പുതുവർഷത്തിൽ ട്രെയിൻ യാത്രക്കാർക്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി ഇന്ത്യൻ റെയിൽവേ എത്തുന്നു. റെയിൽവേയുടെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'റെയിൽവൺ' ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 3 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. 2026 ജനുവരി 14 മുതൽ ജൂലൈ 14 വരെയുള്ള ആറ് മാസക്കാലത്തേക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാകുക. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഡിജിറ്റൽ ബുക്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കുന്നതിനുമാണ് റെയിൽവേ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
2025-ൽ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ അത്യാധുനിക ആപ്ലിക്കേഷനാണ് റെയിൽവൺ. ഐആർസിടിസി ടിക്കറ്റ് ബുക്കിംഗ്, പിഎൻആർ സ്റ്റാറ്റസ് പരിശോധന, പാഴ്സൽ വിവരങ്ങൾ തുടങ്ങി റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ റെയിൽവൺ ആപ്പിലെ 'ആർ-വാലറ്റ്' ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 3 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നുണ്ട്. എന്നാൽ പുതിയ പരിഷ്കാരത്തോടെ, മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്നവർക്കും നേരിട്ടുള്ള ഇളവ് ഉറപ്പാക്കാൻ റെയിൽവേ തീരുമാനിച്ചു.

റെയിൽവേയുടെ ഈ പുതിയ നീക്കം സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ക്യൂ നിൽക്കാതെ മൊബൈലിലൂടെ വേഗത്തിൽ ടിക്കറ്റുകൾ എടുക്കാമെന്നതിന് പുറമെ, സാമ്പത്തിക ലാഭം കൂടി ലഭിക്കുന്നത് ഡിജിറ്റൽ ഇടപാടുകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ സഹായിക്കും. റെയിൽവൺ ആപ്പിന്റെ ഉപയോഗം വർദ്ധിപ്പിക്കാനും കൂടുതൽ സുതാര്യമായ സേവനം ഉറപ്പാക്കാനും ഈ ഓഫർ കാലയളവ് റെയിൽവേ പ്രയോജനപ്പെടുത്തുന്നു.
തിരക്കിട്ട് യാത്ര ചെയ്യാനിരിക്കുമ്പോൾ പലപ്പോഴും റിസർവ് ചെയ്യാത്ത ടിക്കറ്റ് വാങ്ങുന്ന കൗണ്ടറുകളുടെ മുന്നിൽ നീണ്ട ക്യൂ കാണാൻ സാധിക്കും. ഇത് പലപ്പോഴും യാത്രക്കാർക്ക് അവർ സഞ്ചരിക്കേണ്ട ട്രെയിൻ നഷ്ടമാവുന്നതിനും കാരണമായിട്ടുണ്ട്. ചിലർ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത് അധിക തുക പിഴയായി അടച്ച് യാത്ര ചെയ്യാറുമുണ്ട്. ഇത്തരം പ്രതിസന്ധികളെ ഒഴിവാക്കാൻ റെയിൽവൺ ആപ്പിൻ്റെ ഈ നീക്കം സഹായകരമാവുന്നു.
സീസൺ ടിക്കറ്റ് എടുത്തവർ ശ്രദ്ധിക്കണേ..
റെയിൽവേ ആപ്പായ യുടിഎസ് ഓൺ ആപ്പിൽ നിന്നും നിങ്ങൾ സീസൺ ടിക്കറ്റ് വാങ്ങാറുണ്ടോ? ഇനി മുതൽ ഈ ആപ്പിൽ നിന്നും സീസൺ ടിക്കറ്റ് ലഭ്യമാകില്ല. പകരം റെയിൽവൺ ആപ്പിലൂടെ ഇനി മുതൽ സീസൺ ടിക്കറ്റ് സ്വന്തമാക്കാനും, പുതുക്കാനും സാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഈ പരിഷ്കരണം വരുന്നതിനു മുന്നേ യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് 'ഷോ ടിക്കറ്റിൽ' അത് ദൃശ്യമാവുകയും ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. അതേസമയം, സാധാരണ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കുമെന്നും റെയിൽവേ അറിയിച്ചു.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications