ഒരു മനുഷ്യന്റെ സമയം ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന ഒരു പ്രവർത്തിയാണ് അടുക്കള ജോലിയെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. അഞ്ചു മിനുട്ടിൽ കഴിച്ചു തീർക്കുന്ന ഭക്ഷണം അഞ്ചു മണിക്കൂർ എടുത്തു പാകം ചെയ്യുന്നവർ വിഡ്ഢികൾ ആണെന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്. ഈ അഭിപ്രായങ്ങൾ അനുകൂലിച്ചുകൊണ്ട് ഒരു ഇന്ത്യൻ വംശജനായ സിഇഒ ലിങ്ക്ഡ്ഇൻലിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കഴിഞ്ഞ നാല് വർഷമായി താൻ പാത്രങ്ങൾ കഴുകിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് പങ്കുവെച്ച പോസ്റ്റിൽ എന്താണ് ഇത് എടുത്തു പറയാൻ കാരണമെന്നും, രവി അബുവാല വ്യക്തമാക്കുകയാണ്. പാത്രം കഴുകുന്നതിനേക്കാൾ മൂല്യവത്തായ കാര്യങ്ങൾ ചെയ്യുന്നതിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നും പണമുണ്ടാക്കാനുള്ള ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നും അദ്ദേഹം പറയുന്നു. '4 വർഷമായി താൻ പാത്രങ്ങൾ കഴുകിയിട്ടില്ല. അത് ഞാൻ മടിയനായതുകൊണ്ടല്ല. കാരണം എൻ്റെ സമയത്തിന് മണിക്കൂറിൽ $5,000 (4,28,832.65 Indian Rupee) ആണ് വില', എന്നാണ് രവി കുറിച്ചത്. പാത്രം കഴുകുന്നത് മണിക്കൂറിന് $15 (1,286.50 Indian Rupee) മാത്രം വില വരുന്ന പണിയാണെന്നും അതിന് വേണ്ടി മണിക്കൂറിൽ ലക്ഷങ്ങൾ ലഭിക്കുന്ന തന്റെ ജോലി മാറ്റിവെക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

ദിവസേന പാത്രം കഴുകുന്നത് തന്റെ സമയം അനാവശ്യമായി നഷ്ടപ്പെടാൻ കാരണമാകുന്നത് കൊണ്ട് തന്നെ ആ സമയത്ത് തനിക്ക് ഇത്രയധികം പണമുണ്ടാക്കാനുള്ള ജോലി ചെയ്യാമല്ലോ എന്ന് പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കുന്നു. മണിക്കൂറിന് വെറും $15 (1,286.50 Indian Rupee) മാത്രം വില വരുന്ന പാത്രം കഴുകുന്നത് നിർത്തി നിങ്ങളുടെ മൂല്യത്തിന് അനുസരിച്ചുള്ള പണം കിട്ടുന്ന ജോലി ചെയ്യൂ എന്നാണ് തന്നെ പിന്തുടരുന്നവരോട് രവി പറയുന്നത്.
സംഭവം പാത്രം കഴുകലും അടുക്കളയും ആയത് കൊണ്ട് തന്നെ വലിയ രീതിയിൽ രവിയുടെ ഈ പോസ്റ്റ് ചർച്ചയാവുകയും, അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തു. ഒരു ജോലിയെയും തരാം താഴ്തി കാണരുത് എന്നാണ് പലരും പറയുന്നത്. പാത്രം കഴുകി ജീവിക്കുന്ന എത്ര ആളുകൾ ഉണ്ട് അവരെ നിങ്ങൾ അപമാനിക്കുകയല്ലേ എന്നും പലരും ചോദിക്കുന്നു. ചിലരാകട്ടെ പാത്രം കഴുകൽ സമയം കൊല്ലുന്ന ജോലി ആണെന്നും താങ്കൾ പറഞ്ഞത് വ്യക്തമാണെന്നും മറുപടി കുറിക്കുന്നു.
ഇന്ത്യയിൽ ധാരാളം ആളുകൾ ഹോട്ടലിലും മറ്റും പാത്രം കഴുകുന്ന ജോലി മാത്രം ചെയ്‌ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അവർ അവർക്ക് ചുറ്റുമുള്ള മനുഷ്യർക്കിടയിൽ ധനികർ തന്നെയാണ് പലരും വ്യക്തമാക്കുന്നുണ്ട്. ഓരോ ജോലിക്കും ഉള്ള മഹത്വത്തെ മനസിലാക്കാത്തവർ ആണ് ഇത്തരം പോസ്റ്റുകളെ അനുകൂലിക്കുന്നതെന്നും ചിലർ വിലയിരുത്തുന്നു. ഇതിന് പിറകിൽ ചില വർഗീയ ചിന്തകൾ ഉണ്ടെന്നും, അതുകൂടി തന്നെ കുത്തക മുതലായിയായ ഒരാളുടെ ഈ നിലപാട് ആരും ഉയർത്തിപ്പിടിക്കരുതെന്നും പലരും വിമർശങ്ങൾ ഉന്നയിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
