ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. സെന്‍സെക്സ് 1.93 ശതമാനം താഴ്ന്ന് 74563.92 ലെവലിലും നിഫ്റ്റി 2.06 ശതമാനം ഇടിഞ്ഞ് 23151.10 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ഇരു സൂചികകളും യഥാക്രമം 4.5 ശതമാനവും 4.8 ശതമാനവും പ്രതിവാര നഷ്ടം കുറിച്ചു.

ലാര്സണ് ആന്റ് ടൗബ്രോ,ടാറ്റ സ്റ്റീല്‍,ഇന്റര്‍ഗ്ലോബ് ആവിയേഷന്‍,അള്‍ട്രാടെക്ക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക്ക് മഹീന്ദ്ര എന്നീ ഓഹരികളാണ് കനത്ത തകര്‍ച്ച നേരിട്ടത്. പവര്‍ ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ഐടിസി,ബജാജ് ഫിന്‍സര്‍വ് എന്നിവ ഉയര്‍ന്നു.
മേഖല സൂചികകളെല്ലാം ചുവപ്പ് തെളിയിച്ചപ്പോള്‍ നിഫ്റ്റി സ്മോള്‍ക്യാപ് 100, നിഫ്റ്റി മിഡ്ക്യാപ് 100 സൂചികകള്‍ യഥാക്രമം 2.18 ശതമാനവും 1..89 ശതമാനവും പൊഴിച്ചു.
ഇടിവിനുള്ള കാരണങ്ങള്‍:
എണ്ണവില
ഇറാന് യൂദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 100.5 ഡോളറിലാണുള്ളത്. ആഭ്യന്തര ഉപഭോഗത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് എണ്ണവില വര്‍ദ്ധനവ് കനത്ത തിരിച്ചടിയാണ്.
അത് ഇറക്കുമതി ബില്‍ വര്‍ദ്ധിപ്പിക്കുകയും ചെലവ് ഉയര്‍ത്തുകയും വളര്‍ച്ചയെ മുരടിപ്പിക്കുകയും ചെയ്യും.
ആഗോള സൂചനകള്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ആഗോള ഓഹരി സൂചികകളെല്ലാം കൂപ്പുകുത്തി. നിക്ഷേപകര്‍ നഷ്ട സാധ്യതയേറിയ ഓഹരികളെ ഉപേക്ഷിച്ച് അമൂല്യലോഹങ്ങളിലും ഡോളറിലും അഭയം തേടുകയാണ്.
വിദേശ നിക്ഷേപകരുടെ പിന്മാറ്റം
വിദേശ നിക്ഷേപകരുടെ ഓഹരി വില്പന തുടര്‍ന്നു. വ്യാഴാഴ്ച 7049.87 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൈയ്യോഴിഞ്ഞത്. ഇതോടെ ഈ മാസത്തെ മൊത്തം വില്പന 39,000 കോടി രൂപയുടേതായി.
എഫ്ഐഐ പിന്മാറ്റം രൂപയെ സമ്മര്‍ദ്ദത്തിലാക്കി. 12 പൈസ താഴ്ചയില്‍ 92.37 റെക്കോര്‍ഡ് ഇടിവിലാണ് ഡോളറിനെതിരെ രൂപയുള്ളത്.
യുഎസ് ഫെഡ് നയം
മാര്‍ച്ച് 17 ന് ചേരുന്ന യുഎസ് ഫെഡ് റിസര്‍വ് യോഗത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തി. യുഎസ് കേന്ദ്രബാങ്ക്, പലിശ നിരക്ക് നിലനിര്‍ത്താനാണ് സാധ്യത. യുഎസ് പണപ്പെരുപ്പം സംബന്ധിച്ച സൂചനകള്‍ക്കായി കാതോര്‍ക്കുകയാണ് അതേസമയം
വിപണി.
ബാങ്ക്, വാഹന ഓഹരികളുടെ വില്പന
പൊതുമേഖല ബാങ്ക് ഓഹരികളും വാഹന ഓഹരികളും കനത്ത വില്പന സമ്മര്‍ദ്ദത്തിന് ഇരയായി. ബാങ്ക് നിഫ്റ്റി 1.75 ശതമാനവും വാഹനം 2 ശതമാനത്തിലേറെയുമാണ് ഇടിഞ്ഞത്.
ഇന്ത്യ വിക്സ്
ചാഞ്ചാട്ടമളക്കുന്ന ഇന്ത്യ വിക്സ് സൂചിക 6 ശതമാനം ഉയര്‍ന്ന് 22.66 ലാണുള്ളത്.
നിക്ഷേപകര്‍ എന്തുചെയ്യണം?
വിപണി (നിഫ്റ്റി, സെന്‍സെക്സ്) വരും ദിവസങ്ങളിലും വില്പന സമ്മര്‍ദ്ദത്തിന് അടിപ്പെടും.23370-23320 ലെവലുകളിലായിരിക്കും ഇനി വാങ്ങല്‍ ദൃശ്യമാകുകയെന്ന് ജിയോജിത് ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇവ പിന്തുണ മേഖലകളാകും. 23670 ഭേദിച്ചാല്‍ മാത്രമേ പോസിറ്റീവ് മൊമന്റം സ്ഥിരീകരിക്കാനാകൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications