ദില്ലി; ഇന്ത്യയുടെ ജിഡിപി വളർച്ചാ 11 ശതമാനത്തിൽ നിന്ന് 12.8 ശതമാനമായി ഉയർത്തി റേറ്റിങ് ഏജൻസിയായ ഫിച്ച്. മികച്ച രീതിയിലുള്ള കൊവിഡ് നിയന്ത്രണം, സമ്പദ് ഘടനയിലെ ഉണർവ് എന്നിവ പരിഗണിച്ചാണ് ഏജൻസി റേറ്റിങ്ങ് പരിഷ്കരിച്ചത്.
കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് വളർച്ച കൈവരിക്കുന്നതെന്ന് ഫിച്ച് വ്യക്തമാക്കി. 7.3ശതമാനം ചുരുങ്ങിയ സമ്പദ്ഘടന നാലാം പാദത്തിലെത്തിയപ്പോൾ 0.4ശതമാനം വളർച്ച നേടിയതായും ഫിച്ച് റിപ്പോർട്ടിൽ പറയുന്നു.

2021ന്റെ തുടക്കത്തിൽ മികച്ച വളർച്ചയിലേക്കാണ് സാമ്പത്തിക സൂചകങ്ങൾ വിരൽചൂണ്ടുന്നത്. മാനുഫാക്ച്വറിങ് പിഎംഐ ഉയർന്ന നിരക്കിലെത്തിയതായും സർവ്വീസ് പിഎംആയിൽ മികവ് പ്രകടിപ്പിച്ചതായും ഫിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2021 ൽ 12 ശതമാനം വളർച്ച കൈവരിക്കാനിടയുള്ളതായി നേരത്തേ മൂഡിസും വ്യക്തമാക്കിയിരുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഏപ്രിൽ-ജൂൺ മാസങ്ങളിൽ 24.4 ശതമാനവും ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7.3 ശതമാനവും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ചുരുങ്ങി. എന്നിരുന്നാലും, ഒക്ടോബർ-ഡിസംബർ പാദത്തിൽ ജിഡിപി വളർച്ച 0.4 ശതമാനം ഉയർന്നു. പ്രതീക്ഷിച്ചതിലും ശക്തമായ ഈ 0.4 ശതമാനം ജിഡിപി വളർച്ച ഇന്ത്യയുടെ ദീർഘകാല സാധ്യതകളെ കൂടുതൽ അനുകൂലമാക്കിയതായി മൂഡീസ് അനലിറ്റിക്സ് വ്യക്തമാക്കിയിരുന്ു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications