ദില്ലി: രാജ്യത്തെ സ്വര്‍ണ ഇറക്കുമതി വന്‍തോതില്‍ കുറഞ്ഞു. സ്വര്‍ണ വില കയറിയതും കൊറോണ പ്രതിസന്ധിയുമാണ് ഇറക്കുമതി ഇടിയാന്‍ കാരണം. നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 47 ശതമാനം ഇടിവാണ് സ്വര്‍ണ ഇറക്കുമതിയിലുണ്ടായിരിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 928 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യയില്‍ ഈ വര്‍ഷം ഇറക്കിയത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1764 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കിയിരുന്നു.

ഏപ്രില്‍ മാസം മുതലാണ് ഇന്ത്യയില്‍ കൊറോണ വ്യാപനമുണ്ടായത്. കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ഈ വേളയിലാണ്. തുടര്‍ന്ന് രാജ്യം പൂര്‍ണമായും അടച്ചിട്ടു. മാസങ്ങള്‍ക്ക് ശേഷം സജീവമായി തുടങ്ങുന്നതേയുള്ളൂ. അതുകൊണ്ടുതന്നെയാണ് ഇറക്കുമതിയിലെ കുറവ് പ്രകടമാകുന്നത്. അതേസമയം നേരിയ തോതില്‍ ഇറക്കുമതി വര്‍ധിക്കുന്നതിന്റെ സൂചനയുമുണ്ട്. ഏപ്രില്‍ മുതലുള്ള കണക്ക് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി നടന്നത് കഴിഞ്ഞ മാസമാണ്. അതായത് വിപണി സജീവമാകാന്‍ തുടങ്ങിയ വേളയില്‍ ഇറക്കുമതിയും ഉയരാന്‍ തുടങ്ങി എന്നര്‍ഥം.
ഒക്ടോബറില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് 36 ശതമാനം സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം വെള്ളി ഇറക്കുമതിയിലും കുറവ് വന്നിട്ടുണ്ട്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി കുറഞ്ഞത് കാരണം രാജ്യത്തിന്റെ വ്യാപാര കമ്മിയിലുള്ള വിടവ് കുറഞ്ഞിട്ടുണ്ട്. സ്വര്‍ണം, വെള്ളി, എണ്ണ എന്നിവയുടെ ഇറക്കുമതിയാണ് ഇന്ത്യയില്‍ കൂടുതലായി നടന്നിരുന്നത്. കൊറോണ കാലത്ത് ഇവ മൂന്നും കുറഞ്ഞു. ഇതാണ് വ്യാപാര കമ്മിയുടെ വിടവ് കുറയാന്‍ ഇടയാക്കിയത്. കയറ്റുമതി-ഇറക്കുമതി അളവ് അടിസ്ഥാനമാക്കിയാണ് വ്യാപാര കമ്മി കണക്കാക്കുക.
ലോകത്ത് സ്വര്‍ണം കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആഭരണ ആവശ്യങ്ങളാണ് ഇന്ത്യക്കാര്‍ കൂടുതലും സ്വര്‍ണം വാങ്ങുന്നത്. പ്രതിവര്‍ഷം 900 ടണ്‍ വരെ സ്വര്‍ണം ഇന്ത്യക്കാര്‍ വാങ്ങുന്നു എന്നാണ് കണക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications