സുഗമവും സുരക്ഷിതവുമായ ഹോളി യാത്ര സാധ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ 1244 സ്പെഷ്യല്‍ ട്രെയ്നുകള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 18 വരെയുള്ള ദിവസങ്ങളില്‍ വിവിധ സോണുകളിലായി ഇവ സര്‍വീസ് നടത്തും. ആവശ്യം അധികരിക്കുന്ന പക്ഷം ട്രെയ്നിന്റെ എണ്ണം 1500 ആയി വര്‍ദ്ധിപ്പിക്കും.

പ്രധാന നഗരങ്ങളെയും തലസ്ഥാന നഗരങ്ങളേയും ബന്ധിപ്പിച്ചാണ് സര്‍വീസുകള്‍. ദീര്‍ഘദൂര കണക്ഷനുകളില്‍ മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡാനപൂര്, ഗോരഖ്പൂര്‍, ഹസ്രത്ത് നിസാമുദ്ദീന്‍, സമസ്തിപൂര്‍, ബറൗണി എന്നിവിടങ്ങളിലേയ്ക്കും വിശാഖപട്ടണം, പുരി, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്ന് ഷാലിമാര്‍, പട്ന, യശ്വന്ത്പൂര്‍, ധന്‍ബാദ് എന്നിവിടങ്ങളിലേയ്ക്കും പട്ന, ദര്‍ഭംഗ, സഹര്‍സ, ധന്‍ബാദ് എന്നിവിടങ്ങളില്‍ നിന്ന് ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍ ടെര്‍മിനല്‍, ചണ്ഡീഗഡ്, എസ്എംവിടി ബെംഗളൂരു എന്നിവിടങ്ങളിലേയ്ക്കും സര്‍വീസുണ്ട്.
മലയാളികള്‍ക്ക് ലഭിക്കുന്ന സ്പെഷ്യല്‍ ട്രെയ്നുകള്‍
ദക്ഷിണ റെയില്‍വേ കണക്ഷനുകളില്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, എറണാകുളം, തിരുവനന്തപുരം നോര്‍ത്ത്, കോയമ്പത്തൂര്‍, സെക്കന്തരാബാദ്, തിരുപ്പതി, എസ്എംവിടി ബെംഗളൂരു എന്നിവയെ പട്ന, ബറൗണി, മുസാഫര്‍പൂര്‍, സാന്ദ്രഗാച്ചി, അജ്മീര്‍, ജയ്പൂര്‍, മറ്റ് വടക്കന്‍, കിഴക്കന്‍ കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ദക്ഷിണ റെയില്‍വേ 31 ട്രിപ്പുകളുള്ള 12 ഹോളി സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 21 ട്രിപ്പുകളുള്ള 8 ഹോളി സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും നടത്തും.
ബെംഗളൂരു, യശ്വന്ത്പൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ നിന്നുള്ള കിഴക്കന്‍ ഇന്ത്യ,വടക്കേ ഇന്ത്യ സര്‍വീസുകള്‍ ഇതില്‍ ഉള്‍പ്പെടും.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications