കൊറോണ വൈറസിന്റെ അന്ധകാരത്തിനെതിരെ പോരാടുന്നതിന് രാജ്യവ്യാപകമായി ഇന്നലെ വിളക്കേന്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കുകൾ കൊളുത്തി. ഇന്ത്യയിലെ ബിസിനസ് രംഗത്തെ പ്രമുഖരും പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു. അവർ ആരൊക്കെയാണെന്ന് നോക്കാം.
മുകേഷ് അംബാനിയും നിത അംബാനിയും
കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ അടയാളമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അവരുടെ വസതിയായ 'ആന്റിലിയ'യിൽ മെഴുകുതിരികളും മൺ ചിരാതുകളും കത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. മുകേഷ് അംബാനി ചിരാതും നിത അംബാനി മെഴുകുതിരിയും കത്തിച്ചു നിൽക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.
സംഭാവന
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ 500 കോടി രൂപ ധനസഹായമാണ് മാർച്ച് 30 ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ഒരു ലക്ഷം രൂപ സംഭാവന നൽകിയതായും കമ്പനി അറിയിച്ചു. കോവിഡ് -19 നെതിരായ പോരാട്ടത്തെ പിന്തുണയ്ക്കാൻ മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾക്ക് 5 കോടി വീതവും നൽകും.
റിതേഷ് അഗർവാൾ
കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ വിജയിക്കാൻ നമ്മൾ കഠിനമായി പരിശ്രമിക്കുമ്പോൾ രാജ്യത്തെ സേവിക്കാൻ രാവും പകലും അധ്വാനിക്കുന്ന മുൻനിര പ്രവർത്തകർക്കായി ദീപം തെളിയിക്കുന്നുവെന്നാണ് ഒയോ റൂംസ് സിഇഒ റിതേഷ് അഗർവാൾ പറഞ്ഞിരിക്കുന്നത്.
കിരൺ മസുംദാർ ഷാ
കോവിഡ് -19 നെതിരായ സാർവത്രിക പോരാട്ടത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ടാണ് ദീപം തെളിയിക്കുന്നതെന്ന് ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മസുദാർ ഷാ പറഞ്ഞു. ഇവർ മെഴുകുതിരി കത്തിച്ചുപിടിച്ച ചിത്രങ്ങളും പുറത്തു വന്നിരുന്നു. ധനമന്ത്രി നിർമ്മല സീതാരാമനും അവരുടെ വസതിയിൽ വിളക്കുകൾ കത്തിച്ചു. രാഷ്ട്രത്തെക്കുറിച്ചുള്ള ചിന്തകൾക്കായും ചില നിമിഷങ്ങൾക്കായും ദീപങ്ങൾ കത്തിക്കുന്നു, ഞങ്ങൾ ഒരു രാഷ്ട്രമായി രാവും പകലും ജോലിചെയ്യുമെന്നും അവർ ട്വീറ്റ് ചെയ്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications