ദില്ലി; പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (ഐഒബി) പാദവാർഷിക ലാഭം ഇരട്ടിയായി. മാർച്ച് 31 അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 349.77 കോടിയാണ് അറ്റാദായമായി ബാങ്ക് നേടിയത്. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 143.79 കോടിയായിരുന്നു അറ്റാദായം.

2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ മൊത്തം വരുമാനം 6,073.80 കോടി രൂപയായി ഉയർന്നു. 2019-20 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇത് 5,484.06 കോടി രൂപയായിരുന്നെന്ന് റെഗുലേറ്ററി ഫയലിംഗിൽ ഐഒബി അറിയിച്ചു.
2020-21 കാലയളവിൽ ബാങ്ക് അറ്റാദായം 831.47 കോടി രൂപയാണ്. 2019-20 ൽ 8,527.40 കോടി രൂപയുടെ നഷ്ടമുണ്ടായത്. ബാങ്കിന്റെ മൊത്തം വരുമാനം 22,525 കോടി രൂപയാണ്. മുന് സാമ്പത്തിക വര്ഷം ഇത് 20,766 കോടി രൂപയായിരുന്നു.നിഷ്ക്രിയ ആസ്തി 14, 78 ശതമാനത്തിൽ നിന്ന് 11.69 ശതമാനമായി കുറഞ്ഞതോടെ ബാങ്കിന്റെ ആസ്തി മൂല്യത്തിലും പുരോഗതി ഉണ്ടായി.
അറ്റനിഷ്ക്രിയ ആസ്തി (നെറ്റ് എൻപിഎ)5.44 ശതമാനത്തിൽ നിന്ന് (6,602.80 കോടി) 3.58 ശതമാനമായി (, 4,577.59 കോടി) കുറഞ്ഞു.2021-22 ലെ മൂലധന പദ്ധതിക്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ടെന്നും പബ്ലിക് ഓഫർ / റൈറ്റ്സ് ഇഷ്യുവിനെ പിന്തുടർന്ന് പരമാവധി 125 കോടി ഓഹരികൾ വരെ ഇക്വിറ്റി ഷെയറുകൾ ഇഷ്യു ചെയ്യുമെന്നും ബാങ്ക് അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications