ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി) വളർച്ച 2021 സാമ്പത്തിക വർഷത്തിൽ 5.7 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി ഉയരുമെന്ന് ബ്ലൂംബെർഗ് ഇക്കണോമിക്സിന്റെ പ്രവചനം. നിലവിൽ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായും പുതിയ നിർമാണ കമ്പനികളുടെ നികുതി 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായും കുറച്ചതിന്റെ ഫലമായാണ് ജിഡിപി വളർച്ച വരും വർഷങ്ങളിൽ കുത്തനെ ഉയരുന്നതെന്നും ബ്ലൂംബെർഗ് ഇക്കണോമിക്സ് അഭിപ്രായപ്പെട്ടു. വ്യാപാര യുദ്ധങ്ങളുടെയും മറ്റും സമയത്ത് വിദേശ നിക്ഷേപം ആകർഷിക്കാൻ ഇത് സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2020ൽ ഉപഭോക്താളുടെയും നിക്ഷേപകരുടെയും വികാരത്തെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ ജിഡിപി വളർച്ച കുത്തനെ വർധിപ്പിക്കുകയും ഇന്ത്യയിൽ ഒരു യഥാർത്ഥ സാമ്പത്തിക വീണ്ടെടുക്കലിന് സഹായിക്കുകയും ചെയ്യുമെന്ന് ബ്ലൂംബെർഗ് ഇക്കണോമിക്സ് റിപ്പോർട്ടിൽ പറയുന്നു. അടുത്ത വർഷത്തോടെ ഗ്രാമീണ വരുമാനം ഉയരുമെന്നും സെൻട്രൽ ബാങ്കിന്റെ നിരക്ക് കുറയ്ക്കൽ വളർച്ചയിലേയ്ക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

മാർച്ചിൽ അവസാനിക്കുന്ന 2021 സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ച കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും. 2020 സാമ്പത്തിക വർഷത്തിൽ ഇത് 5.7 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി ഉയരും. ത്രൈമാസ അടിസ്ഥാനത്തിൽ, സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വളർച്ച 5 ശതമാനമായി തുടരുമെന്നും 2021ലെ സെപ്റ്റംബറിൽ അവസാനിക്കുന്ന മൂന്നാം പാദത്തിൽ 6 ശതമാനമായി വീണ്ടെടുക്കുക, 2021 മാർച്ചിൽ അവസാനിക്കുന്ന നാലാം പാദത്തിൽ 6.8 ശതമാനമായി ഉയരുമെന്നും ബ്ലൂംബർഗ് ഇക്കണോമിക്സ് പ്രവചിക്കുന്നു.
നല്ല മഴയും സർക്കാർ വരുമാന പിന്തുണയും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഗ്രാമീണ ഉപഭോഗം വർധിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications