കൊവിഡ്-19 പ്രതിസന്ധിയിൽ നിന്ന് അവസാനം കരകയറുക ഇന്ത്യൻ ബാങ്കുകളെന്ന് എസ് & പി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളർന്നുവരുന്ന വിപണികളിലെ ബാങ്കിംഗ് സ്ഥാപനങ്ങൾ മറ്റ് മേഖലകളിലെ ബാങ്കുകളേക്കാൾ മന്ദഗതിയിലായിരിക്കും കൊവിഡ് -19 ന് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് മടങ്ങിയെത്തുകയെന്ന് സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്‌സ് (എസ് ആന്റ് പി) അടുത്തിടെ റിപ്പോർട്ട് ചെയ്തു. 2023 ന് ശേഷം മാത്രമേ ഈ മേഖലകളിലെ ബാങ്കിംഗ് സ്ഥാപനങ്ങൾ പൂർവ്വ സ്ഥിതിയിലേയ്ക്ക് എത്തുകയുള്ളൂവെന്ന് എസ് ആൻഡ് പി വ്യക്തമാക്കി.

സെപ്റ്റംബർ 24 ന് പുറത്തിറക്കിയ "ഗ്ലോബൽ ബാങ്കിംഗ്: റിക്കവറി 2023 ആൻഡ് ബിയോൻഡ്" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ, അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസി, "വൈകി പുറത്തുകടക്കുന്ന" ഇന്ത്യൻ ബാങ്കിംഗ് മേഖലയ്ക്ക് മഹാമാരിയ്ക്ക് മുമ്പുതന്നെ കാര്യമായ ആസ്തി-ഗുണനിലവാര പ്രശ്‌നങ്ങളുണ്ടായിരുന്നപവെന്നും പറഞ്ഞു. 2020 ൽ വളർന്നുവരുന്ന വിപണികളിലെ ബാങ്കുകളിൽ വായ്പാ നഷ്ടത്തിൽ കുത്തനെ വർധനവുണ്ടാകുമെന്ന് എസ് ആന്റ് പി പറഞ്ഞു.

കാശിനെക്കുറിച്ച് ഓർത്ത് ടെൻഷൻ വേണ്ട; പണം വീട്ടിലെത്തിക്കും, ഹരിയാനയിലെ ഡോർസ്റ്റെപ്പ് ഡെലിവറി മാതൃകകാശിനെക്കുറിച്ച് ഓർത്ത് ടെൻഷൻ വേണ്ട; പണം വീട്ടിലെത്തിക്കും, ഹരിയാനയിലെ ഡോർസ്റ്റെപ്പ് ഡെലിവറി മാതൃക

കൊവിഡ്-19 പ്രതിസന്ധിയിൽ നിന്ന് അവസാനം കരകയറുക ഇന്ത്യൻ ബാങ്കുകളെന്ന് എസ് & പി

എന്നാൽ സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും ഉയർത്താനും തുടർന്നുള്ള വർഷങ്ങളിൽ ക്രമേണ പുരോഗതി കൈവരിക്കാനുള്ള സാധ്യതയുമുണ്ട്. മറ്റ് വളർന്നുവരുന്ന വിപണികൾ 2023 ൽ അല്ലെങ്കിൽ അതിനുശേഷമുള്ള വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വീണ്ടെടുക്കൽ 2022 അവസാനത്തോടെ ചൈനീസ് ബാങ്കിംഗ് സംവിധാനത്തിന് സാധിച്ചേക്കാമെന്നാണ് റിപ്പോർട്ട്.

ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ ആസ്തിയുടെ ഗുണനിലവാരം കുറയുന്നതിന്റെ മുഴുവൻ ഫലവും 2021 ൽ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്‍ബിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് ഇഎംഐ മൊറട്ടോറിയം ലഭിച്ചേക്കില്ല; കാരണമിതാണ്‌എന്‍ബിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് ഇഎംഐ മൊറട്ടോറിയം ലഭിച്ചേക്കില്ല; കാരണമിതാണ്‌

English summary

Indian banks will be the last to emerge from the Covid-19 crisis: S&P | കൊവിഡ്-19 പ്രതിസന്ധിയിൽ നിന്ന് അവസാനം കരകയറുക ഇന്ത്യൻ ബാങ്കുകളെന്ന് എസ് & പി

S&P said that only after 2023 will banking institutions in these sectors return to normal. Read in malayalam.
Story first published: Saturday, September 26, 2020, 9:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X