റെയില്‍വേ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി 2019 ഫെബ്രുവരി 15 നാണ് വന്ദേഭാരത് ട്രെയ്നുകള്‍ അവതരിപ്പിക്കപ്പെട്ടത്. പിന്നീട് നടന്നത് ചരിത്രം. പ്രീമിയം സൗകര്യങ്ങളും സെമി-ഹൈസ്പീഡും താങ്ങാവുന്ന നിരക്കും ട്രെയിനിനെ ജനകീയമാക്കി.

നിരവധി യാത്രികരാണ് വന്ദേഭാരത് സേവനം ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ സര്‍വീസുകളുടെ എണ്ണം 166 ആക്കി ഉയര്‍ത്താന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറായി.
യാത്രിക്കരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം കണക്കിലെടുത്ത് അഹമ്മദാബാദ്-മുംബൈ സെന്‍ട്രല്‍ റൂട്ടിലെ വന്ദേഭാരത് ട്രെയിനില്‍ കൂടുതല്‍ കോച്ചുകള്‍ ചേര്‍ത്തിരിക്കയാണ് ഇപ്പോള്‍ റെയില്‍വേ.
ഇതോടെ ട്രെയിന്‍ കോച്ചുകളുടെ എണ്ണം 20 ആയി. 278 യാത്രികരെ വഹിക്കാന്‍ വണ്ടിയ്ക്കാകും. രണ്ട് എസി കോച്ചുകളാണു പുതിയതായി ചേര്‍ക്കപ്പെടുക.
ഇതുവഴി കൂടുതല്‍ പേര്‍ക്ക് ബുക്കിംഗ് ലഭ്യമാകുമെന്നും സീസണുകളില്‍ തിരക്ക് കുറയ്ക്കാന്സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
അഹമ്മദാബാദ്-മുംബൈ സെന്‍ട്രല്‍ വന്ദേ ഭാരത്
2024 മാര്‍ച്ച് 12-ന് പ്രധാനമന്ത്രി മോദി 42-ാമത് വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു.അഹമ്മദാബാദിനും മുംബൈ സെന്‍ട്രലിനും ഇടയിലുള്ള 491 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കാന്‍ ട്രെയിന്‍ 5 മണിക്കൂറും 40 മിനുറ്റുമാണെടുക്കുന്നത്. വേഗത മണിക്കൂറില്‍ ഏകദേശം 90 കിലോമീറ്റര്‍.
ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഇടയില്‍ ഓടുന്ന ഏറ്റവും വേഗതയേറിയതും സുഖകരവുമായ സര്‍വീസാണിത്. ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുന്നു. ഞായറാഴ്ചകളില്‍ സര്വീസുകളുണ്ടായിയിരിക്കുന്നതല്ല.
എയര്‍ലൈന്‍ ശൈലിയിലുള്ള സീറ്റുകള്‍, ഓട്ടോമാറ്റിക് ഡോര്‍ സിസ്റ്റങ്ങള്‍, നൂതന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ എന്നിവ സവിശേഷതകളാണ്.
സ്റ്റോപ്പുകള്‍ ചുവടെ:
വഡോദര ജംഗ്ഷന് (CR)
സൂറത്ത് (ST)
വാപ്പി ജംഗ്ഷന് (VPKm)
ബോറിവാലി (BORA)
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
