ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കൂടുതൽ സ്വകാര്യ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ടുകൾ. 500 സ്വകാര്യ ട്രെയിനുകൾക്കുള്ള അനുമതി നൽകാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുവെന്നാണ് സൂചന. ഇതിന്റെ ആദ്യ ഘട്ടമെന്നോണം സ്വകാര്യ ഓപ്പറേറ്റർമാർക്ക് അനുവദിക്കാനുള്ള 150 ട്രെയിനുകളുടെ ബിഡ്ഡിംഗ് രേഖകൾ ടെയിൽവേ തയ്യാറാക്കുകയാണെന്നും. ഇതിനുശേഷം 350 സ്വകാര്യ ട്രെയിനുകൾക്കുകൂടി അനുമതി നൽകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിലെ സ്വകാര്യ പങ്കാളിത്തത്തിന് കൂടെ വഴി വയ്ക്കുന്നതാണ് പുതിയ നീക്കം. 22500 കോടി രൂപയുടെ പദ്ധതിയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. നീതി ആയോഗിൻറേതാണ് നിര്‍ദേശം.
ഇന്ത്യൻ റെയിൽവേ പ്രതിദിനം 13,000 പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അനുദിനം വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇനിയും 3,000 മുതൽ 4,000 ട്രെയിനുകൾ കൂടി ആവശ്യമാണെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, സ്വകാര്യ ട്രെയിനുകൾക്ക് അനുമതി കൊടുക്കുന്നത് ഈ മേഖലയിലെ സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും അതുവഴി സർക്കാരിന് ധനസമാഹരണം നടത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുടക്കത്തിൽ ലോകോത്തര സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന കോച്ചുകൾക്കൊപ്പം സമയനിഷ്ഠയും പാലിക്കുന്ന, 150 ആധുനിക ട്രെയിനുകൾ വിവിധ ക്ലസ്റ്ററുകളിലെ നൂറോളം റൂട്ടുകളിൾ ഓടിക്കാനുള്ള അനുമതി സ്വകാര്യ ഓപ്പറേറ്റർമാർക്ക് നൽകും. ഇതിന് 18 മുതൽ 24 മാസം വരെ സമയമെടുക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.
റെയിൽവേ ആധുനിക വൽക്കരിക്കുന്നതിനൊപ്പം യാത്രക്കാരുടെ സൗകര്യവും മുൻനിർത്തിയാണ് പുതിയ നടപടികളെന്നാണ് വിഷയത്തിൽ റെയിൽവേയുടെ വിശദീകരണം. രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ ലക്നൌ-ഡൽഹി തേജസ് എക്സ്പ്രസ് വിജയകരമായതിനേ തുടർന്നാണ് കൂടുതൽ സ്വകാര്യ ട്രെയിനുകളുമായി മുന്നോട്ടു പോകാൻ റെയിൽവേ തീരുമാനിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
