മുംബൈ: കോടീശ്വരന്മാരുടെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളില്‍ ഒന്നാണ് റോള്‍സ് റോയ്സ് കാറുകള്‍. മിക്ക കോടീശ്വരന്മാരുടെ വാഹന ഗാരേജുകളിലും ഒരു റോള്‍സ് റോയ്സ് കാറെങ്കിലും ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളായ മുകേഷ് അംബാനിക്കും റോള്‍സ് റോയിസിനോട് വലിയ പ്രിയമുള്ള ആളാണ്. ഇപ്പോള്‍ തന്റെ വാഹന ഗാരേജിലേക്ക് രണ്ടാമത്തെ റോള്‍സ് കള്ളിനന് എത്തിച്ചിരിക്കുകയാണ് മുകേഷ് അംബാനി. അതേസമയം, കള്ളിനനെ കൂടാതെ റോള്‍സ് റോയ്സിന്റെ ഫാന്റവും ഡോണും അംബാനിയുടെ ഗാരേജിലുണ്ട്.

2019 ലാണ് റോള്‍സ് റോയ്സ് കള്ളിനന് എസ്യുവി വിപണിയിലെത്തിയത്. അന്ന് കള്ളിനന്റെ ഇന്ത്യയിലെ ആദ്യത്തെ വാഹനം വാങ്ങിയവരില്‍ ഒരാളാണ് മുകേഷ് അംബാനി. അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ റോള്‍സ് റോയ്സ് കുള്ളിനന്‍ ന്യൂ സെബിള്‍ നിറത്തിലും പുതിയ കുള്ളിനന്‍ ആര്‍ട്ടിക് വൈറ്റ് നിറത്തിലുമാണ്.
റോള്‍സ് റോയ്സ് നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ആഡംബര എസ്യുവികളില് ഒന്നാണ് കള്ളിനന്. 6.8 ലിറ്റര്‍ വി 12, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കള്ളിന്റെ പ്രത്യേകത. 4x4 സിസ്റ്റത്തിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് കള്ളിനനിലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വേഗമുള്ള ആഡംബര എസ് യുവി എന്നാണ് കമ്പനി കള്ളിനനെ കുറിച്ച് അവകാശപ്പെടുന്നത്. ഏകദേശം ഏഴ് കോചിയാണ് കള്ളിനന്റെ വില. പരമാവധി വേഗം മണിക്കൂറില്‍ 250 കിമി ആണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications