ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഹാര്‍ലി-ഡേവിഡ്സണ് മോട്ടോര്‍സൈക്കിളുകള്‍ രാജ്യത്ത് പകുതി വിലയ്ക്ക് ലഭ്യമാകും.800 - 1,600 സിസി ബൈക്കുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കി. 3000 സിസി എഞ്ചിന് ശേഷിയില്‍ കൂടുതലുള്ള ഇന്റേണല്‍ കംബസ്റ്റന്‍ എഞ്ചിന് (ICE) കാറുകളുടെ താരിഫ് 10 വര്‍ഷത്തില്‍ 30 ശതമാനമായി കുറയ്ക്കാനും രാജ്യം തയ്യാറായി. ക്രമാനുഗതമായ കുറവ് അമേരിക്കന്‍ കാറുകളുടെ പരിമിതമായി വിപണി പ്രവേശം ഉറപ്പുവരുത്തുന്നു. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്കീമിന് കീഴിലുള്ള നിക്ഷേപങ്ങള്‍ സരംക്ഷിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇളവുകളില്ല.

ഹാര്‍ലി-ഡേവിഡ്സണ് വിലയിലെ മാറ്റം
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രാബല്യത്തിലാകുന്നതോടെ ഹാര്‍ലി-ഡേവിഡ്സണ് മോട്ടോര്‍സൈക്കിളുകളുടെ വില അമേരിക്കന്‍ എക്സ്-ഷോറൂം വിലയ്ക്ക് സമാനമാകും. 20 ലക്ഷം വിലയുള്ള സ്ട്രീറ്റ് ബോബിന്റെ വില ഏകദേശം 13-14 ലക്ഷം രൂപയായും 24-25 ലക്ഷം രൂപ വിലയുള്ള ഹെറിറ്റേജ് ക്ലാസിക്കിന്റെ വില 18-19 ലക്ഷം രൂപയായും 45 ലക്ഷം വിലയുള്ള റോഡ് ഗ്ലൈഡ് പോലുള്ള ടൂറിംഗ് മോഡലുകളുടെ വില ഏകദേശം 21-22 ലക്ഷം രൂപയായും കുറയും. നിലവില്‍ 60 ലക്ഷത്തിന് മുകളിലുള്ള ആഡംബര സിവിഒ സീരീസ് 36-39 ലക്ഷം വിലയിലേക്ക് താഴ്ന്നേക്കാം.
ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ഹാര്‍ലി-ഡേവിഡ്സണ് എക്സ്440ന്റെ വിലയില്‍ അതേസമയം മാറ്റമുണ്ടാകില്ല. ഇവ 2.34 ലക്ഷം-2.79 ലക്ഷം രൂപ വിലകളില്‍ തന്നെ ലഭ്യമാകും.
വാഹന വ്യവസായത്തെ എങ്ങിനെ ബാധിക്കും
തീരുവ പൂജ്യം ആകുന്നത് ആദ്യ ദിവസം മുതല്‍ ഹാര്‍ലി-ഡേവിഡ്സണ് പോലുള്ള മോഡലുകളുടെ വില കുറയ്ക്കും. ആഡംബര കാര്‍ വാങ്ങുന്നവര്‍ക്ക് പത്ത് വര്‍ഷത്തെ പാത വ്യക്തമാണ്. ഈ കാലയളവില്‍ ഇത്തരം വാഹനങ്ങളുടെ തീരുവ 30 ശതമാനമായി കുറയും. യുഎസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള അതേവില തുടരും. ഇവ ഉയര്‍ന്ന തീരുവ നേരിടേണ്ടി വരും. മറുവശത്ത്, ടാറ്റ, മഹീന്ദ്ര പോലുള്ള ഇന്ത്യന്‍ ഇവി നിര്‍മ്മാതാക്കള്‍ ഇതില്‍ നിന്നും പ്രയോജനം നേടുന്നു. കുറഞ്ഞ സിസിയുള്ള ബൈക്കുകളുടേയും ഇലക്ട്രിക്ക് വാഹനങ്ങളുടേയും തീരുവ അതേപടി തുടരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
