സാധാരണക്കാർ മുതൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും സുഖകരമായ യാത്ര വാഗ്ദാനം ചെയ്ത് കൊണ്ട് ഇന്ത്യൻ റെയിൽവേ 2025ൽ നിരവധി മാറ്റങ്ങളാണ് പ്രഖ്യാപിച്ചത്. ടിക്കറ്റ് ബുക്കിംഗിലെ പരിഷ്കരണം, കൂടുതൽ വന്ദേഭാരത് സർവ്വീസുകൾ തുടങ്ങി നിരവധി മാറ്റങ്ങൾ ഈ വർഷം എത്തി. 2026ലും ഇന്ത്യൻ റെയിൽവേ നിരവധി സർപ്രൈസുകൾ ഒരുക്കുന്നുണ്ട്. അതിനാൽ തന്നെ യാത്രക്കാർക്ക് ഇനി മുതൽ മികച്ച യാത്രാനുഭവം ഉറപ്പാക്കാം.
വന്ദേ ഭാരത് ട്രെയിനുകൾ
2025ൽ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ വർഷത്തെ ഡിസംബർ വരെയുള്ള കണക്ക് പരിശോധിച്ചാൽ മൊത്തം 164 വന്ദേ ഭാരത് ട്രെയിനുകൾ വിവിധ റൂട്ടുകളിലായിട്ട് സർവ്വീസ് നടത്തുന്നുണ്ട്. ഈ വർഷം മാത്രം 15 വന്ദേ ഭാരത് ട്രെയിനുകളാണ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല വന്ദേ ഭാരതിൻ്റെ ഭക്ഷണ മെനുവിലും വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2026ൽ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും ട്രാക്കിലെത്തും. ഇത് ദീർഘദൂര യാത്രകളെ സുഖപ്രദമാക്കും.
എസി മാത്രമല്ല, നോൺ എസി യാത്രികർക്കായി ഈ വർഷം 13 അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് എത്തിയത്. ഇതോടെ മൊത്തം അമൃത് ഭാരത് എക്സ്പ്രസിൻ്റെ എണ്ണം 30 ആയി ഉയർന്നു. ഇതും ദീർഘദൂര യാത്രക്ക് സാധാരണക്കാർ തിരഞ്ഞെടുക്കുന്ന ട്രെയിനാണ്.

റെയിൽവേ പോലീസ്
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അഥവാ ആർപിഎഫ് റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. 2025 നവംബർ വരെയുള്ള കണക്ക് പ്രകാരം 17,231 കുട്ടികളെയാണ് ആർപിഎഫ് രക്ഷപ്പെടുത്തിയത്. ഇത് യാത്രക്കാർക്ക് കൂടുതൽ ഇന്ത്യൻ റെയിൽവേയോടുള്ള വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.
സുരക്ഷിതമായ ട്രാക്കുകൾ
റെയിൽവേ ലൈനുകളിലും മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. 2025 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 6,880 കിലോമീറ്ററിലധികം പാളങ്ങൾ പുതുക്കുകയും 7,051 കിലോമീറ്ററോളം ട്രാക്കുകൾ പൂർണ്ണമായും പുതുക്കുകയും ചെയ്തു. അതേസമയം 599 കിലോമീറ്ററിൽ ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായും, 4,000 കിലോമീറ്ററിൽ അത് 110 കിലോമീറ്ററായും വർദ്ധിപ്പിച്ചു.
ട്രാക്കുകൾ പുതുക്കിയതിനൊപ്പം 738 കിലോമീറ്ററിൽ പുതിയ 'കവച്' ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനം സ്ഥാപിച്ചു. അതിനാൽ തന്നെ ഈ വർഷം അപകടങ്ങളുടെ എണ്ണം 11 ആയി കുറഞ്ഞു.
ഗ്രീൻ റെയിൽവേ
നിലവിലെ കണക്ക് പ്രകാരം ഗ്രീൻ റെയിൽവേ പ്രോഗ്രാമിന് കീഴിൽ 1,337 സ്റ്റേഷനുകളാണ് നവീകരണത്തിനായി കേന്ദ്രം ഏറ്റെടുത്തിരിക്കുന്നത്. 2025 ഡിസംബറോടെ 155 സ്റ്റേഷനുകൾ പൂർണ്ണമായും നവീകരിക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കിയത്. ഈ വർഷം നിരവധി റെയിൽവേ സ്റ്റേഷനുകളിൽ സോളാർ സംവിധാനം സ്ഥാപിച്ചു. ഇത് ഏകദേശം 2,626 സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേ 6,117 സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ ലഭ്യമാണ്.
2026ലെ റെയിൽവേ
വിദൂര പ്രദേശങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റിയും വികസിപ്പിക്കുന്നു. ഇത് നിരവധി പുതിയ റൂട്ടുകളിലേക്ക് നിങ്ങളെ എത്തിക്കും. സത്യത്തിൽ 2026ലേക്ക് കടക്കുമ്പോൾ മൊത്തം 434 പദ്ധതികൾക്കായി 11.17 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ വകയിരുത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങൾക്കായി കാത്തിരിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
