കാത്തിരുന്ന് മടുത്തോ? ഇന്ന് വാങ്ങാവുന്ന 5 കിടിലൻ ഓഹരികൾ ഇതാ, പോസിറ്റീവ് നേട്ടം ഉറപ്പാക്കാം

ഇന്നലെ ഇന്ത്യൻ ഓഹരി വിപണി അൽപം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഇന്നലെ നിരവധി ഓഹരികളുടെ നാലാം പാദ ഫലങ്ങളായിരുന്നു എത്തിയത്. അതോടെ വിപണി സജ്ജീവമായി മുന്നേറ്റം നടത്തി. ആഭ്യന്തര സൂചികകളായ ബിഎസ്ഇ സെൻസെക്സ് ഇന്നലെ 182.34 അഥവാ 0.22% കുതിപ്പോടെ 81,330.56 എന്ന ലെവലിലെത്തി. നിഫ്റ്റി 50 സൂചിക 88.55 അഥവാ 0.36% കുതിപ്പോടെ 24,666.90 എന്ന ലെവലിലെത്തി. ഇന്നലെ നേരിയ ഉയർച്ചയായിരുന്നെങ്കിലും വിപണി പോസിറ്റീവ് പ്രകടനത്തോടെയാണ് ക്ലോസ് ചെയ്തത്.

ഇന്നത്തെ വ്യാപാരം..

ആഭ്യന്തര സൂചികകളുടെ കുതിപ്പ് മികച്ച നേട്ടം നൽകിയേക്കും. നിലവിൽ നിഫ്റ്റി 50 പ്രധാന മൂവിംഗ് ആവറേജുകൾക്കും മുകളിൽ നിലനിർത്തിയതിനാൽ ഇത് പോസിറ്റീവ് കുതിപ്പിന് കാരണമാവും. എന്നിരുന്നാലും അപ്രതീക്ഷ സംഭവ വികാസങ്ങളോ, സ്വർണ വിലയിലെ കുതിപ്പോ വിപണിയെ തകർത്തേക്കാം.

ഇന്ന് നിങ്ങൾക്ക് വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഓഹരികളെ കുറിച്ച് അറിഞ്ഞിരിക്കണം. 5 മികച്ച ഓഹരികളാണ് ഇന്ന് ശ്രദ്ധിക്കേണ്ടവ. ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ രണ്ട് സ്റ്റോക്ക് പിക്കുകൾ ശുപാർശ ചെയ്‌തു. പ്രഭുദാസ് ലില്ലാദറിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഷിജു കൂത്തുപാലക്കൽ മൂന്ന് സ്റ്റോക്ക് പിക്കുകൾ നിർദ്ദേശിച്ചു.

ഓതം ഇൻവെസ്റ്റ്‌മെന്റ് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, മനോരമ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടൂറിസം ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, വിഎ ടെക് വാബാഗ് ലിമിറ്റഡ്, ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് ഈ പ്രധാന അഞ്ച് ഓഹരികൾ...

സുമീത് ബഗാഡിയ നിർദ്ദേശിക്കുന്ന ഓഹരികൾ

1. ഓതം ഇൻവെസ്റ്റ്‌മെന്റ് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് - നിക്ഷേപം, വായ്പ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് ഓതം ഇൻവെസ്റ്റ്‌മെന്റ് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (AIIL). ഇന്നലെ വമ്പൻ കുതിച്ചു ചാട്ടമായിരുന്നു ഈ ഓഹരികളിൽ പ്രകടമായത്. നിലവിൽ ഈ ഓഹരികളുടെ വില 2,137 രൂപയാണ്. നിലവിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ 2288 രൂപയ്ക്കാണ് ടാർ​ഗറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല 2070 രൂപയ്ക്ക് സ്റ്റോപ്പ്‌ലോസ് നിലനിർത്തി. ഈ ഓഹരികൾ ഇന്ന് വാങ്ങാം.

