ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് റെയിൽവേ. സമീപകാലത്തായി നിരവധി മാറ്റങ്ങളാണ് ഇന്ത്യൻ റെയിൽവേ പ്രാബല്യത്തിൽ കൊണ്ടു വന്നിരിക്കുന്നത്. ഇപ്പോൾ ടിക്കറ്റ് നിരക്കുകൾ പരിഷ്കരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഡിസംബർ 26ന് ശേഷം ദീർഘദൂര യാത്ര പ്ലാൻ ചെയ്യുന്നവർക്ക് എട്ടിൻ്റെ പണിയാണ് ഇന്ത്യൻ റെയിൽവേ തന്നിരിക്കുന്നത്. അതെ ക്രിസ്മസ് ആഘോഷങ്ങൾക്കു ശേഷം ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് വർദ്ധിക്കുന്നു. ഇത് സത്യത്തിൽ സാധാരണക്കാരായ യാത്രക്കാർക്ക് ഒരു വലിയ തിരിച്ചടിയാവാൻ സാധ്യതയുള്ള മാറ്റമാണ്.
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതോടെ റെയിൽവേയുടെ വരുമാനവും ഉയരും. ഏകദേശം 600 കോടിയുടെ അധിക വരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-26 സാമ്പകത്തിക വർഷത്തിൽ രണ്ടാമത്തെ തവണയാണ് റെയിൽവേ ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്. ഇതിനു മുന്നേ ജൂലൈയിൽ നിരക്ക് വർദ്ധിപ്പിച്ചിരുന്നു.
പുതിയ ഉത്തരവ്
ഡിസംബർ 26 മുതൽ എസി കോച്ചുകളിലും നോൺ-എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും യാത്ര ചെയ്യുന്നവർക്ക് നിരക്കിൽ ചെറിയ വർദ്ധനവ് ഉണ്ടാകും. ഇന്ത്യൻ റെയിൽവേ കിലോമീറ്ററിന് 2 പൈസ വീതം ടിക്കറ്റ് നിരക്ക് ഉയർത്തും. 500 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ ഏകദേശം 10 രൂപ അധികമായി നൽകേണ്ടി വരും.
എന്നാൽ ഈ പരിഷ്കരണം ദൈനംദിന യാത്രക്കാരെയും ഹ്രസ്വദൂര യാത്രക്കാരെയും ബാധിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കുന്നു. മാത്രമല്ല, 215 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന ഓർഡിനറി യാത്രക്കാർക്കും ഈ നിരക്ക് വർദ്ധനവ് ബാധിക്കില്ല. റെയിൽവേയുടെ പ്രവർത്തന ചിലവുകളിൽ ഉണ്ടായ വർദ്ധനവാണ് നിരക്ക് ഉയർത്തുന്നതിന് പ്രധാന കാരണമായത്.

നിലവിൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രം 1.15 കോടി രൂപ റെയിൽവേ ചിലവിടുന്നുണ്ട്. മാത്രമല്ല, പെൻഷൻ ചിലവ് 60,000 കോടി രൂപയായും ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ ആകെ പ്രവർത്തന ചിലവ് 2.63 ലക്ഷം കോടി രൂപയിലെത്തി. ഈ ചെലവുകളെല്ലാം നടപ്പിലാക്കുന്നതിനു വേണ്ടിയാണ് ചരക്ക് നീക്കം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളിലും മാറ്റം വരുത്താൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി.
പുതിയ നിരക്കുകൾ
ഓർഡിനറി ക്ലാസ് (215 കിലോമീറ്ററിനപ്പുറം): കിലോമീറ്ററിന് 1 പൈസ വീതം ഈടാക്കും.
മെയിൽ, എക്സ്പ്രസ് നോൺ-എസി ക്ലാസുകൾ (2S, സ്ലീപ്പർ ): കിലോമീറ്ററിന് 2 പൈസ വീതം ഈടാക്കും (ഇത് മൊത്തം യാത്രാ ദൂരത്തിനും ബാധകമാണ്)
എസി ക്ലാസുകൾ (3A, 2A, 1A): കിലോമീറ്ററിന് 2 പൈസ വീതം ഈടാക്കും (മൊത്തം യാത്രാ ദൂരത്തിനും ബാധകമാണ്)
ഈ മാറ്റങ്ങളെല്ലാം പ്രാബല്യത്തിൽ വരുന്നത് ഈ ക്രിസ്മസ്- ന്യൂഇയർ ആഘോഷത്തിനിടയിൽ വലിയ ഷോക്കാണ്. അവധിക്കാലം ആസ്വദിക്കാൻ പ്ലാൻ ചെയ്യുന്നവരെല്ലാം ഈ പുതുക്കിയ നിരക്കുകളെ കുറിച്ച് അറിഞ്ഞിരിക്കണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications