മുംബൈ: രാജ്യത്ത് ഒരു കാലഘട്ടത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പായിരുന്നു. അനേകം പേര് ഇതിലൂടെ അതിസമ്പന്നരാവുകയും ചെയ്തിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ മന്ദതയാണ്. അതിന് പിറകെ കൊവിഡ് വ്യാപനം കൂടി ആയതോടെ കടുത്ത പ്രതിസന്ധിയിലാണ് റിയല്‍ എസ്റ്റേറ്റ് മേഖല.
എന്നാല്‍ ഈ കിതപ്പ് താത്കാലികം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പാണ് വരാന്‍ പോകുന്നത്. ഹൈവേയ്ക്ക് അരികില്‍ ഭൂമിയുള്ളവര്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധിക്കാം...
60 മുതല്‍ 80 ശതമാനം വരെ
ദേശീയ പാതയ്ക്ക് സമീപമുള്ള ഭൂമിയുടെ വില കുതിച്ചുയരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈവേയ്ക്ക് സമീപമുള്ള ഭൂമിവില മൈക്രോ മാര്‍ക്കറ്റില്‍ കുതിച്ചുയരും. ഭൂമി വില 60 മുതല്‍ 80 ശതമാനം വരെ ഉയര്‍ന്നേക്കാം എന്നാണ് ജെഎല്‍എല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
താത്കാലികം മാത്രമോ
ഭൂമി വിലയില്‍ ഉണ്ടയേക്കാവുന്ന ഈ കുതിപ്പ് താത്കാലികം മാത്രമായിരിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. ചെറിയ കാലത്തേക്ക് ഉണ്ടാകുന്ന വന്‍ വര്‍ദ്ധന ദീര്‍ഘകാലം നിലനിന്നേക്കണമെന്നില്ല. എങ്കില്‍ പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ വിലയില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനയുണ്ടാകും.
രണ്ട് രീതിയില്‍
ഭൂമി വിലയില്‍ ഉണ്ടാകുന്ന വില വര്‍ദ്ധന രണ്ട് രീതിയില്‍ ആയിരിക്കും എന്നാണ് വിലയിരുത്തുന്നത്. ഹൈവേയ്ക്ക് സമീപമുള്ള ഭൂമികളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ വരുന്നതിന്റെ ഭാഗമായിട്ടായിരിക്കും ആദ്യത്തെ വന്‍ വിലക്കുതിപ്പ്. അതിന് ശേഷം ഉണ്ടാകുന്ന വികസനവും സൗകര്യങ്ങളും ആയിരിക്കും പിന്നീടുള്ള വിലവര്‍ദ്ധനവിന് വഴിവയ്ക്കുക.
ദേശീയ പാതാ അതോറിറ്റിയുടെ പദ്ധതി
22 സംസ്ഥാനങ്ങളിലായി 650 പ്രോപ്പര്‍ട്ടികളാണ് ദേശീയ പാതാ അതോറിറ്റി ഒരു വന്‍ പദ്ധതിയ്ക്കായി കണ്ടുവച്ചിരിക്കുന്നത്. ഇത് മൊത്തം മൂവായിരം ഹെക്ടറോളം വരും. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് ഈ പ്രോപ്പര്‍ട്ടികളില്‍ അഞ്ച് വര്‍ഷം കൊണ്ട് വന്‍ വികസനം കൊണ്ടുവരാണ് പദ്ധതി.
എവിടെയൊക്കെ
മേല്പറഞ്ഞ 650 പ്രോപ്പര്‍ട്ടികളില്‍ 94 എണ്ണം ദില്ലി- മുംബൈ എക്സ്പ്രസ് ഹൈവേയില്‍ ആണ്. പുതിയതായി നിര്‍മാണം നടക്കുന്ന ദേശീയ പാത/ എക്സ്പ്രസ് ഹൈവേകളില്‍ ആണ് 376 സ്ഥലങ്ങള്‍. 180 സ്ഥലങ്ങള്‍ നിലവിലുള്ള മറ്റ് ഹൈവേകളുടെ ഓരത്തും ആണ്.
ഇത് തന്നെ ആണ് കാരണം
ദേശീയ പാതാ അതോറിറ്റിയുടെ ഈ പദ്ധതി തന്നെയാണ് ഹൈവേകളില്‍ ഭൂമി വില കൂട്ടാന്‍ പോകുന്നത്. പദ്ധതി നടക്കുന്ന സ്ഥലങ്ങളുടെ സമീപത്തും തീവില ആയിരിക്കും ഇനി ഉണ്ടാവുക എന്നും വിലയിരുത്തലുണ്ട്. രാജ്യത്ത് വീണ്ടുമൊരു റിയല്‍ എസ്റ്റേറ്റ് ബൂമിന് ഇത് വഴിവയ്ക്കും.
എത്ര കോടി?
ഒരു ഹെക്ടറില്‍ ഒരു കോടി മുതല്‍ പത്ത് കോടി വരെ ആണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്, അല്ലെങ്കില്‍ ഒരു ഹെക്ടറില്‍ ശരാശരി 2 കോടി എന്ന നിലയില്‍. 4,800 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമെങ്കിലും ഇതുവഴി വരുമെന്നാണ് കരുതുന്നത്. ദേശീയപാതാ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമി 30 വര്‍ഷത്തേക്ക് ലീസിന് ആയിരിക്കും നല്‍കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
