സാധാരണക്കാരും, സാമ്പത്തിക ശേഷിയുള്ളവരും ഒരുപോലെ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ഗതാഗത സംവിധാനമാണ് ട്രെയിൻ. ഏറ്റവും കുറഞ്ഞ നിരക്കിലും ഉയർന്ന നിരക്കിലും യാത്ര ചെയ്യാൻ സാധിക്കുന്ന ട്രെയിനിൽ ഇപ്പോൾ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ക്രിസ്മസ്- ന്യൂഇയർ ആഘോഷങ്ങൾക്കായി നാളുകൾക്ക് മുന്നേ ടിക്കറ്റ് റിസർവ്വ് ചെയ്യുന്നതിനാൽ പെട്ടന്നുള്ള യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കാണ് പണി കിട്ടിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്ക് വർദ്ധിക്കുന്നുണ്ട്. ഇതിന് അനുസരിച്ച് ട്രെയിനുകളിലും തിരക്ക് ഉയരുന്നു. ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തില്ലെങ്കിൽ യാത്രക്കാർ ട്രെയിൻ ടിക്കറ്റിനായി ബുദ്ധിമുട്ടാറുണ്ട്. ഇതിനൊരു പരിഹാരം ഇന്ത്യൻ റെയിൽവേ തന്നെ ഉറപ്പാക്കുന്നുണ്ട്.
അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാം
പെട്ടെന്നുള്ള ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്തിട്ട് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് "കറന്റ് ബുക്കിംഗ്" അല്ലെങ്കിൽ "കറന്റ് അവൈലബിലിറ്റി" എന്ന ഓപ്ഷൻ പ്രയോജനപ്പെടുത്താം. അതായത് ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് കറൻ്റ് ബുക്കിംഗ് ആരംഭിക്കുകയും അന്തിമ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നത് വരെ ലഭ്യമാകുകയും ചെയ്യും. തിരക്കുകൾ മൂലം ടിക്കറ്റ് ലഭിക്കാതിരുന്നാൽ ഈ ഓപ്ഷൻ സഹായകരമാവും. സാധാരണയായി, ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പാണ് അന്തിമ ചാർട്ട് സൃഷ്ടിക്കുന്നത്.
ഈ ക്വാട്ടയിലുള്ള ടിക്കറ്റുകൾ രണ്ട് തരത്തിൽ ബുക്ക് ചെയ്യാം. നിങ്ങൾക്ക് ഔദ്യോഗിക ഐആർസിടിസി വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം. അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനുകളിലെ കറന്റ് റിസർവേഷൻ കൗണ്ടറുകളിൽ ചെന്ന് നേരിട്ടും ടിക്കറ്റ് ഉറപ്പാക്കാം.

സ്റ്റാറ്റസ് പരിശോധിക്കാം
ഇത്തരം സാഹചര്യത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സീറ്റുണ്ടോ എന്ന് പരിശോധിക്കാം. അതിനായി സീറ്റിൻ്റെ സ്റ്റാറ്റസ് പരിശോധിച്ചാൽ "കറൻ്റ് അവൈലബിൾ" എന്ന് കാണിച്ചാൽ നിങ്ങൾക്ക് ബുക്ക് ചെയ്യാൻ സാധിക്കും. തത്കാൽ ടിക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി, അധിക നിരക്കുകളൊന്നും ഈ ബുക്കിംഗിന് ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്ലീപ്പർ, എസി തുടങ്ങി എല്ലാ കോച്ചുകളിലും ഈ സൗകര്യം ലഭ്യമാണ്.
അടിയന്തര യാത്രക്കാർക്കും, വെയിറ്റിംഗ് ലിസ്റ്റിൽ ടിക്കറ്റ് സ്ഥിരീകരിക്കാത്തവർക്കും ഈ കറന്റ് ബുക്കിംഗ് ഒരു വലിയ ആശ്വാസമായിരിക്കും. ഈ അവധിക്കാലത്ത് യാത്രകൾ മുടങ്ങാതിരിക്കാൻ നിങ്ങൾക്ക് ഇത്തരം സൗകര്യങ്ങളും പ്രയോജനപ്പെടുത്താം.
ടിക്കറ്റ് നിരക്ക് വർദ്ധനവ്
ഇന്ത്യൻ റെയിൽവേ സമീപകാലത്തായി നിരവധി പരിഷ്കരണങ്ങൾ പ്രഖ്യാപിക്കുകയും പ്രാബല്യത്തിൽ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. അവസാനമായി പ്രാബല്യത്തിൽ വന്നത് ടിക്കറ്റ് നിരക്കിലെ മാറ്റങ്ങളാണ്. ഡിസംബർ 26 മുതലാണ് ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധിച്ചത്. ഇത് സാധാരണക്കാർക്കും വലിയ തിരിച്ചടിയായി. ദീർഘദൂര യാത്രകൾക്കാണ് നിരക്കിൽ വലിയ മാറ്റം സംഭവിക്കുന്നത്. മെയില്‍, എക്‌സ്പ്രസ് വിഭാഗങ്ങളിലെ നോണ്‍ എസി, എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ കിലോമീറ്റർ അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നത്. എന്നാൽ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും പ്രതിമാസ സീസണ്‍ ടിക്കറ്റുകളെയും ഈ നിരക്ക് വര്‍ധന ബാധിക്കില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications