ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇരു രാജ്യങ്ങളും കരാർ സംബന്ധിച്ച ഭൂരിഭാഗം വിഷയങ്ങളിലും ധാരണയിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം. കരാറിന്‍റെ വിശദാംശങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥരം ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. "കരാറിലേക്ക് ഇനി അധികദൂരമില്ല. നിലവിൽ പരിഹരിക്കാൻ വലിയ വ്യത്യാസങ്ങളൊന്നും നിലവിലില്ല," പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടം സംബന്ധിച്ച് ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ പൂർത്തിയാക്കി.
ചർച്ചകൾക്കിടയിൽ പുതിയ തടസ്സങ്ങളൊന്നുമില്ലാതെ കരാർ ചർച്ചകൾ സുഗമമായി പുരോഗമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. "മിക്ക വിഷയങ്ങളിലും ഞങ്ങൾ ഒത്തുചേരുകയാണ്," ഉദ്യോഗസ്ഥർ തുടർന്നു പറഞ്ഞു. വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറിന്റെ ഭാഷയും വ്യവസ്ഥകളും രൂപപ്പെടുത്തുന്നതിലാണ് ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുഎസ് പ്രതിനിധി സംഘം ഉടൻ ഇന്ത്യയിലെത്തിയേക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇന്ത്യ തിടുക്കത്തിൽ കരാറിൽ ഒപ്പിടില്ല
അതേസമയം, ഇന്ത്യ തിടുക്കത്തിൽ ഒരു വ്യാപാര കരാറിലും ഒപ്പുവെക്കില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. യൂറോപ്യൻ യൂണിയൻ (ഇയു), അമേരിക്ക എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളുമായി വ്യാപാര ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ജർമ്മനിയിൽ നടന്ന ബെർലിൻ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ദേശീയ താൽപ്പര്യം ഒഴികെയുള്ള മറ്റ് പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ ആരൊക്കെയാണ് സുഹൃത്തുക്കളെന്ന് ഒരിക്കലും തീരുമാനിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു... നിങ്ങൾക്ക് യൂറോപ്യൻ യൂണിയനുമായി സൗഹൃദത്തിലാകാൻ കഴിയില്ലെന്ന് ആരോ എന്നോട് പറയുന്നു, ഞാൻ അത് അംഗീകരിക്കില്ല, അല്ലെങ്കിൽ നാളെ ആരെങ്കിലും എന്നോട് പറയും, എനിക്ക് കെനിയയുമായി പ്രവർത്തിക്കാൻ കഴിയില്ല, അത് സ്വീകാര്യമല്ല." - പിയൂഷ് ഗോയർ പറഞ്ഞു.

റഷ്യൻ എണ്ണയുടെ കാര്യത്തിൽ കടുത്ത നിലപാട്
റഷ്യയിലേക്കുള്ള അസംസ്കൃത എണ്ണ കയറ്റുമതിയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഗൗരവമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. കൂടാതെ, പ്രമുഖ റഷ്യൻ എണ്ണ കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ ഇന്ത്യ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് നിർത്തുമെന്ന പ്രതീക്ഷ ട്രംപ് അടുത്തിടെ നടത്തിയ പ്രസ്താവനയിൽ പ്രകടിപ്പിച്ചു.
നേട്ടങ്ങൾ നിരവധി
രാര്‍ പ്രാബല്യത്തിലായാല്‍ യു.എസ്. ഇന്ത്യയ്ക്കുമേല്‍ ചുമത്തുന്ന 50 ശതമാനം ഇറക്കുമതി തീരുവ 15 മുതല്‍ 16 ശതമാനമായി കുറച്ചേക്കും. രാജ്യത്തെ വ്യാപാര കാര്‍ഷിക മേഖലകള്‍ക്കടക്കം കരാര്‍ ഗുണം ചെയ്യും. പകരം റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ ഘട്ടംഘട്ടമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വാർത്തയോട് ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയമോ വൈറ്റ് ഹൗസോ പ്രതികരിച്ചിട്ടില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications