വിദേശ ജോലി തേടുന്ന ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം യുഎസ് ആയിരിന്നു. അമേരിക്കയിൽ എത്തിയാൽ പിന്നെ ജീവിതം രക്ഷപ്പെട്ടു എന്നതാണ് യുവാക്കളുടെ ധാരണ. എന്നാൽ അമേരിക്കയിൽ തൊഴിലവസരങ്ങൾ തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ആഗോള തൊഴിൽ പോർട്ടലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഡീഡ് ഡാറ്റ അനുസരിച്ച്, അമേരിക്കയിലേയ്ക്കുള്ള തൊഴിൽ തിരയൽ 2019 ജൂണിൽ 42 ശതമാനമായി കുറഞ്ഞു, 2019 ജനുവരിയിൽ ഇത് 58 ശതമാനമായിരുന്നു.
പ്രതിസന്ധി
എന്നിരുന്നാലും, വിദേശത്ത് ജോലി നോക്കുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി യുഎസ് നിലകൊള്ളുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ്-19 മഹാമാരിയുടെ ആഘാതവും യുഎസ് ഇമിഗ്രേഷൻ നയത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് തൊഴിലന്വേഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇന്ത്യൻ തൊഴിലന്വേഷകർ ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങൾ അന്വേഷിക്കാൻ താല്പര്യം കാണിക്കുന്നവരാണ്.
മറ്റ് രാജ്യങ്ങൾ
സാങ്കേതികവിദ്യ, അഡ്മിനിസ്ട്രേഷൻ, മാനേജ്മെന്റ്, സെയിൽസ്, കൺസ്യൂമർ മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലാണ് തൊഴിൽ അന്വേഷണത്തിൽ അധികവും. ഇതേ കാലയളവിൽ കാനഡ, യുഎഇ, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ഖത്തർ എന്നിവിടങ്ങളിൽ ജോലി തിരയുന്നവരുടെ എണ്ണം വർദ്ധിച്ചു. യുഎസ്‌എയിലേക്ക് ഇന്ത്യക്കാർ തിരയുന്ന മികച്ച 10 ജോലികളിൽ ഒമ്പതും ടെക് ജോലികളുമായി ബന്ധപ്പെട്ടതാണ്.
കൂടുതൽ ഡിമാൻഡ്
വിദേശത്ത് തൊഴിൽ തേടുമ്പോൾ, ടെക് മേഖലയിലെ ജോലികൾക്ക് കൂടുതൽ ഡിമാൻഡുണ്ട്. പ്രത്യേകിച്ചും ഫുൾ-സ്റ്റാക്ക് ഡെവലപ്പർ, ഡെവലപ്മെന്റ് ഓപ്പറേഷൻസ് എഞ്ചിനീയർമാർ, ബിസിനസ് അനലിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള പ്രധാന റോളുകൾക്ക്. ഇന്ത്യയിൽ നിന്നുള്ള ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യാനും അവസരങ്ങൾ ലഭിച്ചാൽ നാട്ടിലേക്ക് മടങ്ങാനും തയ്യാറാണ്.
തൊഴിൽ പ്രതിസന്ധി
കൊവിഡ് 19 മഹാമാരി മൂലം പല ബിസിനസുകളും അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലൂടെയാണ് അമേരിക്ക കടന്നുപോവുന്നത്. ഇതിനെ തുടർന്നുള്ള വിസ നിയന്ത്രണങ്ങൾ അമേരിക്കയിലേക്ക് പോവാന്‍ നിശ്ചയിച്ചിരുന്ന ആയരിക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. ഓരോ വര്‍ഷവും അമേരിക്ക നല്‍കുന്ന 85,000 വിസകളില്‍ 70% ഇന്ത്യക്കാര്‍ക്കാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications