2026-ലെ ടി20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന മത്സരമായിരുന്നു ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. എന്നാൽ മത്സരം നടക്കുന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്നും പിന്മാറുകയാണെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശിനോടുള്ള പിന്തുണ അറിയിച്ചാണ് ഇന്ത്യയുമായുള്ള പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് പ്രഖ്യാപിച്ചത്. എന്നാൽ ഈ പിന്മാറ്റം ടൂർണമെന്‍റിന്‍റെ വരുമാനത്തെയും ലോകക്രിക്കറ്റിനെ തന്നെയും ബാധിക്കുമെന്നതിനാൽ മത്സരം നടത്താൻ ഐസിസി ചർച്ചകൾ നടത്തിയിരുന്നു.
മത്സരം നടക്കും
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആവേശപ്പോരാട്ടം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഞായറാഴ്‌ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തിൽ കളിക്കാൻ പാകിസ്ഥാൻ സർക്കാർ ക്രിക്കറ്റ് ടീമിന് അനുമതി നൽകിയതോടെയാണ് സൂപ്പർ പോരാട്ടത്തിന് മൈതാനം ഒരുങ്ങുന്നത്. മത്സരത്തിൽ പങ്കെടുക്കാമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) ഐസിസിക്ക് ഉറപ്പുനൽകി. "വിവിധ തലത്തിൽ നടന്ന ചർച്ചകളുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയും പരിഗണിച്ച് ഐസിസി ടി20 ലോകകപ്പിൽ മുൻകൂട്ടി നിശ്ചയിച്ച മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ പാക് ടീമിന് അനുമതി നൽകുന്നു'' എന്ന് പാകിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും പാക്ക് കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കാനും നഖ് വിയുടെ കൈകളില്‍ നിന്നും ഏഷ്യാ കപ്പ് ഏറ്റു വാങ്ങാനും വിസമ്മതിച്ച ഇന്ത്യന്‍ കളിക്കാരുടെ നടപടിയുമാണ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്. എന്നാൽ ഐസിഐസിയുമായി നടന്ന ചർച്ചകളിൽ നിരവധി ആവശ്യങ്ങളാണ് പാകിസ്ഥാൻ മുന്നോട്ട് വച്ചത്. അതിൽ ബംഗ്ലാദേശിൽ അടുത്ത ഐസിസി ടൂര്‍ണമെന്‍റ് നടത്തണമെന്ന പാകിസ്താന്‍റെ ആവശ്യവും ഐസിസി അംഗീകരിച്ചിട്ടുണ്ട്.

ഇതനുസരിച്ച് അടുത്ത അണ്ടർ-19 ലോകകപ്പിന്‍റെ ആതിഥേയത്വം ബംഗ്ലാദേശിന് നൽകാനും ഭാവിയിൽ ഒരു വനിതാ ലോകകപ്പ് ബംഗ്ലാദേശിൽ നടത്താനും ധാരണയായി. ലോകകപ്പില്‍ നിന്ന് അവസാന നിമിഷം പുറത്താക്കിയതിനാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനുണ്ടായ നഷ്ടം പരിഹാരിക്കണമെന്ന പാകിസ്താന്‍റെ ആവശ്യം ഐസിസി അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
4500 കോടിയുടെ മത്സരം
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്‍റെ പ്രാധാന്യം ചില്ലറയല്ല. സംപ്രേഷണാവകാശം, പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വില്‍പ്പന, ഡിജിറ്റല്‍ ഇടപെടല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഏകദേശം 500 മില്യണ്‍ യുഎസ് ഡോളര്‍ (4,500 കോടി രൂപ) വിലമതിക്കും. മറ്റൊരു ക്രിക്കറ്റ് മത്സരവും ഈ മൂല്യത്തിന് അടുത്തെത്തില്ല.
ആഗോളതലത്തില്‍ വന്‍തോതില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതിനാല്‍ ടെലിവിഷന്‍ ചാനലുകളും സ്ട്രീമിംഗ് സേവന ദാതാക്കളും പ്രീമിയം നിരക്കാണ് പരസ്യങ്ങള്‍ക്കീടാക്കുക. മത്സരം നടക്കാതെ പോകുന്നപക്ഷം ഐസിസിയ്ക്കും ശ്രീലങ്കന്‍ ക്രിക്കറ്റ് അസോസിയേഷനും വന്‍ നഷ്ടം സഹിക്കേണ്ടി വരും. എന്നാൽ മത്സരം നടക്കുമെന്ന് ഉറപ്പായതോടെ ഐസിസിക്കും ആശ്വാസമായി.
കൊളംബോയില്‍ തീരുമാനിച്ച ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്ഥാന്‍ കളിക്കണമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications