ന്യൂഡൽഹി: ഇന്ത്യയിലെ എയർലൈനുകൾക്ക് ആഭ്യന്തര വിമാനങ്ങളിൽ വിമാനത്തിന്റെ ശേഷിയുടെ 80% വരെ സീറ്റുകൾ വിൽക്കാൻ അനുമതി. ഇതുവരെ അനുവദിച്ച 70 ശതമാനത്തിൽ നിന്നാണ് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി സീറ്റുകളുടെ ശേഷി വർദ്ധിപ്പിച്ചിരിക്കുന്നത്. കൊവിഡ് -19 മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് വ്യോമയാന മേഖല. ക്രിസ്മസ്, ന്യൂ ഇയർ എന്നിവ വരാനിരിക്കുന്നതിനാൽ കൂടുതൽ യാത്രക്കാരെ അനുവദിക്കുന്ന പുതിയ ഇളവ് എയർലൈനുകൾക്ക് ആശ്വാസമാകും.
ആഭ്യന്തര വിമാന സർവ്വീസ്
മെയ് 25ന് 30,000 യാത്രക്കാരുമായാണ് ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിച്ചത്. 2020 നവംബർ 30ന് യാത്രക്കാരുടെ എണ്ണം 2.52 ലക്ഷത്തിലെത്തിടെന്ന് പുരി ട്വിറ്ററിൽ കുറിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയ്ക്ക് മുന്നോടിയായാണ് മന്ത്രി ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.
ബുക്കിംഗ് ഉയർന്നു
കൊവിഡ് -19 വ്യാപനം തടയുന്നതിനായി രണ്ട് മാസത്തേക്ക് പൂർണമായും അടച്ചിട്ടിരുന്ന വിമാന സർവ്വീസുകൾ പിന്നീട് മെയ് 25നാണ് പുനരാരംഭിച്ചത്. അതിനുശേഷം, ഏതാനും മാസങ്ങളായി വിമാന യാത്രാ ഗതാഗതം ക്രമേണ വർദ്ധിച്ചു വരികയാണ്. എയർലൈൻ ബുക്കിംഗുകൾ ഉയർന്നു. ദിവസേനയുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2,50,000 ആയി. എന്നിരുന്നാലും മഹാമാരിയ്ക്ക് മുമ്പുള്ള സമയത്തേക്കാൾ ഏറെ പിന്നിലാണ് സംഖ്യകൾ.
യാത്രക്കാരുടെ എണ്ണം
ആഭ്യന്തര വിമാനക്കമ്പനികൾ ഒക്ടോബറിൽ 5.27 മില്യൺ യാത്രക്കാരെ കയറ്റിയിരുന്നു. വാർഷികാടിസ്ഥാനത്തിൽ ഇത് 57 ശതമാനം കുറവാണ്. ആളുകൾ അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാൻ യാത്ര ചെയ്യുന്നതിനാൽ ഡിസംബർ-ജനുവരി മാസങ്ങളിൽ യാത്രക്കാരുടെ ഗതാഗതം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ഗുഡ്ഗാവ് ആസ്ഥാനമായുള്ള നോ-ഫ്രിൽ എയർലൈനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതീക്ഷകൾ
കോർപ്പറേറ്റ്, ബിസിനസ് യാത്രകൾക്കുള്ള ബുക്കിംഗ് ദുർബലമായി തുടരുകയാണെങ്കിലും 2021 ൽ ഈ മേഖലയിലും വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നിരീക്ഷകർ പറഞ്ഞു. ഡിസംബറോടെ വ്യവസായം കൊവിഡ് മുമ്പുള്ള ശേഷിയുടെ 80 ശതമാനത്തിലേക്കും 2021 മാർച്ച്-ഏപ്രിൽ മാസത്തോടെ മുഴുവൻ ശേഷിയിലേക്കും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ചില ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അന്താരാഷ്ട്ര വിമാന സർവീസുകൾ
അതേസമയം, ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണ്. വിദേശ വിമാന സർവീസുകൾ എട്ട് മാസത്തേക്കാണ് നിർത്തിവച്ചിരിക്കുന്നത്. എന്നാൽ ചരക്ക് വിമാനങ്ങളും സിവിൽ ഏവിയേഷൻ റെഗുലേറ്റർ പ്രത്യേകമായി അനുവദിച്ചിട്ടുള്ളവ, വന്ദേ ഭാരത് വിമാനങ്ങൾ, ചാർട്ടർ ഫ്ലൈറ്റുകൾ, എയർ ബബിൾ വിമാനങ്ങൾ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications