ദില്ലി: 43,000 കോടി രൂപയ്ക്ക്, ആറ് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള താൽപര്യപത്രം ക്ഷണിക്കാൻ അനുമതി നല്‍കി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ. സായുധ സേനയുടെ നവീകരണത്തിനും പ്രവർത്തന ആവശ്യങ്ങൾക്കുമായി വിവിധ ഉപകരണങ്ങളുടെ മൂലധന ഏറ്റെടുക്കൽ സംബന്ധിച്ച് 6,000 കോടി രൂപയുടെ നിർദേശങ്ങൾക്കും പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി.
നയതന്ത്ര പങ്കാളിത്ത മാതൃകയിൽ, P 75 (I) പദ്ധതിക്ക് കീഴിലാണ് ആറ് അന്തർവാഹിനികൾ നിർമ്മിക്കുന്നത്. 43,000 കോടി രൂപ ചെലവിൽ, അതിനൂതന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സൗകര്യങ്ങളോടുകൂടിയ ആറ് അന്തർവാഹിനികൾ തദ്ദേശീയമായി നിർമ്മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. നയതന്ത്ര പങ്കാളിത്ത മാതൃകയുടെ കീഴിൽ അംഗീകാരം ലഭിക്കുന്ന ആദ്യ പദ്ധതിയാണിത്. കൂടാതെ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണിത്.

ഈ പദ്ധതിയുടെ അംഗീകാരത്തോടെ ദേശീയതലത്തിൽ അന്തർവാഹിനി നിർമ്മാണത്തിൽ മത്സരക്ഷമത കൈവരിക്കാൻ സാധിക്കുകയും, ഇന്ത്യൻ വ്യവസായങ്ങൾക്ക് സ്വതന്ത്രമായി അന്തർവാഹിനികൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കാൻ കഴിയുകയും ചെയ്യും. ഇന്ത്യയിലെ അന്തർവാഹിനികളിൽ നൂതന ആയുധങ്ങളും സാങ്കേതികവിദ്യയും സംയോജിപ്പിക്കാൻ, ഇന്ത്യൻ വ്യവസായ ലോകവും ഈ മേഖലയിലെ മികച്ച വിദേശ നിർമാതാക്കളുമായുള്ള നയതന്ത്ര സഹകരണത്തിലൂടെ സാധിക്കും.
'വാങ്ങുക, നിർമ്മിക്കുക' (Buy & Make) വിഭാഗത്തിൽ ഏകദേശം 6,000 കോടി രൂപ ചെലവിൽ വ്യോമ പ്രതിരോധ തോക്കുകളും വെടിയുണ്ടകളും വാങ്ങുന്നതിനും ഡിഎസി അനുമതി നൽകി. സായുധ സേനയ്ക്ക്, നിയുക്ത അധികാരങ്ങൾക്കനുസൃതമായി അടിയന്തര മൂലധന ഏറ്റെടുക്കലിനുള്ള സമയപരിധി 2021 ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ച് നൽകാനും യോഗം തീരുമാനിച്ചു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
