'എ ഐ മുതൽ കശ്മീര്‍ റെയില്‍ കണക്ടിവിറ്റി വരെ', പാർലമെന്റിൽ രാഷ്‌ട്രപതി എണ്ണിപ്പറഞ്ഞ നേട്ടങ്ങൾ എന്തെല്ലാം?

പാര്‍ലമെന്റിന്റെ 2025 ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അഭിസംബോധനയോടെ തുടക്കം. രാജ്യം കഴിഞ്ഞ കാലങ്ങളിൽ എത്തിപ്പിടിച്ച നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കശ്മീരിലേക്കുള്ള റെയില്‍ കണക്ടിവിറ്റി യാഥാര്‍ത്ഥ്യമാകുന്നത് മോദി സര്‍ക്കാരിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു വ്യക്തമാക്കി. ഇന്ത്യ അതിവേഗ വളര്‍ച്ചയിലൂടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച മുതല്‍ രാജ്യത്തെ ആദിവാസികൾ നേടിയ ഉന്നമനം വരെ വിവിധ മേഖലകളെ സ്പര്‍ശിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പാർലമെന്റിലെ പ്രസംഗം. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് രാഷ്‌ട്രപതി പ്രസംഗം ആരംഭിച്ചത്.

വളര്‍ച്ചയുടെ പുതിയ വഴികള്‍

നയപരമായ സ്തംഭനാവസ്ഥ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവെന്നും, മൂന്നാം ഭരണകാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിവേഗം തീരുമാനങ്ങളും നയങ്ങളും നടപ്പിലാക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ചെറുകിട ബിസിനസുകള്‍ വലിയ മുന്നേറ്റം നടത്തുകയാണ്, സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തിന്റെ നവീകരണത്തിന്റെ നെടുംതൂണുകളായി മാറിയിട്ടുണ്ട്.

ഡിജിറ്റല്‍ പെയ്മെന്റുകള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ വലിയ വിജയകഥകളിലൊന്നായി മാറിയതായി അവര്‍ വിശദീകരിച്ചു. മികച്ച 500 കമ്പനികളില്‍ 1 കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ലഭ്യമാക്കുമെന്ന് പറഞ്ഞ രാഷ്‌ട്രപതി പ്രധാനമന്ത്രി ആവാസ് യോജനയുടെ വിപുലീകരണം മൂലം 3 കോടി കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ ലഭ്യമാകുമെന്നും, ഇതിനായി ₹5,63,000 കോടി ചെലവഴിക്കുമെന്നും വ്യക്തമാക്കി.

 'എ ഐ മുതൽ കശ്മീര്‍ റെയില്‍ കണക്ടിവിറ്റി വരെ', പാർലമെന്റിൽ രാഷ്‌ട്രപതി എണ്ണിപ്പറഞ്ഞ നേട്ടങ്ങൾ

ആരോഗ്യവും ശാസ്ത്രസാങ്കേതിക രംഗങ്ങളും

വൈദ്യശാസ്ത്ര മേഖലയുടെ പുരോഗതി ഉറപ്പാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി. കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി, രോഗികള്‍ക്ക് ചികിത്സ കൂടുതല്‍ സൗകര്യപ്രദമാക്കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ 'AI മിഷന്‍' ആരംഭിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡ് 19 പോലുള്ള ആഗോള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടായിട്ടും, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അതിനെ അതിജീവിച്ചെന്നും രാജ്യം ശക്തമായ പ്രതിരോധശേഷി പ്രകടിപ്പിച്ചതായും പാർലമെന്റിലെ പ്രസംഗത്തിൽ രാഷ്‌ട്രപതി പറഞ്ഞു.

രാഷ്‌ട്രപതി ഉയർത്തിക്കാട്ടിയ രാജ്യത്തിന്റെ പ്രധാന നേട്ടങ്ങൾ

*രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

*25 കോടി ജനങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു.

*മധ്യവര്‍ഗത്തെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് പ്രത്യേക വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു.

*എല്ലാ സര്‍ക്കാര്‍ പദ്ധതികളിലും പരമാവധി സുതാര്യത ഉറപ്പാക്കും.

*സ്റ്റാര്‍ട്ട് അപുകള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കി വരുന്നു.

*ഡിജിറ്റല്‍, നിര്‍മിത ബുദ്ധി (AI) മേഖലയില്‍ ഇന്ത്യ ആഗോള തലത്തില്‍ മുന്നേറ്റം നടത്തുന്നു.

*രാജ്യം അതിവേഗ വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റവും ദരിദ്ര വിഭാഗത്തിന് വലിയ സഹായമാകുന്നു.

*രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അഭൂതപൂര്‍വമായ നേട്ടങ്ങളിലൂടെ പുതിയ ഊര്‍ജ്ജം പകരുന്നു.

*മോദി സർക്കാരിന്റെ മൂന്നാം ഭരണകാലയളവില്‍ മൂന്നിരട്ടി വേഗതയില്‍ പദ്ധതികൾ നടപ്പാക്കല്‍.

*പ്രധാന തീരുമാനങ്ങളും നയങ്ങളും അതിവേഗം നടപ്പിലാക്കുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X