സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മെയ് മാസത്തില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 23.48 ശതമാനമായി ഉയര്‍ന്നു. ഇത് കഴിഞ്ഞ മാസത്തെ കണക്കായ 23.52 ശതമാനത്തേക്കാള്‍ കുറവാണ്. മുംബൈ ആസ്ഥാനമായുള്ള തിങ്ക് ടാങ്കിന്റെ സര്‍വ്വേ ഡാറ്റ വ്യക്തമാക്കുന്നത്, ഇന്ത്യയുടെ നഗരപ്രദേശത്തിലെ മെയ് മാസത്തെ തൊഴിലില്ലായ്മ നിരക്ക് 25.79 ശതമാനവും ഗ്രാമപ്രദേശങ്ങളിലേത് 22.48 ശതമാനവുമാണെന്നാണ്.
കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നിനാല്‍ തൊഴിലില്ലായ്മ നിരക്ക് തുടര്‍ച്ചയായ രണ്ടാം മാസവും ഇരട്ട അക്കത്തില്‍ തുടരുന്നു. കൂടാതെ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുത്തനെ ഇടിഞ്ഞതും തൊഴില്‍ അവസരങ്ങള്‍ കുറയാനിടയായി. 2016 -ല്‍ സര്‍വ്വേ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഏപ്രിലിലേത്. ഇത് പ്രകാരം 24.95 ശതമാനം പേര് നഗരപ്രദേശങ്ങളിലും 22.89 ശതമാനം പേര് ഗ്രാമപ്രദേശങ്ങളിലും തൊഴില്‍രഹിതരായിരിക്കുന്നു.

മാര്‍ച്ചിലെ തൊഴിലില്ലായ്മ നിരക്കാവട്ടെ 8.74 ശതമാനമാണ്. ഇത് രാജ്യത്തെ നഗരപ്രദേശങ്ങളില്‍ 9.35 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 8.45 ശതമാനവുമായി നിലനിന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി, തൊഴില്ലായ്മ സര്‍വ്വേ ആരംഭിച്ചത് മുതല്‍ രാജ്യത്തെ തൊഴില്‍ കമ്പോളത്തിന്റെ അവസ്ഥ വിലയിരുത്തുന്നതിനുള്ള പ്രോക്സിയായി മാറി. ജോലിയുള്ളവരും തൊഴില്‍രഹിതരായിട്ടുള്ള സജീവമായി ജോലി അന്വേഷിക്കുന്നവരും ഉള്‍പ്പെട്ടതാണ് ലേബര്‍ ഫോഴ്സ് എന്നത്.
നഗര, ഗ്രാമപ്രദേശങ്ങളിലായി പ്രതിമാസം 43,600 വീടുകളുടെ സാമ്പിളുകളാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുന്നത്. അതേസമയം, തിങ്കളാഴ്ച ഐഎച്ച്എസ് മാര്‍ക്കിറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) മെയ് മാസത്തില്‍ 30.8 രേഖപ്പെടുത്തി. ഏപ്രിലില്‍ നേരിട്ട എക്കാലത്തെയും താഴ്ന്ന 27.4 -ന് ശേഷമുള്ള തുടര്‍ച്ചയായ രണ്ടാമത്തെ സങ്കോച മാസമാണിത്.
50 -ന് താഴെയുള്ള റെക്കോര്‍ഡിംഗ് അര്‍ത്ഥമാക്കുന്നത് സമ്പദ് വ്യവസ്ഥയിലെ സങ്കോചമാണ്. മാര്‍ച്ച് 29 -ന് അവസാനിച്ച ത്രൈമാസത്തില്‍ ജിഡിപി വളര്‍ച്ച 3.1 ശതമാനമാണ് മെയ് 29 -ലെ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മന്ദഗതി. 1990 -കള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ചുരുങ്ങുമെന്ന് റോയിട്ടേഴ്സ് പോള്‍ വിലയിരുത്തുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications