റെയിൽവേ പാളങ്ങളിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ട്രെയിൻ യാത്രക്കാർ വലിയ ശ്രദ്ധ നൽകണം. കാരണം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ സ്റ്റേഷൻ മാറിയാണ് യാത്ര ആരംഭിക്കുന്നത്. പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി അറിയിച്ചിട്ടുണ്ട്. ഏതൊക്കെ ട്രെയിനുകളിലാണ് മാറ്റം എന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12082): തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോട് വരെ മാത്രമേ സർവീസ് നടത്തുകയുള്ളു. അതായത് കോഴിക്കോട്-കണ്ണൂർ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.
ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് (16307): ജനുവരി ഏഴ്, 14, 21, 28 ഫെബ്രുവരി നാല് തീയതികളിൽ ആലപ്പുഴയിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. കോഴിക്കോട് നിന്ന് കണ്ണൂർ വരെയുള്ള ട്രെയിൻ സർവീസ് ഈ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കും.
കോയമ്പത്തൂർ ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ പാസഞ്ചർ (56603) : ജനുവരി 21-ആം തീയതിയിൽ കോയമ്പത്തൂർ ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ പാസഞ്ചർ (56603) ട്രെയിനും ഭാഗികമായി സർവീസ് റദ്ദാക്കും. കോയമ്പത്തൂർ ജങ്‌ഷനിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ പാലക്കാട് ജങ്‌ഷനിൽ സർവീസ് അവസാനിപ്പിക്കും. പാലക്കാട് ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.
പാലക്കാട് ജങ്‌ഷൻ-നിലമ്പൂർ റോഡ് പാസഞ്ചർ ( 56607): ജനുവരി 11, 18, 26, 27 തീയതികളിൽ പാലക്കാട് ജങ്‌ഷനിൽനിന്ന് യാത്ര ആരംഭിക്കുന്നതിനുപകരം ലക്കിടിയിൽനിന്നാകും സർവീസ് നടത്തുക. രാവിലെ 6.32-നായിരിക്കും ഇവിടെ നിന്ന് യാത്രയാരംഭിക്കുന്നത്. പാലക്കാട് ജങ്‌ഷൻ-എറണാകുളം ജങ്‌ഷൻ മെമു (66609) ജനുവരി 26-ന് പാലക്കാട് ജങ്‌ഷനുപകരം ഒറ്റപ്പാലത്തുനിന്ന് രാവിലെ 07.57-ന് യാത്ര ആരംഭിക്കും. പാലക്കാട് ജങ്‌ഷൻ-ഒറ്റപ്പാലം ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കപ്പെടും.

ട്രെയിൻ സമയങ്ങളിൽ മാറ്റം
ഇന്ത്യൻ റെയിൽവേയുടെ പുതിയ ടൈംടേബിൾ 2026 ജനുവരി ഒന്നു മുതൽ നിലവിൽ വന്നു. ഇത് പ്രകാരം ചില ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ട്. തിരുവനന്തപുരം - സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് എറണാകുളം ടൗണിൽ 30 മിനിറ്റ് നേരത്തെ എത്തിച്ചേരും. പഴയ സമയമായ 11.10നു പകരം രാവിലെ 10.40നാണ് എത്തുക. എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള പുറപ്പെടൽ സമയത്തിൽ മാറ്റമില്ല.
ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും. അതുപോലെ, ചെങ്കോട്ട വഴിയോടുന്ന കൊല്ലം-ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ നേരത്തെ ചെന്നൈയിലെത്തുമെന്ന് റെയിൽവേ അറിയിച്ചു. വൈകിട്ട് 4ന് പുറപ്പെട്ട് രാവിലെ 6.05നാണ് ട്രെയിൻ എത്തുന്നത്. കൂടാതെ, ദില്ലി-തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തെ വൈകിട്ട് 4.30ന് എറണാകുളം ടൗണിൽ എത്തും.
ടിക്കറ്റ് നിരക്കിൽ ഇളവ്
റെയിൽവേയുടെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'റെയിൽവൺ' ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 3 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. 2026 ജനുവരി 14 മുതൽ ജൂലൈ 14 വരെയുള്ള ആറ് മാസക്കാലത്തേക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാകുക. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഡിജിറ്റൽ ബുക്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കുന്നതിനുമാണ് റെയിൽവേ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. 2025-ൽ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ അത്യാധുനിക ആപ്ലിക്കേഷനാണ് റെയിൽവൺ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications