തീവണ്ടി യാത്ര എല്ലാവർക്കും ഇഷ്ടമാണ്. വലിയ പാമ്പിനെ പോലെ കൂകി പായുന്ന ബോഗികൾ, അതിൽ കാഴ്ചകൾ ആസ്വദിച്ച് യാത്ര. പണ്ട് റെയിൽവേ യാത്ര എന്നാൽ അത്ര സുഖകരമായിരുന്നില്ല.. കാരണം വൃത്തിയില്ലായിമ്മയായിരുന്നു. എന്നാൽ കാലം മാറുന്നതിന് അനുസരിച്ച് ഇന്ത്യൻ റെയിൽവേയും കോലം മാറി. എല്ലാ അത്യാധുനിക സൌകര്യങ്ങളും ഇന്ന് ട്രെയിനിൽ ഉണ്ട്. ബുള്ളറ്റ് കണക്കെ ചീറി പായുന്ന വന്ദേ ഭാരത് ട്രെയിനും ഇന്ന് യാത്ര പ്രേമികളുടെ ഇഷ്ടപ്പെട്ട യാത്രാ വാഹനമാണ്.
ട്രെയിൽ ടിക്കറ്റ് ബുക്കിംഗ്, സമയം, ട്രെയിൽ എവിടെ എത്തി തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു കുടക്കീഴി കൊണ്ടുവന്നാണ് കഴിഞ്ഞ മാസം ഇന്ത്യൻ റെയിൽ റെയിൽ വൺ ആപ്പ് അവതരിപ്പിച്ചത്. ടിക്കറ്റ് ബുക്കിംഗിന് പുറമെ, റിസർവ് ചെയ്യാത്ത യുടിഎസ് ടിക്കറ്റുകൾ, തത്സമയ ട്രെയിൻ ട്രാക്കിംഗ്, പരാതി പരിഹാരം, ഇ-കാറ്ററിംഗ്, പോർട്ടർ ബുക്കിംഗ്, ലാസ്റ്റ്-മൈൽ ടാക്സി തുടങ്ങിയ എല്ലാ യാത്രാ സേവനങ്ങളും മൊബൈൽ ആപ്പ് സംയോജിപ്പിക്കുന്നു. എന്നാൽ അതിനപ്പുറത്തേക്കുള്ള സൌകര്യവും ഇനി റെയിൽ വൺ ആപ്പിൽ ലഭ്യമാകും.
ഒടിടി സേവനം
ഇന്ത്യൻ റെയിൽവേ സൂപ്പർ ആപ്പായ റെയിൽ വൺ ഇനിമുതൽ സൗജന്യ ഒടിടി (ഓവർ-ദി-ടോപ്പ്) വിനോദം വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് അവരുടെ യാത്രയ്ക്കിടെ സിനിമകൾ, വെബ് ഷോകൾ, ഡോക്യുമെന്‍ററികൾ, ഓഡിയോ പ്രോഗ്രാമുകൾ, ഗെയിമുകൾ എന്നിവയും അതിലേറെയും ആസ്വദിക്കാം. വേവ്സ് ഓടിടി പ്ലാറ്റ് ഫോമുമായി സംയോജിപ്പിച്ചാണ് പ്രവർത്തനം. 2024 നവംബറിൽ പ്രസാർ ഭാരതി ആരംഭിച്ച ഈ പ്ലാറ്റ്‌ഫോം 10-ലധികം ഭാഷകളിൽ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാർന്ന ലൈവ് ടിവി, ഓൺ-ഡിമാൻഡ് വീഡിയോകൾ, ഓഡിയോ, ഗെയിമിംഗ്, ഇ-കൊമേഴ്‌സ് എന്നിവയെല്ലാം വേവ്സ് ഓടിടിയിലുണ്ട്.

എങ്ങനെ ആസ്വദിക്കാം..?
എംപിൻ അല്ലെങ്കിൽ ബയോമെട്രിക് വഴി ലോഗിൻ ചെയ്‌ത് സൈൻ-ഓൺ സൗകര്യം റെയിൽവൺ ആപ്പിൽ ലഭ്യമാണ്. ലോഗിൻ ചെയ്ത ശേഷം - 'കൂടുതൽ ഓഫറുകൾ' വിഭാഗത്തിന് കീഴിലുള്ള 'വേവ്സിലേക്ക് പോകുക' മെനു തിരഞ്ഞെടുക്കുക. നിങ്ങളുടെ മൊബൈൽ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും, അതിൽ സിനിമകൾ, ഷോകൾ, ഡോക്യുമെന്ററികൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള സൗജന്യ കണ്ടന്‍റുകൾ നിങ്ങൾക്ക് ആസ്വദിക്കാം.
റെയിൽ വൺ ആപ്പ്
സെന്‍റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) വികസിപ്പിച്ചെടുത്ത റെയിൽവൺ ആപ്പ് നിലവിലുള്ള റെയിൽകണക്റ്റ് & യുടിഎസ് ക്രെഡൻഷ്യലുകളെ പിന്തുണയ്ക്കുന്നു. മികച്ച യൂസർ എക്സ്പീരിയൻസ് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. നേരിട്ട് ഉപയോഗപ്പെടുത്താവുന്ന, തടസ്സരഹിതമായ ഇന്റർഫേസാണ് ഏറ്റവും വലിയ പ്രത്യേകത. ആപ്പ് പുറത്തിറങ്ങിയതോടെ വിവിധ തരം റെയിൽവേ സേവനങ്ങൾക്കായി വെവ്വേറേ ആപ്ലിക്കേഷനുകൾ ഉപയോഗിക്കേണ്ട ആവശ്യവും ഇല്ല. ഇതിലൂടെ ഉപയോക്താവിന് ഡിവൈസ് സ്റ്റോറേജ് മെച്ചപ്പെടുത്താനും സാധിക്കും.
ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ്, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ആപ്പിലൂടെ ലഭിക്കും. ട്രെയിന്‍ യാത്രയിലെ പരാതികളും ഇതില്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ലോഗിൻ ഉപയോഗിച്ച് തന്നെ ഈ ആപ്പില്‍ ലോഗിന്‍ ചെയ്യാം. റെയില്‍വേ ഇ-വാലറ്റ് സംവിധാനവും ഇതിൽ ലഭ്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications