പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തിങ്കളാഴ്ച രാത്രി നടത്തിയ ഫോണ്‍ സംഭാഷണം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ സാധ്യമായതായി പ്രസിഡന്റ് ട്രംപ് അറിയിച്ചതോടെയാണിത്. ഇന്ത്യയ്ക്കെതിരായ 50 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കാന്‍ ട്രംപ് തയ്യാറായി.

കരാര്‍ നിലവില്‍ വരുന്നതോടെ പല യുഎസ് ഉത്പന്നങ്ങളുടേയും തീരുവ പൂജ്യമാക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ യുഎസ് ഉത്പന്നങ്ങളുടെ വില കുറയും. മത്സരാധിഷ്ഠിത വിലയില്‍ യുഎസ് വിപണി പ്രവേശം സാധ്യമാകുമെന്നതാണ് ഇന്ത്യയ്ക്ക് ലഭ്യമാകുന്ന നേട്ടം. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍,സ്റ്റീല്‍, കെമിക്കല്‍ എഞ്ചിനീയറിംഗ് എന്നീ തൊഴിലധിഷ്ഠിത മേഖലകള്‍ക്ക്
കുറഞ്ഞ വിലയില്‍ യുഎസ് വിപണിയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാകും. ജിഡിപിയുടെ 2 ശതമാനം സംഭാവന ചെയ്യുന്നതിനാല്‍ യുഎസ് കയറ്റുമതി, ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഈ യുഎസ് ഉത്പന്നങ്ങളുടെ വിലയിടിയും
- റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ തീരുവ പൂജ്യമാക്കുന്നതോടെ പല യുഎസ് ഉത്പന്നങ്ങളുടേയും വില കുറയും.
- പയര്‍വര്‍ഗ്ഗങ്ങള്‍,പാലുല്പന്നങ്ങള്,സംസ്ക്കരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയുടെ വിലകുറയാന്‍ സാധ്യയുണ്ട്.
- ഹാര്‍ഡ് വെയറുകള്‍,ലാപ്പ്ടോപ്പുകള്‍,ഗാഡ്ജെറ്റുകള്‍,ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ വിലയും ഇടിഞ്ഞേക്കാം.
- ഇറക്കുമതി ചെലവ് കുറയുന്നതിനാല്‍ സംസ്ക്കരിച്ച ഭക്ഷ്യോത്പന്നങ്ങള്‍, പാക്കുചെയ്ത ഉത്പന്നങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയും കുറയും.
നേട്ടമുണ്ടാക്കുന്ന ഇന്ത്യന്‍ കയറ്റുമതി മേഖലകള്‍
തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍,സ്റ്റീല്‍, കെമിക്കല്‍, എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ യുഎസ് വിപണി പുന:സ്ഥാപിക്കപ്പെടും. ഇത് ഇന്ത്യയുടെ തൊഴിലധിഷ്ഠിത കയറ്റുമതി വ്യവസായ മേഖലകളെ തുണയ്ക്കും.
ഈ ഉത്പന്നങ്ങളുടെ യുഎസ് തീരുവ നിലനില്ക്കും
ചില നിര്‍ണ്ണായക വ്യാവസായിക ഉത്പന്നങ്ങള്‍ക്ക് യുഎസ് തീരുവ അതേപടി തുടരും. സ്റ്റീല്‍, അലുമിനീയം, ചെമ്പ് എന്നിവ 50 ശതമാനം തീരുവയില്‍ തുടരുമ്പോള്‍ വാഹന ഘടകങ്ങള്‍ 25 ശതമാനം തീരുവ ആകര്‍ഷിക്കുന്നത് തുടരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications