റെയിൽവെ ഓഹരികൾ വീണ്ടും ഉയരുന്നു. ഇന്ത്യയിലെ പ്രധാന റെയിൽവേ സ്റ്റോക്കുകളാണ് ഐ.ആർ.എഫ്.സി, ആർ.വി.എൻ.എൽ തുടങ്ങിയവ. ഈ റെയിൽവേ ഓഹരികൾ തങ്ങളുടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേണുകളും ഡിവിഡൻ്റും ഉറപ്പാക്കുന്നു. റെയിൽടെൽ, ഐ.ആർ.സി.ടി.സി പോലുള്ള മറ്റ് റെയിൽവേ ഓഹരികളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി റെയിൽവേ സ്റ്റോക്കുകളിൽ പ്രധാനപ്പെട്ടവയാണ്. ഈ പ്രമുഖ റെയിൽവേ കമ്പനികൾ അവരുടെ നിക്ഷേപകർക്ക് എത്ര ലാഭവിഹിതം നൽകിയെന്നും എത്ര റിട്ടേൺ കൊടുത്തുവെന്നും പരിശോധിക്കാം.
1. ഐ.ആർ.എഫ്.സി എത്ര ഡിവിഡന്റ് നൽകി?
ഇന്ത്യയിലെ പ്രമുഖ റെയിൽവേ കമ്പനിയാണ് ഐ.ആർ.എഫ്.സി (ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ). ഐ.ആർ.എഫ്.സി ലാഭവിഹിതം 0.99 ശതമാനമാണ്. എൻ.എസ്.ഇ യിൽ നിലവിലെ മാർക്കറ്റ് പ്രൈസ് (CMP) 150.77 രൂപയാണ്. ബി.എസ്.ഇ വെബ്‌സൈറ്റ് പ്രകാരം 2021 ജനുവരിയിൽ ഐ.പി.ഒ ലിസ്‌റ്റ് ചെയ്‌തതിനുശേഷം ഐ.ആർ.എഫ്.സി ഓരോ വർഷവും രണ്ട് തവണയാണ് ലാഭവിഹിതം നൽകിയിട്ടുള്ളത്.
2021ൽ ഐ.ആർ.എഫ്.സി 1.05 രൂപയും, 0.77 ലാഭവിഹിതവും നൽകി. 2022ൽ ഐ.ആർ.എഫ്.സി 0.63, 0.80 ലാഭവിഹിതം നൽകി. 2023ലും 2024ലും ഐ.ആർ.എഫ്.സി നിക്ഷേപകർക്ക് 0.70 രൂപ, 0.80 ലാഭവിഹിതവും ഒപ്പം 0.70, 0.80 രൂപ ലാഭവിഹിതവും നൽകി. ഐ.ആർ.എഫ്.സി ഓഹരികൾ ഓരോ വർഷവും വലിയ നേട്ടം കൈവരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 98%, രണ്ട് വർഷത്തിനുള്ളിൽ 348% 3 വർഷം കൊണ്ട് 545% എന്നിങ്ങനെയാണ് ഐ.ആർ.എഫ്.സി നേടിയ വരുമാനം.

2. ആർ.വി.എൻ.എൽ എത്ര ഡിവിഡൻ്റ് നൽകി?
ഇന്ത്യയിലെ ഒരു മികച്ച റെയിൽവേ കമ്പനിയാണ് ആർ.വി.എൻ.എൽ (റെയിൽ വികാസ് നിഗം ലിമിറ്റഡ്) ആർ.വി.എൻ.എൽ ലാഭവിഹിതം 0.48 ശതമാനമാണ്. എൻ.എസ്.ഇ യിൽ നിലവിലെ മാർക്കറ്റ് പ്രൈസ് (CMP) 443.40 രൂപയാണ്.
ബി.എസ്.ഇ വെബ്‌സൈറ്റ് പ്രകാരം 2019ൽ ആർ.വി.എൻ.എൽ ഓരോ ഷെയറിനും 0.09 നൽകി. 2020-ൽ ഓരോ ഓഹരിയ്ക്കും 1.14 രൂപയും ലാഭവിഹിതം നൽകി. എന്നാൽ 2021 മുതൽ ഓരോ വർഷവും രണ്ട് തവണയാണ് ആർ.വി.എൻ.എൽ ലാഭവിഹിതം നൽകിയത്.
2021: 1.14 രൂപയും 0.44 രൂപയും
2022: 1.58 രൂപയും 0.25 രൂപയും
2023: 1.77 രൂപയും 0.36 രൂപയും.
2024-ൽ ഇതുവരെ ഓരോ സ്റ്റോക്കിനും 2.11 രൂപ ലാഭവിഹിതമായി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 160%, രണ്ട് വർഷത്തിനുള്ളിൽ 521% എന്നിങ്ങനെ ആർ.വി.എൻ.എൽ ഓഹരികൾ മൾട്ടിബാഗർ റിട്ടേൺ നൽകി. മൂന്നും അഞ്ചും വർഷത്തിനിടെ യഥാക്രമം 1177%, 1758 ശതമാനവും വളർച്ചയുണ്ടായി.
3. ഐ.ആർ.സി.ടി.സി എത്ര ഡിവിഡൻ്റ് നൽകി?
ഐ.ആർ.സി.ടി.സി എന്ന പേര് അറിയാത്തവരായി ആരുമില്ല. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ എന്നാണ് ഐ.ആർ.സി.ടി.സിയുടെ പൂർണ രൂപം 0.96 ശതമാനമാണ് ഐ.ആർ.സി.ടി.സിയുടെ ലാഭവിഹിതം. അതായത് എൻ.എസ്.ഇയിൽ നിലവിലെ മാർക്കറ്റ് പ്രൈസ് (CMP) 837.50 രൂപയാണ്.
2020 ഫെബ്രുവരിയിൽ ബി.എസ്.ഇ വെബ്‌സൈറ്റ് അനുസരിച്ച് 10 രൂപയാണ് ലാഭവിഹിതം നൽകിയത്. എന്നാൽ അതേ വർഷം ഒക്ടോബറിൽ ഓരോ സ്റ്റോക്കിനും ഐ.ആർ.സി.ടി.സി 2.50 രൂപ ലാഭവിഹിതം നൽകി. 2021ൽ ഓരോ സ്റ്റോക്കിനും 5 രൂപ ലാഭവിഹിതം നൽകി. 2022ൽ രണ്ടു തവണയായി 2 രൂപയും 1.50 രൂപയും ലാഭവിഹിതം നൽകി. 2023ൽ ഓരോ സ്റ്റോക്കിനും ഫെബ്രുവരിയിൽ 3.50 രൂപയും, ഓഗസ്റ്റിൽ 2 രൂപയും നവംബറിൽ 2.50 രൂപയും ലാഭവിഹിതം നൽകി. 2024ൽ ഐ.ആർ.സി.ടി.സി രണ്ട് തവണ വീതം 4 രൂപ ലാഭവിഹിതം നൽകി. ഐ.ആർ.സി.ടി.സി ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 17% ഉയർന്നു.
4. റെയിൽടെൽ എത്ര ഡിവിഡൻ്റ് നൽകി?
ഇന്ത്യയിലെ മറ്റൊരു പ്രമുഖ റെയിൽവേ കമ്പനിയാണ് റെയിൽടെൽ. 0.48% ഈ കമ്പനിയുടെ ലാഭവിഹിതം. എൻ.എസ്.ഇയിൽ നിലവിലെ മാർക്കറ്റ് പ്രൈസ് (CMP) 417.20 രൂപയാണ്.
ബി.എസ്.ഇ പ്രകാരം 2021, 2022 വർഷങ്ങളിൽ റെയിൽടെൽ ഓരോ വർഷവും 2.20 രൂപ, 2.40 രൂപ എന്നീ കണക്കിൽ രണ്ട് തവണ ലാഭവിഹിതം നൽകി. 2023ൽ 1.50 രൂപ, 1.05 രൂപ, 1 രൂപ എന്നിങ്ങനെ മൂന്ന് തവണ ലാഭവിഹിതം നൽകി. 2024 ൽ ഇതുവരെ 1.85 രൂപയും 1 രൂപയുമായി രണ്ട് തവണ ലാഭവിഹിതം നൽകിയിട്ടുണ്ട്. റെയിൽടെൽ ഓഹരികൾ 44 ശതമാനം റിട്ടേണാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ നൽകിയത്. രണ്ട് വർഷം കൊണ്ട് 214% റിട്ടേൺ നൽകി.
More From GoodReturns

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക



Click it and Unblock the Notifications