ഇന്ത്യയ്ക്ക് മേൽ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക താരിഫും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആരംഭിച്ചിട്ട് മാസങ്ങളായി. താരിഫ് ചുമത്തിയാൽ ഇന്ത്യ, അമേരിക്കയ്ക്ക് കീഴ്പ്പെടുമെന്നായിരുന്നു ട്രംപിന്‍റെ കണക്ക് കൂട്ടൽ. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല താരിഫ് പ്രശ്നങ്ങളെ മറികടക്കാൻ പുതിയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് രാജ്യം. അതേസമയം തന്നെ ഇന്ത്യ-അമേരിക്ക് ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ തുടരുന്നുണ്ട്.
ഇന്ത്യ - യുഎസ് വ്യാപാര ചർച്ചകൾ
ഇന്ത്യയ്ക്കെതിരായ യുഎസിൻ്റെ താരിഫ് പോരിനിടെ വഴിമുട്ടിയ ഇന്ത്യ - യുഎസ് വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അമേരിക്കൻ ചീഫ് നെഗോഷ്യേറ്റർ ബ്രെൻഡൻ ലിഞ്ച് ഇന്നലെ രാത്രി ഇന്ത്യയിലെത്തി. ഡൊണാൾഡ് ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും സൗഹൃദബന്ധം മെച്ചപ്പെട്ടതിനെ തുടർന്നാണ് ചർച്ചകൾ വീണ്ടും ആരംഭിക്കുന്നത്. വ്യാപാര വകുപ്പ് സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി ബ്രെൻഡൻ ലിഞ്ച് ഔദ്യോഗിക ചർച്ചകൾ നടത്തും.
2025 ഒക്ടോബർ-നവംബർ മാസത്തോടെ കരാറിന്‍റെ ആദ്യഘട്ടം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉഭയകക്ഷി വ്യാപാരക്കരാറിനായി (ബിടിഎ) ഇന്ത്യയും യുഎസും മാർച്ചിൽ ചർച്ചകൾ തുടങ്ങിയത്. കഴിഞ്ഞ മാസം 25നും 29നും ഇടയിൽ യുഎസ് സംഘം ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ അമേരിക്കൻ താരിഫ് ചുമത്തിയതിനെ തുടർന്ന് സന്ദർശനം റദ്ദാക്കി.
നയതന്ത്ര തലത്തിൽ, വ്യാപാര തലത്തിൽ, മന്ത്രിമാരുടെ തലത്തിൽ ചർച്ചകൾ നടന്നിട്ടുണ്ട്. യുഎസ് ചീഫ് നെഗോഷ്യേറ്ററുമായി കൂടുതൽ നടപടികളും ചർച്ച ചെയ്യും. എന്നാൽ മൊത്തത്തിൽ, വ്യാപാര വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലും ഒരു പോസിറ്റീവ് മാനസികാവസ്ഥയുണ്ടെന്നാണ് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ പ്രതികരിച്ചത്.

വിമർശനം തുടർന്ന് പീറ്റർ നവാരോ
അതേസമയം ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയ്ക്കെതിരായ വിമർശനം തുടരുകയാണ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. 'യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ ഇന്ത്യൻ ശുദ്ധീകരണശാലകൾ റഷ്യൻ ശുദ്ധീകരണശാലകളുമായി കൈകോർത്ത് പ്രവർത്തിച്ചു. ഇത് തികച്ചും വിചിത്രമാണ്. കാരണം അവർ അന്യായമായ വ്യാപാരത്തിലൂടെ ഞങ്ങളിൽ നിന്ന് പണമുണ്ടാക്കുകയും അതുവഴി പല തൊഴിലാളികളും ദുരിതത്തിലാകുകയും ചെയ്യുന്നു. ഇന്ത്യ ആ പണം റഷ്യൻ എണ്ണ വാങ്ങാൻ ഉപയോഗിക്കുന്നു. റഷ്യ അത് ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. ഇന്ത്യ ചർച്ചകൾക്ക് തയാറായിരിക്കുകയാണ്. വ്യാപാരത്തിന്റെ കാര്യത്തിൽ അവർക്ക് വളരെ ഉയർന്ന തീരുവകളുണ്ട്' - രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നവാരോ പറഞ്ഞു.
നിലപാട് മയപ്പെടുത്തി ട്രംപ്
വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകിക്കൊണ്ട്, ഇന്ത്യയും അമേരിക്കയും വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും ചർച്ചകൾ വിജയകരമാകുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. മണിക്കൂറുകൾക്ക് ശേഷം മറുപടി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി , ഇരു രാജ്യങ്ങളും സ്വാഭാവിക പങ്കാളികളാണെന്നും കൂടുതൽ ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും പറഞ്ഞു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications