വായുവിൽ നിന്ന് വെള്ളം നിർമ്മിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിൽ ഇതാ.. ഇന്ത്യൻ റെയിൽവേയുടെ ആദ്യ സംരംഭമായി സൗത്ത് സെൻട്രൽ റെയിൽവേ സെക്കന്തരാബാദ് സ്റ്റേഷനിൽ ഒരു 'അന്തരീക്ഷ ജല ജനറേറ്റർ' കിയോസ്‌ക് സ്ഥാപിച്ചു. 'അന്തരീക്ഷ ജല ജനറേറ്ററിനെ' 'മേഘ്‌ദൂത്' എന്നാണ് വിളിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ' പദ്ധതിയ്ക്ക് കീഴിൽ മൈത്രി അക്വാടെക് ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. കിയോസ്‌ക് പ്രതിദിനം 1,000 ലിറ്റർ വെള്ളം ഉത്പാദിപ്പിക്കും. ഈ വെള്ളം ഫിൽട്ടർ ചെയ്യുകയും കുടിക്കാൻ പുനർനിർമിക്കുകയും ചെയ്യുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ തന്റെ ട്വീറ്റിലൂടെ വീഡിയോ ട്വീറ്റ് ചെയ്തു.
വിവിധ ഘട്ടങ്ങളിലൂടെയാണ് അന്തരീക്ഷ വായുവിൽ നിന്ന് നേരിട്ട് വെള്ളം ശേഖരിക്കുന്നത്. വായുവിൽ നിന്ന് ശേഖരിക്കുന്ന വെള്ളം ഫിൽട്ടർ ചെയ്യുകയും കുടിവെള്ളമാക്കി മാറ്റുന്നതിന് മിനറലുകൾ ചേർക്കുകയും ചെയ്യും. എയർ ഫിൽട്ടറിലൂടെയാണ് വായു വലിച്ചെടുക്കുന്നത്. കണ്ടൻസർ പ്രതലങ്ങളിലൂടെ ഈർപ്പം നിറഞ്ഞ വായു കടന്നുപോകും. ഇങ്ങനെ ലഭിക്കുന്ന വെള്ളൺ ടാങ്കിൽ ശേഖരിക്കും.

ഉത്പാദിപ്പിക്കുന്ന വെള്ളം ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. എസ്‌സിആറിന്റെ ഹരിത സംരംഭങ്ങൾക്കും ജലസംരക്ഷണ നടപടികൾക്കും കീഴിലാണ് മെഗ്‌ദൂത് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായുള്ള കുടിവെള്ളത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ സിസ്റ്റം പാലിക്കുന്നുണ്ട്.
2 മുതൽ 8 രൂപ വരെയാണ് വില നൽകി യാത്രക്കാർക്ക് ഈ വെള്ളം വാങ്ങാവുന്നതാണ്. ഒരു ലിറ്ററിന്റെ ഒരു കുപ്പി വെള്ളത്തിന് 8 രൂപയാണ് വില. യാത്രക്കാർ സ്വന്തം കുപ്പിയിൽ വെള്ളം വാങ്ങിയാൽ ഒരു ലിറ്ററിന് 5 രൂപ നിരക്കിൽ ലഭിക്കും. 300 മില്ലി വെള്ളം ഗ്ലാസ് സഹിതം 3 രൂപയ്ക്കും യാത്രക്കാർ സ്വന്തം ഗ്ലാസിൽ വെള്ളം വാങ്ങിയാൽ 2 രൂപയ്ക്കും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
