ഒന്നിലധികം നിരക്കുകളും ഇളവുകളും നടപ്പാക്കൽ വെല്ലുവിളികളും ഇന്ത്യയിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണത്തെ ബാധിക്കുന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ടീം വിശകലനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഇന്ത്യയുടെ വിഭവ സമാഹരണത്തെക്കുറിച്ചുള്ള 2018-19ലെ പഠനം കണക്കാക്കുന്നത് ജിഎസ്ടി ശേഖരണം ജിഡിപിയുടെ 5.8% ആണെന്നാണ്. ഇത് താരതമ്യപ്പെടുത്താവുന്ന ചില വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതായിരുന്നു. പക്ഷേ ജിഡിപിയുടെ 8.2% സാധ്യതയേക്കാൾ വളരെ താഴെയാണ് ഇത് സൂചിപ്പിക്കുന്നത്.
റൂഡ് ഡി മൂയ്ജ്, അർബിന്ദ് മോഡി, ലി ലിയു, ദിനാർ പ്രീഹാർഡിനി, ജുവാൻ കാർലോസ് ബെനിറ്റെസ് എന്നിവർ അടങ്ങിയതാണ് ഐഎംഎഫ് ടീം.
യഥാർത്ഥ ശേഖരണവും വരുമാനവും തമ്മിലുള്ള വ്യത്യാസത്തിന് ഒന്നിലധികം ഘടകങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങൾക്കുള്ള ഇളവുകൾക്ക് ജിഡിപിയുടെ 0.4 ശതമാനം വരെ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു.

മറ്റ് രാജ്യങ്ങളിലെ ഒന്നോ രണ്ടോ നിരക്കുകളിൽ നിന്ന് വ്യത്യസ്തമായി ഒന്നിലധികം നിരക്കുകൾ ഉൾപ്പെടുന്ന ഡിസൈൻ പാളിച്ചകളും ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ടെന്നും ജിഎസ്ടിയിൽ ബിസിനസ്സുകൾ ഉൾപ്പെടുത്താനുള്ള പരിധി - വരുമാന സാധ്യത കുറച്ചതായും ഐഎംഎഫ് ടീം വ്യക്തമാക്കി.
5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളുണ്ടെങ്കിലും ആഡംബര നികുതി, സിൻ ടാക്സ്, കാറുകൾ, പുകയില, ശീതളപാനീയങ്ങൾ എന്നിവയ്ക്ക മേലുള്ള സെസ്സുകൾ, ബുള്ളിയനും റിയൽ എസ്റ്റേറ്റിനുമുള്ള മറ്റ് നിരക്കുകൾ ഇവയൊക്കെ അധികമായി വരുന്ന മറ്റ് നികുതികളാണ്. നടപ്പാക്കൽ വെല്ലുവിളികളായ ഇലക്ട്രോണിക് ഫയലിംഗ് അല്ലെങ്കിൽ റിട്ടേണുകൾ, ഒരു നിശ്ചിത മൂല്യത്തിനപ്പുറത്തേക്ക് ചരക്ക് കൊണ്ടുപോകുന്നതിനുള്ള ഇ-വേ ബില്ലുകൾ, ഇൻവോയ്സുകളുടെ ക്രോസ് മാച്ചിംഗ് എന്നിവയെക്കുറിച്ചുള്ള ചർച്ചയും ഐഎംഎഫ് ചൂണ്ടിക്കാട്ടി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications