ദില്ലി: ഇന്റര്‍നെറ്റ് ലഭ്യതയുടെ ചെലവ് കുറഞ്ഞതോടെ ഓണ്‍ലൈനില്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഇത് കുത്തനെ കുതിച്ചുയരുകയും ചെയ്തു.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ വീഡിയോ വിപണി വന്‍ കുതിപ്പിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ആകുമ്പോഴേക്കും ഓണ്‍ലൈന്‍ വീഡിയോകളില്‍ നിന്നുള്ള വരുമാനം 4.5 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍...
നിലവിലെ സ്ഥിതി
കൊവിഡ് സാഹചര്യങ്ങളാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ വീഡിയോ വിപണിയെ ശരിക്കും ഉത്തേജിപ്പിച്ചത്. വിനോദങ്ങള്‍ക്കായി പുറത്തിറങ്ങാനായതോടെ കൂടുതല്‍ പേരും ഇത്തരം സാധ്യതകളിലേക്ക് ഒതുങ്ങുകയായിരുന്നു. 2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ മേഖല മൊത്തത്തില്‍ ഉണ്ടാക്കിയ വരുമാനം 1.4 ബില്യണ്‍ ഡോളര്‍ ആണെന്നാണ് കണക്ക്. ഏതാണ്ട് പതിനായിരം കോടിയില്‍ അധികം രൂപ!
വരുമാനം എങ്ങനെ
എങ്ങനെയാണ് ഓണ്‍ലൈന്‍ വീഡിയോ ബിസിനസില്‍ വരുമാനം വരുന്നത് എന്നല്ലേ. പ്രധാനമായും പരസ്യങ്ങളിലൂടെ തന്നെ ആണ് വരുമാനം. എന്നാല്‍ മോശമല്ലാത്ത ഒരു ശതമാനം വരുമാനം സബ്സ്ക്രിപഷനിലൂടേയും വരുന്നുണ്ട്. മീഡിയ പാര്‍ട്ണേഴ്സ് ഏഷ്യ നടത്തിയ പഠനം പ്രകാരം 2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ ഇന്‍ഡസ്ട്രിയുടെ 64 ശതമാനവും പരസ്യത്തിലൂടെ ആണ്. 36 ശതമാനം സബ്സ്ക്രിപ്ഷനിലൂടേയും.
അറുപതോളം പ്ലാറ്റ്ഫോമുകള്
അറുപതോളം ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്ഫോമുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ വീഡിയോകള്‍ക്കായി ആശ്രയിക്കുന്നത് യൂട്യൂബിനെ ആണ്- 43 ശതമാനത്തോളം ആളുകള്‍. യൂട്യൂബില്‍ സബ്സ്ക്രിപ്ഷനോ പ്രത്യേക ഫീസോ ഇല്ലാതെ വീഡിയോകള്‍ കാണുന്നതിനുള്ള സൗകര്യം ഉണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
ആദ്യ അഞ്ചെണ്ണം
ാേണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ യൂട്യൂബിന് പിറകില്‍ ഉള്ളത് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആണ്. മൊത്തം ഇന്‍ഡസ്ട്രിയുടെ 16 ശതമാനം ഇവര്‍ക്കാണ്. അതിന് പിറകിലാണ് നെറ്റ് ഫ്ലിക്സും. 14 ശതമാനം വിപണിയും ഇവരുടെ കൈവശമാണ്. ആമസോണ്‍ പ്രൈം വീഡിയോയും ഫേസ്ബുക്കും ആണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.
സബ്സ്ക്രിപ്ഷന് കൂടും
മീഡിയ പാര്‍ട്ണേഴ്സ് ഏഷ്യയുടെ വിലയിരുത്തല്‍ പ്രകാരം 2025 ആകുമ്പോഴേക്കും സബ്സ്ക്രിപ്ഷന് വീഡിയോ ഓണ്‍ ഡിമാന്റ് (എസ് വി ഒഡ്) മാര്‍ക്കറ്റ് 1.9 ബില്യണ്‍ ഡോളറില്‍ എത്തുമെന്നാണ്. ഏതാണ്ട് പതിനാലായിരം കോടി രൂപ! ഇപ്പോഴത്തെ മൊത്തം ഓണ്‍ലൈന്‍ വീഡിയോ ഇന്‍ഡസ്ട്രി വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും അത്.
പരസ്യവരുമാനം കുത്തനെ ഉയരും
2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ വിപണിയിലെ പരസ്യവരുമാനത്തില്‍ നേരിയ ഇടിവ് സംഭവിച്ചിരുന്നു. അതിന് വഴിവച്ചതും കൊവിഡ് തന്നെ. എന്തായാലും 2025 ആകുമ്പോള്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം 2.6 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് പ്രവചനം. ഏതാണ്ട് പത്തൊമ്പതിനായിരം കോടി രൂപ!
ഡിസ്നി ഹോട്ട് സ്റ്റാര്‍ ഉണ്ടാക്കിയ നേട്ടം
വിപണിയുടെ പാതിയോളവും കൈയ്യടക്കിയിട്ടുള്ളത് യൂട്യൂബ് ആണ്. എന്നാല്‍ അതിന് പിറകില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ വിജയത്തിന് പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ഹോട്ട് സ്റ്റാറിന്റെ ഉപയോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം കുറവാണ്. എന്നാല്‍ എട്ട് കോടി സബ്സ്ക്രൈബര്‍മാരുടെ പിന്‍ബലം ആണ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന് തുണയായത്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications