ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇനി ആനുകൂല്യങ്ങളും നേടാം. ദക്ഷിണ മധ്യ റെയില്‍വേ ആവിഷ്ക്കരിച്ച 'റെയില്‍ മൈല്‍സ്' എന്ന ദേശീയ ലോയല്‍റ്റി പദ്ധതി ഉടന്‍ നിലവില്‍ വരും. ആദ്യ ഘട്ടത്തില്‍ ഹൈദരാബാദ് ഡിവിഷനിലാണ് പദ്ധതി നടപ്പിലാക്കുക.

'ഗ്രീന്‍ മൈല്‍സ്' പദ്ധതി
യാത്രക്കാര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമാക്കി 'ഗ്രീന്‍ മൈല്‍സ്' പോയിന്റുകള്‍ ലഭിക്കും.
- യാത്ര ചെയ്ത ദൂരം.
- യാത്ര ചെയ്ത ക്ലാസ്.
- റെയില്‍വേ പാതയുടെ വൈദ്യുതീകരണം. വൈദ്യുതി ഉപയോഗിക്കുന്ന ട്രെയിനുകള്‍ ഡീസലിനേക്കാള്‍ കുറവ് മലിനീകരണം ഉണ്ടാക്കുന്നതിനാല്‍ അധിക ഗുണം ലഭിക്കും.
- ചരക്ക് ഗതാഗതം നടത്തുന്ന ഉപഭോക്താക്കള്‍ക്ക് 'ടണ്‍-കിലോമീറ്റര്‍' അടിസ്ഥാനത്തില്‍ പോയിന്റ്
- സമാഹരിച്ച ഗ്രീന്‍ മൈല്‍സ് ഉപയോഗിച്ച് ഉയര്‍ന്ന ക്ലാസുകളിലേയ്ക്ക് അപ്ഗ്രേഡ്, പ്രീമിയം ലൗഞ്ച്, വെയിറ്റിംഗ് ഹാള്‍, റിട്ടയറിംഗ് റൂം ബുക്കിംഗ് സൗകര്യം
- ഹോട്ടല്‍ ചെയ്നുകളിലേയ്ക്കും ചെറിയ താമസ സൗകര്യങ്ങളിലേയ്ക്കും പ്രവേശനം, ടിക്കറ്റ് നിരക്കില്‍ കുറവ് എന്നിവ നേടാം.
- ഹോസ്പിറ്റാലിറ്റി, ഇ-കൊമേഴ്സ്, മൊബിലിറ്റി, സ്റ്റേഷന് പരിസര കമ്പനികളില്‍ നിന്നും പങ്കാളിത്ത ഓഫറുകളും ലഭിക്കും.
സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം
സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെ മൂന്ന് തലങ്ങളായി ആനുകൂല്യങ്ങള്‍ തരംതിരിക്കും. കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുള്ള ഉയര്‍ന്ന തലം നേടാം.
റെയില്‍വേ സാങ്കേതിക പങ്കാളികളെ തേടുന്നു
ഹൈദരാബാദ് ഡിവിഷനിലെ വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, ലോയല്‍റ്റി പദ്ധതി നടത്തിപ്പുകാര്‍ എന്നിവരില്‍ നിന്ന് റെയില്‍വേ എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് (ഇഒഐ)ക്ഷണിച്ചു. തിരഞ്ഞെടുത്ത പങ്കാളികള്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം നിര്‍മ്മിക്കേണ്ടതായി വരും.
പദ്ധതിയുടെ പ്രാധാന്യം
ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ വിമാനക്കമ്പനികളും ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് മേഖലകളും ലോയലിറ്റി പദ്ധതികള്‍ നടത്തുന്നുണ്ട്. ഡാറ്റ അധിഷ്ഠിതമായ തീരുമാനമെടുക്കലിനും വിശ്വാസ്യതയും മൂല്യവും ഉയര്‍ത്താനും പദ്ധതി, റെയില്‍വേയെ സഹായിക്കും. ഇതാദ്യമായാണ് ലോയലിറ്റി സംവിധാനം, റെയില്‍വേ ആവിഷ്ക്കരിക്കുന്നത്.
ഹരിത ഗതാഗത പ്രോത്സാഹനം ലക്ഷ്യം
റോഡ്, വിമാനം എന്നിവയേക്കാള്‍ കുറവ് മലിനീകരണം ഉണ്ടാക്കുന്ന ഗതാഗത മാര്‍ഗമാണ് റെയില്‍. അതിനാല്‍ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കാനും ഇതുവഴിയാകും.
ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നതനുസരിച്ച്, പദ്ധതി, സ്ഥിരമായ ഉപഭോക്തൃ ബന്ധം സൃഷ്ടിക്കാനും ഉപഭോക്തൃ സംതൃപ്തി ഉയര്‍ത്താനും സഹായിക്കും.
ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രാ അനുഭവം പരിഷ്ക്കരിക്കാന്‍ കെല്പുള്ള സ്ക്കീമാണ് ഇത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സാധാരണ ട്രെയിന്‍ യാത്ര ഒരു പ്രതിഫല സംവിധാനമായി മാറും. ലഭ്യമാകുന്ന വിവരങ്ങള്‍ക്കനുസൃതമായി റെയില്‍വേയ്ക്ക് ഉപഭോക്തൃ സൗഹൃദ തീരുമാനങ്ങളെടുക്കാനും ഏത് സമയത്ത് കൂടുതല്‍ തിരക്ക് ഉണ്ടാകുന്നു, യാത്രക്കാരുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണ് എന്നെല്ലാം പഠിക്കാനുമാകും.
More From GoodReturns

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications