കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. രാജ്യത്തെ 78 ശതമാനം പേര് അനാവശ്യ ചെലവുകള്‍ കുറയ്ക്കുമെന്ന് അവകാശപ്പെട്ടതായി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെ സര്‍വേയില്‍ പറയുന്നു. എന്നിരുന്നാലും, ടയര്‍-II, ടയര്‍-III നഗരങ്ങളിലെ ഉപഭോക്താക്കള്‍ ടയര്‍-I ലെ ആളുകളെക്കാള്‍ അവരുടെ ചെലവ് ശീലങ്ങളില്‍ ഏതാണ്ട് ഇരട്ടി ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നവരായിരുന്നു.
അതിനാല്‍, ചെലവ് കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള അടുത്ത ശ്രദ്ധാകേന്ദ്രമാണിത്, 'Time to open my wallet or not? - The new spending patterns emerging from a consumer's perspective' എന്ന തലക്കെട്ടിലുള്ള ഇന്ത്യയിലെ കെപിഎംജി റിപ്പോര്‍ട്ട് പറയുന്നു. കൊവിഡ് 19 മഹാമാരിയുടെ ആഘാതം ഹ്രസ്വകാലത്തേക്കാണെന്നും സാധാരണനില വിദൂരമല്ലെന്നും സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം പേരും അഭിപ്രായപ്പെട്ടു.

'ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നത് ടയര്‍-II ലെ 22 ശതമാനം ഉപഭോക്താക്കളും ടയര്‍-III ലെ 30 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ ചെലവ് വര്‍ദ്ധിക്കുമെന്നോ അല്ലെങ്കില്‍ കൊവിഡ് 19 ന് മുമ്പുള്ള അതേ രീതിയില്‍ തുടരുകയോ ചെയ്യുമെന്നൊണ് ഞങ്ങളുടെ സര്‍വേ കണ്ടെത്തിയിരിക്കുന്നത്,' കെപിഎംജി ഇന്ത്യ പാര്‍ട്ണറും കണ്‍സ്യൂമര്‍ മാര്‍ക്കറ്റ്സ് & ഇന്റര്‍നെറ്റ് ബിസിനസെസ് ഹെഡും ആയ ഹര്‍ഷ റസ്ദാന് വ്യക്തമാക്കി. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 49 ശതമാനം പേര് 5,000 രൂപ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നു.
ഇത് ഇപ്പോഴുള്ള വിഭാഗങ്ങളിലുടനീളം ഏറ്റവും ജനപ്രിയമായ ബാസ്ക്റ്റ് മൂല്യമായി മാറുകയും ഉപയോക്താക്കള്‍ പണം ചെലവഴിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്തൃ ചെലവ് ശീലങ്ങളെക്കുറിച്ച് വിശദീകരിച്ച കെപിഎംജി ഇന്ത്യ സര്‍വേ, 78 ശതമാനം പേര് അനാവശ്യച്ചെലവ് കുറയ്ക്കുന്നതായി അവകാശപ്പെടുന്നുവെന്നും ടയര്‍-II, III നഗരങ്ങള്‍ ടയര്‍-I നഗരങ്ങളെയപേക്ഷിച്ച് 1.9 മടങ്ങ് കൂടുതല്‍ പോസിറ്റീവ് ആണെന്നും പറയുന്നു.
കൊവിഡ് 19 -ന് മുമ്പും ശേഷവുമുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള താരതമ്യ പഠനത്തില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്കുള്ള മുന്‍ഗണന 1.6 മടങ്ങ് വളര്‍ച്ച കൈവരിച്ചതായി സര്‍വേ വ്യക്തമാക്കുന്നു. 2,376 പേര് പങ്കെടുത്ത സര്‍വേയില്‍ 66 ശതമാനം പേര് പുരുഷന്മാരും 34 ശതമാനം പേര് സ്ത്രീകളുമാണെന്ന് കെപിഎംജി അറിയിച്ചു. 2020 മെയ് 18 മുതല്‍ 2020 ജൂണ്‍ 7 വരെ വിവിധതരത്തില്‍ ചെലവഴിക്കുന്നവര്‍ക്കും പല പ്രായക്കാര്‍ക്കുമിടയില്‍ ടയര്‍-1, ടയര്‍-2, ടയര്‍-3 നഗരങ്ങളിലായാണ് സര്‍വേ നടത്തിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications