ഇന്ത്യൻ റെയിൽവേ ഓരോ തവണയും പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നു. ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള മാറ്റങ്ങൾ ഇതിനോടകം എത്തിയിരിക്കുന്നു. ഇപ്പോൾ തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് വീണ്ടും പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നു. അതായത് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരുടെ മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി അഥവാ വൺ-ടൈം പാസ്‌വേഡ് ലഭിച്ച ശേഷം മാത്രമേ ഇനി മുതൽ ടിക്കറ്റ് ജനറേറ്റ് ചെയ്യുകയുള്ളൂ. ഡിസംബർ 1 മുതൽ ഈ പുതിയ നീക്കം ഇന്ത്യൻ റെയിൽവേ പ്രാബല്യത്തിൽ കൊണ്ടു വന്നു.
തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തവണയും റെയിൽവേ പുതിയ നയങ്ങൾ അവതരിപ്പിക്കുന്നത്. അതിനാൽ ഇനി മുതൽ നിങ്ങളുടെ നമ്പറിലേക്ക് എത്തുന്ന ഒടിപി പരിശോധിച്ചുറപ്പിച്ച ശേഷം മാത്രമേ തത്കാൽ ടിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. ബുക്കിംഗ് സമയത്ത് യാത്രക്കാരൻ നൽകുന്ന മൊബൈൽ നമ്പറിലേക്കായിരിക്കും ഈ ഒടിപി അയക്കുന്നത്.
ഇത്തരമൊരു നീക്കം റെയിൽവേ നടത്തിയെങ്കിലും തുടക്കത്തിൽ എല്ലാ ട്രെയിനുകളുടെ ടിക്കറ്റുകൾക്കും ഇത് ബാധകമല്ല. ആദ്യ ഘട്ടമെന്ന നിലയിൽ ട്രെയിൻ നമ്പർ 12009/12010, മുംബൈ സെൻട്രൽ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിലായിരിക്കും തൽക്കാൽ ബുക്കിംഗുകൾക്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണം നടപ്പിലാക്കുന്നത്. ഇത് വിജയിച്ചാൽ പിന്നീട് എല്ലാ ടിക്കറ്റുകൾക്കും ഇത് ബാധകമാവും.

ഐആർസിടിസി വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ നീക്കം ബാധകമാവും. തൽക്കാൽ ബുക്കിംഗുകൾ കൂടുതൽ സുതാര്യമാക്കുന്നതിനും യഥാർത്ഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഒടിപി എന്ന പുതിയ നിയമവും നിലവിൽ കൊണ്ട് വന്നിരിക്കുന്നത്.
2025 തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ പുതിയ നിയമങ്ങൾ വന്നിട്ടുണ്ട്. ഇതു പ്രകാരമാണ് ഇപ്പോൾ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും. മുൻപത്തെ പോലെ തത്കാൽ ടിക്കറ്റ് ടിക്കറ്റ് എളുപ്പത്തിൽ ലഭിക്കില്ല. വളരെ കുറഞ്ഞ സീറ്റുകൾ വീതമാണ് എല്ലാ കോച്ചുകൾക്കും ലഭ്യമാക്കുന്നത്. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ, ഐആർസിടിസി വെബ്‌സൈറ്റിലോ മറ്റേതെങ്കിലും അംഗീകൃത പ്ലാറ്റ്‌ഫോമിലോ ലോഗിൻ ചെയ്‌ത് ബുക്ക് ചെയ്യാം.
ഓൺലൈനായി തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ?
- ആദ്യം നിങ്ങളുടെ ഐആസിടിസി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
- യാത്രാ തീയതിയോടൊപ്പം നിങ്ങളുടെ പുറപ്പെടുന്ന സ്ഥലവും എത്തിച്ചേരുന്ന സ്ഥലവും പൂരിപ്പിക്കുക.
- ശേഷം 'തത്കാൽ' ഓപ്ഷൻ തിരഞ്ഞെടുത്ത് ലഭ്യമായ ട്രെയിനുകൾക്കായി തിരയുക. അതിൽ നിന്നും നിങ്ങൾക്ക് യാത്ര ചെയ്യേണ്ട ട്രെയിൻ തിരഞ്ഞെടുക്കുക.
- പേര്, പ്രായം, ലിംഗഭേദം തുടങ്ങി യാത്രക്കാരുടെ വിവരങ്ങൾ നൽകുക.
- നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, അല്ലെങ്കിൽ പേയ്‌മെന്റ് വാലറ്റുകൾ എന്നിവ ഉപയോഗിച്ച് പേയ്മെൻ്റ് നൽകുക.
2025 ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വന്ന ഐആർസിടിസിയുടെ അപ്‌ഡേറ്റ് പ്രകാരം, റിസർവേഷൻ ആരംഭിക്കുന്ന ആദ്യ ദിവസം രാവിലെ 8 നും 10 നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ സ്ഥിരീകരണം നിർബന്ധമാണ്. ആധാർ പരിശോധിച്ചുറപ്പിക്കാത്ത ഉപയോക്താക്കൾക്ക് ഈ സമയത്ത് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് ലഭ്യമാകില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications