ഇൻഡിഗോ വിമാന സർവ്വീസുകളുടെ റദ്ദാക്കൽ യാത്രക്കാരെ രൂക്ഷമായി ബാധിച്ചു. വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകള്ളാണ് ഇന്നലെ മാത്രം റദ്ദാക്കിയതെന്ന് റിപ്പോർട്ട് വരുന്നു. ഇത് രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് വൻ തിരിച്ചടിയായി. ഇൻഡിഗോ വിമാനങ്ങൾക്ക് പകരം മറ്റു എയർലൈൻ സർവ്വീസുകൾ പരിഗണിക്കാൻ യാത്രക്കാർ ശ്രമിച്ചെങ്കിലും അവിടെയും യാത്രക്കാർ പ്രതിസന്ധിയിലായി. ഇൻഡിഗോയുടെ ഈ പ്രശ്നത്തെ മുതലെടുത്ത് കൊണ്ട് മറ്റു കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി.
ഈ അവസരത്തിൽ യാത്രക്കാർക്ക് കൈത്താങ്ങുമായി ഇന്ത്യൻ റെയിൽവേ നേരിട്ടെത്തിയിരിക്കുന്നു. ഇൻഡിഗോ സർവ്വീസുകൾ റദ്ദാക്കിയതിനാൽ യാത്ര മുടങ്ങിയ ആയിരക്കണക്കിന് ആളുകൾക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ കോച്ചുകൾ വർദ്ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ഇന്നലെ ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണ റെയിൽവേ, വടക്കൻ റെയിൽവേ, പശ്ചിമ റെയിൽവേ എന്നിവയെല്ലാം 37 ട്രെയിനുകളിലേക്ക് മൊത്തം 116 അധിക കോച്ചുകൾ കൂട്ടിച്ചേർത്തു. ടു-ടയർ, ത്രീ-ടയർ, ചെയർ കാർ എസി കോച്ചുകൾ എന്നിവയാണ് കൂട്ടിച്ചേർത്ത കോച്ചുകളിൽ ഉൾപ്പെടുന്നവ. ദക്ഷിണ റെയിൽവേ മാത്രം 16 എക്സ്പ്രസ് ട്രെയിനുകളിൽ അധിക കോച്ചുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അവയിൽ പലതും ഡിസംബർ 11 വരെ സർവീസ് നടത്തും.

വിമാന യാത്രികർ എസി കോച്ചുകൾ തിരഞ്ഞ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലെത്തിയതോടെയാണ് റെയിൽവേയും അധിക കോച്ചുകളുടെ ആവശ്യകത മനസിലാക്കിയത്. ഇൻഡിഗോയുടെ വിമാന സർവ്വീസ് റദ്ദാക്കൽ പ്രശ്നം പരിഹരിക്കുന്നതുവരെ താൽക്കാലികമായിട്ടായിരിക്കും റെയിൽവേയുടെ ഈ നീക്കമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും റെയിൽവേയുടെ ഈ തീരുമാനം ഇന്ത്യയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസകരമാവുന്നു.
വിമാന യാത്ര റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് ഈ ട്രെയിൻ ടിക്കറ്റുകൾ എങ്ങനെ കിട്ടുമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ അധിക കോച്ചുകൾക്കായി നൽകിയിരിക്കുന്ന സീറ്റുകളുടെ ബുക്കിംഗ് ഇതുവരെ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ റെയിൽവേ സ്റ്റേഷനിലേക്ക് ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ സീറ്റുകൾ അനുവദിക്കുമെന്നാണ് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
റെയിൽവേ ബോർഡിന്റെ നിർദ്ദേശപ്രകാരം, വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താനുള്ള സാധ്യതയും സോണൽ റെയിൽവേകൾ പരിഗണിക്കാൻ സാധ്യതയുണ്ട്. കാരണം അധികമായി എത്തുന്ന ആളുകൾക്ക് അധിക കോച്ചുകൾ മാത്രം തികയണമെന്നില്ല.
"നിലവിലുള്ള ട്രെയിനുകളുടെ ശേഷി 24 കോച്ചുകളാണ്. അധികമായി ഒന്നോ രണ്ടോ കോച്ചുകൾ കൂടി ചേർക്കാനും സാധിക്കും. പക്ഷേ റേക്ക് പ്ലാറ്റ്‌ഫോമുകളുടെ നീളത്തിനപ്പുറത്തേക്ക് പോകും. ഇത് യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാക്കും. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഹൗറ എന്നിവിടങ്ങളിലേക്ക് പോകാൻ നിരവധി യാത്രക്കാരുണ്ട്. ഈ റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായാൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാനുള്ള സാധ്യത റെയിൽവേ പരിശോധിക്കും" എന്നാണ് ഒരു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
