ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾക്കായി എയർ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 6 മുതൽ ബ്രിട്ടനിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കും. ഇന്ത്യയും യുകെയും തമ്മിലുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ ട്വീറ്റിൽ പറഞ്ഞു. ഈ ഫ്ലൈറ്റുകൾ സാധാരണ ഫ്ലൈറ്റുകൾക്ക് പുറമേയാണ്.
ബുക്കിംഗ് നടത്താം
എയർ ഇന്ത്യ വെബ്‌സൈറ്റ്, ബുക്കിംഗ് ഓഫീസുകൾ, കോൾ സെന്റർ, അംഗീകൃത ട്രാവൽ ഏജന്റുമാർ എന്നിവ വഴി ബുക്കിംഗ് നടത്താം. ജനുവരി 6 മുതൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്ര ജനുവരി എട്ട് മുതൽ അനുവദിക്കുമെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
വിമാന സർവ്വീസുകൾ
ഓരോ ആഴ്ചയും 30 വിമാനങ്ങൾ സർവീസ് നടത്തും. 15 ഇന്ത്യൻ വിമാന കമ്പനികളും 15 യുകെ വിമാനക്കമ്പനികളെയുമാണ് ഓരോ ആഴ്ച്ചയിലും സർവ്വീസിനായി അനുവദിച്ചിരിക്കുന്നത്. ജനുവരി 23 വരെ ഈ ഷെഡ്യൂൾ സാധുതയുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് മാത്രമേ ജനുവരി 23 വരെ വിമാന സർവീസുകൾ അനുവദിക്കൂ.
ഫ്ലൈറ്റ് ഷെഡ്യൂൾ
- മുംബൈ - ലണ്ടൻ ഹീത്രോ
- ഡൽഹി - ലണ്ടൻ ഹീത്രോ
- ലണ്ടൻ ഹീത്രോ - മുംബൈ
- ലണ്ടൻ ഹീത്രോ - ഡൽഹി
- മുംബൈ - ലണ്ടൻ ഹീത്രോ
- ലണ്ടൻ ഹീത്രോ - മുംബൈ
നിരോധനം
ഡിസംബർ 23 മുതൽ ജനുവരി 7 വരെ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന എല്ലാ യാത്രാ വിമാനങ്ങളും ഇന്ത്യ നിർത്തിവച്ചിരുന്നു. ഇന്ത്യയിലെ പുതിയ കോവിഡ് -19 വേരിയന്റുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തെക്കു കിഴക്കൻ ഇംഗ്ലണ്ടിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ജനിതക മാറ്റം സംഭവിച്ച വൈറസ്, നേരത്തെ കണ്ടെത്തിയ SARS-CoV-2 പതിപ്പിനേക്കാൾ കൂടുതൽ പകർച്ചാശേഷിയുള്ളതാണെന്നാണ് കണ്ടെത്തിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications