2024ൽ സ്വർണ്ണം വാങ്ങിക്കൂട്ടിയ രാജ്യങ്ങളിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ. ചൈനയുടെ 511.4 ടൺ കണക്കിനെയാണ് 563.4 ടൺ വാങ്ങിക്കൊണ്ട് ഇന്ത്യ പിറകിൽ ആക്കിയത്. ഇതോടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താവായി മാറിയിരിക്കുന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇന്ത്യയിലെ സ്വർണത്തിന്റെ ആവശ്യം 2024-ൽ 5% വർദ്ധിച്ച് 802.8 ടൺ ആയി, 2023-ൽ ഇത് 761 ടൺ ആയിരുന്നു. ഇന്ത്യൻ ജനത കൂടുതൽ സ്വർണം വാങ്ങുകയും വിൽക്കുകയും, അതുപോലെതന്നെ വിനിമയം ചെയ്യുകയും ഉണ്ടായ സാഹചര്യത്തിലാണ് ഈ കുതിച്ചുചാട്ടം രേഖപ്പെട്ടത്. സ്വർണ്ണവില വർധിക്കുന്നത് കൊണ്ട് തന്നെ ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിലും സ്വർണ്ണം വാങ്ങിക്കൂട്ടിയതും മുതൽക്കൂട്ടായി.
ഇന്ത്യയിലെ സ്വർണ്ണത്തിന്റെ നിക്ഷേപ ആവശ്യകത 2024-ൽ 185 ടൺ മുതൽ 240 ടൺ ആയി വലിയ വളർച്ച രേഖപ്പെടുത്തി. വ്യാപാരികളും മറ്റു ഇൻവെസ്റ്റ്മെന്റെഴ്‌സും സ്വർണത്തിൽ നിക്ഷേപം നടത്തുന്നതിനായി കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ സ്വർണത്തിന്റെ കയറ്റുമതി 2024-ൽ 712.1 ടൺ ആയി കുറഞ്ഞിട്ടുണ്ട്. 2023-ൽ ഇത് 744 ടൺ ആയിരുന്നു. ഇത് ഉപയോഗിച്ച സ്വർണങ്ങളെ വീണ്ടും പുതിയതാക്കി മാറ്റാനുള്ള സാധ്യത ആളുകൾ ഉപയോഗിക്കുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

അതേസമയം, സ്വർണത്തിന്റെ വിലയും 2024-ൽ 28% ത്തോളം ഉയർന്നു. 2025-ൽ 11% കൂടി ഇത് വർദ്ധിച്ചു. ഇത് നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നതിനുള്ള ഒരു കാരണമായി മാറിയിട്ടുണ്ട്. ഇത് ആഗോള സാമ്പത്തിക അനിശ്ചിതത്വം, കേന്ദ്രബാങ്കുകളുടെ നിക്ഷേപങ്ങൾ സ്വീകരിക്കൽ, പണം പുനഃക്രമീകരണ പ്രതീക്ഷകൾ എന്നിവയ്ക്ക് ആക്കം കൂട്ടിയതായി കരുതപ്പെടുന്നു.
2025 ഫെബ്രുവരി 5-ന്, സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി നിൽക്കുകയാണ്.
യു.എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ചൈന, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തിയപ്പോൾ അമേരിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈനയും പെട്ടെന്ന് തീരുവ ചുമത്തി തിരിച്ചടിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം ശക്തമായിരിക്കുന്നു.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,857 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്വർണ വില രാജ്യാന്തര വിപണിയിലും ശക്തമായി കുതിക്കുന്നു എന്നതിന്റെ സൂചനകൾ ആണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഡോളർ കൂടുതൽ ശക്തിപ്രാപിക്കുന്നെങ്കിൽ ട്രംപിൻ്റെ താരിഫ് നയം സ്വർണത്തിന് ആശ്വാസമാവുന്നു എന്ന് വേണം കണക്കാക്കാൻ.
ചൈനയെ സാംസ്കാരികപരമായി മറികടക്കുന്ന ഇന്ത്യ
ചൈനയെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യ സ്വർണത്തിന് കുറെ കൂടി സാംസ്കാരികപരമായ ഒരു മാനം നൽകുന്നുണ്ട്. ഇതുതന്നെയാണ് ഇന്ത്യയുടെ സ്വർണ്ണം വാങ്ങലിന് കുറെക്കൂടി ആക്കം കൂട്ടുന്നതും. നിക്ഷേപത്തേക്കാൾ ഉപരി ഇവിടെയുള്ള ജനങ്ങൾ സ്വർണം ഒരുപാട് വാങ്ങാനും അതിനെ കുറേക്കൂടി ദൈവികമായി കണ്ട് ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നു. ചൈനയിൽ സ്വർണത്തിന് ആളുകൾ എത്രത്തോളം പ്രാധാന്യം നൽകുന്നില്ല. എന്നാൽ ഇതൊരു മികച്ച നിക്ഷേപമാർഗമായി തന്നെയാണ് ചൈന നിരീക്ഷിക്കുന്നത്.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications