സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനിയുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് നവംബർ 1 മുതൽ റെയിൽവേ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ട്രെയിനിൽ യാത്ര ചെയ്യുന്നവർ തീർച്ചയായും ഈ മാറ്റങ്ങൾ മനസിലാക്കുക. അഡ്വാൻസ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ കൂടുതൽ എളുപ്പത്തിൽ ടിക്കറ്റ് കിട്ടും. ഇനി 60 ദിവസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യാം.
പുതിയ നിയമം
ഇതുവരെ 120 ദിവസം മുൻപ് മുതൽ റെയിൻവേ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരുന്നു. എന്നാൽ ഒക്ടോബർ 17 ന് പുതിയ നിയമം പ്രഖ്യാപിച്ചു. അതു പ്രകാരം യാത്രക്കാർക്ക് അഡ്വാൻസ് ബുക്കിന് 60 ദിവസം മുൻപാണ് സാധിക്കുള്ളൂ.
ട്രെയിൻ യാത്രകൾ ഇടക്കിടെ നടത്തുന്നവർക്ക് ഏറെ ആശ്വാസമേകുന്ന നിയമമാണ് ഇത്. കാരണം ഇത്രയും ദിവസങ്ങൾ മുന്നേ ബുക്ക് ചെയ്യുമ്പോൾ പെട്ടെന്ന് വരുന്ന ആവശ്യങ്ങൾക്ക് ബുക്ക് ചെയ്യാൻ ടിക്കറ്റുകൾ ലഭിക്കാറില്ല. ഈ പ്രതിസന്ധി കൂടുകതൽ ദൂര യാത്രക്ക് പോകുന്നവർക്കാണ്. അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്ക് ഉപകാരപ്രദമാവും.
ബുക്കിംഗ് കാലയളവ് കുറക്കാൻ കാരണം?
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച് വന്ന ഈ മാറ്റം സാധാരണക്കാരായ യാത്രക്കാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മാത്രമല്ല, രാജ്യത്തെ റെയിൽ യാത്രയുടെ യഥാർത്ഥ ആവശ്യം മെച്ചപ്പെടുത്താൻ റെയിൽവേ ബോർഡിനെ സഹായിക്കുക എന്നതു കൂടി മുൻ നിർത്തിയാണ് ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം. 61 മുതൽ 120 ദിവസം വരെ നടത്തുന്ന ടിക്കറ്റ് റിസർവേഷനുകളുടെ 21 ശതമാനവും റദ്ദാക്കപ്പെടുന്നതായി നാഷണൽ ട്രാൻസ്‌പോർട്ടർ കണ്ടെത്തിയിട്ടുണ്ട്.

ഈ കണക്കിന്റെ അടിസ്ഥാനത്തിൽ നിരവധി ആളുകൾ സ്വന്തമായി ടിക്കറ്റുകൾ റദ്ദാക്കുന്നുമുണ്ട്. അതായത് 5 ശതമാനം യാത്രക്കാർ യാത്ര ചെയ്യാതിരിക്കുകയും അവരുടെ ടിക്കറ്റുകൾ റദ്ദാക്കുകയോ ചെയ്യുന്നു. അതിനാൽ തന്നെ ജനങ്ങളുടെ ഇത്തരം പ്രവണതകളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഈ നിയമം പരിഷ്കരിച്ചതിനാൽ മറ്റു ചില ഗുണങ്ങളും റെയിൽവേക്കുണ്ട്. തിരക്കുള്ള സമയങ്ങൾ വരുമ്പോൾ പ്രത്യേ ട്രെയിൻ സർവീസുകൾ പ്ലാൻ ചെയ്യാനും ഇതുവഴി റെയിൽവേക്ക് സാധിക്കും.
റെയിൽവേ ടിക്കറ്റ് ബുക്കിംഗ് പുതിയ കാര്യങ്ങൾ
1. 120 ദിവസം എന്ന കണക്ക് അൽപം കൂടുതലാണ്. ഇത്രയും ദീർഘനാളിലൂടെ എല്ലാ യാത്രകളും പ്ലാൻ ചെയ്യാൻ സാധിക്കില്ല. അതുകൊണ്ടാണ് പലരും യാത്രകൾ മാറ്റി വെക്കുന്നതും ഇതു വഴി നിരവധി ടിക്കറ്റുകൾ നഷ്ടമായിപ്പോവുകയും ചെയ്യുന്നത്.
2. നിലവിൽ, ഏകദേശം 21 ശതമാനത്തോളം ടിക്കറ്റുകൾ റദ്ദാക്കുന്നുണ്ട്. 4-5 ശതമാനം യാത്രക്കാർ വരുന്നില്ല
3. നോ-ഷോയിലെ പ്രശ്നങ്ങൾ: പലപ്പോഴും യാത്ര ചെയ്യുന്നില്ലെങ്കിൽ അവർ ടിക്കറ്റ് റദ്ദാക്കാതിരിക്കുന്നു. ഇതിലൂടെ നിരവധി കുറ്റങ്ങളാണ് നടക്കുന്നത്. ആൾമാറാട്ടം പോലുള്ള കുറ്റങ്ങൾ ചെയ്ത് യാത്ര ചെയ്യുന്നു. ഇതിനു പലപ്പോഴും റെയിൽവേ ഉദ്യോഗസ്ഥർ കണ്ണടച്ച് അനധികൃതമായി പണം വാങ്ങുന്നുണ്ടായിരുന്നു. ഇപ്പോൾ ഇതൊന്നും നടക്കുന്നില്ല.
4. ടിക്കറ്റ് ബുക്ക് ചെയ്യാൻ ദീർഘകാലത്തെ സമയം കിട്ടിയാൽ ചിലർ ആ ടിക്കറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാൽ കുറഞ്ഞ കാലയളവാണെങ്കിൽ ശരിയായ യാത്രക്കാർ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് കൃത്യമായി യാത്ര ചെയ്യും.
5. ഈ നിയമങ്ങളൊന്നും ജനറൽ ക്ലാസ് ടിക്കറ്റുകൾ എടുക്കുന്നവർക്ക് ബാധകമല്ല.
6. ഈ നിയമം വരുന്നതോടെ തിരക്ക് വർദ്ധിക്കുന്ന ഘട്ടത്തിൽ റെയിൽവേക്ക് സ്പെഷ്യൽ ട്രെയിനുകൾ കൊണ്ട് വരാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
