ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. വ്യാഴാഴ്ച്ച ഡോളറിനെതിരെ 16 പൈസ നഷ്ടത്തില്‍ 74.98 എന്ന നിലയ്ക്ക് രൂപ വ്യാപാരം തുടങ്ങി. ഓഗസ്റ്റ് 19 -ന് ഒന്നിലധികം കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തി പ്രാപിക്കുകയായിരുന്നു. ജൂലായില്‍ ചേര്‍ന്ന ധനനയ യോഗത്തിന്റെ വിവരങ്ങള്‍ ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച്ച പുറത്തുവിട്ട പശ്ചാത്തലത്തിലാണ് നാണയ വിനിമയ നിരക്കില്‍ ഡോളര്‍ മേല്‍ക്കൈ നേടിയത്.
ഡോളര്‍ – രൂപ വിനിമയം 75.20 എന്ന നില തൊടുമെന്നാണ് കൊഡാക് സെക്യുരിറ്റീസിന്റെ പ്രചവനം. മുന്‍ സെഷനില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 74.82 എന്ന നിലയിലാണ് നിലകൊണ്ടത്. വ്യാഴാഴ്ച്ച ഇന്ത്യന്‍ ഓഹരി സൂചികകളും നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഫെഡറല്‍ റിസര്‍വിന്റെ മുന്നറിയിപ്പ് ഏഷ്യന്‍ ഓഹരി സൂചികകളെയും പ്രതികൂലമായി ബാധിച്ചു. എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്സ് 360 പോയിന്റ് (0.93 ശതമാനം) ഇടിഞ്ഞ് 38,250 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 50 സൂചിക 11,300 നില രേഖപ്പെടുത്തി. ബുധനാഴ്ച്ച നേട്ടം കുറിച്ച ഐസിഐസിഐ ബാങ്കിന് വ്യാഴാഴ്ച്ച കാലിടറി. രണ്ടു ശതമാനം ഇടിവാണ് ഐസിഐസിഐ ബാങ്കിന് സംഭവിച്ചത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഓഎന്‍ബിസി എന്നിവരും നഷ്ടം കുറിച്ചവരുടെ പട്ടികയിലുണ്ട്.
ഇതേസമയം ഐടി ഓഹരികള്‍ നേട്ടം കയ്യടക്കിയത് കാണാം. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്ക് എന്നിവര്‍ സെന്‍സെക്സില്‍ ലാഭത്തോടെയാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയില്‍ ഒട്ടുമിക്ക ഓഹരികളും നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫൈനാന്‍ഷ്യല്‍സ്, നിഫ്റ്റി മെറ്റല്‍ സൂചികകളെല്ലാം ഒരു ശതമാനത്തിലേറെ താഴ്ച്ചയില്‍ വ്യാപാരം തുടരുന്നു. ഇതേസമയം എസ് ആന്‍ഡ് പി ബിഎസ്ഇ മിഡ്ക്യാപ് സൂചിക ലാഭവും നഷ്ടവുമില്ലാതെ വ്യാപാരം നടത്തുകയാണ്. സ്മോള്‍ക്യാപ് സൂചികയാകട്ടെ രാവിലത്തെ നഷ്ടം നികത്തി ലാഭത്തിലേക്ക് ചുവടുമാറിയിട്ടുമുണ്ട്.
വ്യാഴാഴ്ച്ച എണ്ണ വിലയും താഴോട്ടു പോയത് കാണാം. ബ്രെന്‍ഡ് ക്രൂഡ് 28 സെന്റ് (0.6 ശതമാനം) ഇടിഞ്ഞ് ബാരലിന് 45.09 ഡോളര്‍ എന്ന നിലയ്ക്കെത്തി. മുന്‍ സെഷനില്‍ 0.2 ശതമാനം ഇടിവ് ബ്രെന്‍ഡ് ക്രൂഡ് രേഖപ്പെടുത്തിയിരുന്നു. യുഎസ് ഓയിലിന് 0.7 ശതമാനമാണ് സംഭവിച്ചിരിക്കുന്ന നഷ്ടം. ബാരലിന് 42.62 ഡോളറാണ് യുഎസ് ഓയിലിന് വ്യാഴാഴ്ച്ച വില.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications