A Oneindia Venture

ഇന്ത്യൻ ഇ-പാസ്‌പോർട്ട് വരുന്നു, പ്രവാസികൾക്ക് ആശ്വാസം! അധിക ബയോമെട്രിക്സോ ഫീസ് വർദ്ധനവോ ഇല്ല

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഇന്ത്യൻ ഇ-പാസ്‌പോർട്ട് അവതരിപ്പിച്ചതിനെ തുടർന്ന് വലിയ ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ അത്തരം ആശങ്കകളുടെ ആവശ്യമില്ലെന്ന് ഒക്ടോബർ 30-ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റ് ജനറലും സംയുക്തമായി നടത്തിയ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഈ സംവിധാനം കൂടുതൽ എളുപ്പമായിരിക്കും.

പുതിയ ചിപ്പ് അധിഷ്ഠിത ഇന്ത്യൻ ഇ-പാസ്‌പോർട്ട് സംവിധാനം എത്തുന്നതോടെ യുഎഇയിലെ പ്രവാസികൾക്ക് കൂടുതൽ ബയോമെട്രിക് വിവരങ്ങളോ, പുതിയ നടപടിക്രമങ്ങളോ, ഫീസ് മാറ്റങ്ങളോ ബാധകമാകില്ലെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു. നിങ്ങൾ അടുത്തിടെ ഒരു പാസ്‌പോർട്ടിനായി ബയോമെട്രിക്സ് നൽകിയിട്ടുണ്ടെങ്കിൽ, ഇ-പാസ്‌പോർട്ട് ഉള്ളതിനാൽ നിങ്ങളോട് വീണ്ടും വിവരങ്ങൾ ആവശ്യപ്പെടില്ല.

എംബസിയും കോൺസുലേറ്റും ഓൺ-ദി-ഗ്രൗണ്ട് സേവനങ്ങൾക്കായി BLS ഇന്റർനാഷണലിന്റെ പിന്തുണയോടെ പാസ്‌പോർട്ട് സേവാ പോർട്ടൽ വഴി അപേക്ഷകൾ പ്രോസസ്സ് ചെയ്യും. മാത്രമല്ല അപേക്ഷകർക്ക് പുതിയ പോർട്ടൽ വഴി ICAO മാനദണ്ഡങ്ങൾ പാലിക്കുന്ന ഡിജിറ്റൽ ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യാൻ കഴിയും.

എന്താണ് ഇന്ത്യൻ ഇ-പാസ്‌പോർട്ട്

ഒരു സാധാരണ പാസ്‌പോർട്ട് പോലെ തന്നെയാണ് ഇ-പാസ്പോർട്ടും കാണപ്പെടുന്നത്. എന്നാൽ ഇതിലൊരു ചിപ്പ് ഉണ്ടായിരിക്കും. അതായത് പാസ്പോർട്ടുള്ള വ്യക്തിയുടെ വിവരങ്ങളും ബയോമെട്രിക് ഡാറ്റയും അടങ്ങിയിരിക്കുന്ന ചിപ്പാണ് അത്. ഇ-പാസ്പോർട്ട് ഉപയോ​ഗിച്ചാൽ ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കുകയും സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഇന്ത്യൻ ഇ-പാസ്‌പോർട്ട് വരുന്നു, പ്രവാസികൾക്ക് ആശ്വാസം! അധിക ബയോമെട്രിക്സോ ഫീസ് വർദ്ധനവോ ഇല്ല

പുതിയ ഇ-പാസ്‌പോർട്ടിൻ്റെ പ്രധാന സവിശേഷതകൾ

  • എൻക്രിപ്റ്റ് ചെയ്ത സുരക്ഷാ ഡാറ്റയുള്ള ഡിജിറ്റൽ ചിപ്പ്
  • തട്ടിപ്പുകൾ തടയുന്നതിനുള്ള മെച്ചപ്പെട്ട സുരക്ഷാ രീതിയും ഐഡന്റിറ്റി പരിശോധനയും
  • അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വേഗത്തിലുള്ള പ്രോസസ്സിംഗ്
  • ആഗോളതലത്തിൽ ICAO മാനദണ്ഡങ്ങൾ പാലിക്കുന്നു

യാത്രാ രേഖകൾ ആധുനികവൽക്കരിക്കുക, സൈബർ സുരക്ഷ ശക്തിപ്പെടുത്തുക, ആഗോള ഡിജിറ്റൽ പാസ്‌പോർട്ട് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുക എന്നീ ഇന്ത്യയുടെ തുടർച്ചയായ ദൗത്യത്തിന്റെ ഭാഗമാണ് ഈ മാറ്റം. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഈ മാറ്റം പുതിയ പ്രതീക്ഷ നൽകുന്നു.

യുഎഇയിലെ ഇന്ത്യക്കാർക്കുള്ള സേവനങ്ങളിൽ മാറ്റമില്ല.

യുഎഇയിലെ ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ചിടത്തോളം, ഇ-പാസ്‌പോർട്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെ‌ട്ട നിലവിലെ അപേക്ഷാ പ്രക്രിയയിൽ മാറ്റമൊന്നുമില്ല. BLS കേന്ദ്രങ്ങൾ, VFS സേവനങ്ങൾ, എംബസി/കോൺസുലേറ്റ് കൗണ്ടറുകൾ എന്നിവയുൾപ്പെടെയുള്ള നിലവിലുള്ള ചാനലുകൾ വഴി തന്നെ അപേക്ഷകർ തങ്ങളുടെ അപേക്ഷ സമർപ്പിക്കണം. പുതിയ അപ്പോയിന്റ്‌മെന്റ് രീതികളോ, അധിക ഡോക്യുമെന്റ് പരിശോധനകളോ, പുതുക്കിയ ഫീസുകളോ ഉണ്ടാകില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇത് യുഎഇയിലെ 3.5 ദശലക്ഷം ഇന്ത്യക്കാർക്ക് പ്രയോജനപ്പെടും, കൂടാതെ പുതിയ ഇ-പാസ്‌പോർട്ട് ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് passportindia.gov.in സന്ദർശിക്കുക അല്ലെങ്കിൽ പ്രാദേശിക ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുക.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X