കാത്തിരുന്ന് മടുത്തോ? ഇന്ന് വാങ്ങാവുന്ന 5 കിടിലൻ ഓഹരികൾ ഇതാ, പോസിറ്റീവ് നേട്ടം ഉറപ്പാക്കാം

2. മനോരമ ഇൻഡസ്ട്രീസ് ലിമിറ്റഡ് - ഷിയ ബട്ടർ, കൊക്കോ ബട്ടർ, മാംഗോ ബട്ടർ എന്നിവയുൾപ്പെടെയുള്ള പ്രത്യേക ഫാറ്റുകളുടേയും എണ്ണകളുടെയും സംസ്കരണത്തിലും കയറ്റുമതിയിലും വൈദഗ്ദ്ധ്യം നേടിയ ഒരു പ്രമുഖ ഇന്ത്യൻ കമ്പനിയാണ് മനോരമ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇന്നലെ മികച്ച കുതിപ്പായിരുന്നു മനോരമ ഇൻഡസ്ട്രീസ് ഓഹരികൾ കാഴ്ച വെച്ചത്. നിലവിൽ ഓഹരിയുടെ വില 1,498 രൂപയാണ്. ഏറ്റവും താഴ്ന്ന നിലയിൽ നിന്നാണ് ഇന്നലെ കുതിച്ചത്. മാത്രമല്ല ഇൻട്രാഡേ പ്രകടനത്തിൽ 1,505 എന്ന ഉയർന്ന നിലയിലെത്തി. ഇത് ഒരു പോസിറ്റീവ് വികാരത്തെ ഉണർത്തി.

കുറച്ച് സെഷനുകളിൽ 1,200 രൂപ-1,350 രൂപ എന്ന ലെവലിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഓഹരി 1,400 എന്ന മാർക്കിന് മുകളിൽ നിർണായക ബ്രേക്ക്ഔട്ട് നൽകി. നിലവിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ 1444 രൂപയിൽ സ്റ്റോപ്ലോസ് നിലനിർത്തി 1600 രൂപ എന്ന ടാർ​ഗറ്റ് വിലയിൽ ഈ ഓഹരികൾ ഇന്ന് വാങ്ങാം.

ഷിജു കൂത്തുപാലക്കലിൻ്റെ ഇന്നത്തെ ഇൻട്രാഡേ സ്റ്റോക്കുകൾ

3. ടൂറിസം ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇന്ത്യാ ഗവൺമെന്റിന്റെ ഒരു സംരംഭമാണിത്. ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ധനസഹായം നൽകുന്ന ബിസിനസ്സിലാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ഓഹരി ശക്തമായ ഒരു വളർച്ച നിലനിർത്തിയിട്ടുണ്ട്. നിലവിൽ 185 രൂപ സോണിന് സമീപം പിന്തുണ ലഭിച്ചതിനുശേഷം നേരിയ കുതിപ്പുണ്ടായി.

വരും സെഷനുകളിൽ കൂടുതൽ ഉയർച്ച പ്രതീക്ഷിക്കുന്നു. നിലവിലെ പ്രകടനം അനുസരിച്ച് 204 രൂപ ലെവലിൽ സ്റ്റോപ്പ് ലോസ് നിലനിർത്തിക്കൊണ്ട് 220 രൂപ എന്ന ടാർ​ഗറ്റ് വിലയോടെ ഈ ഓഹരി വാങ്ങാൻ നിർദ്ദേശിക്കുന്നു.

4. വി.എ ടെക് Wabag Ltd - മുനിസിപ്പൽ, വ്യാവസായിക ഉപയോക്താക്കൾക്കായി ഡീസലൈനേഷൻ, ജലശുദ്ധീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് വിഎ ടെക് വാബാഗ് ലിമിറ്റഡ്. ഇന്നലെ ഈ ഓഹരികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. അതിനാൽ വരും ദിവസങ്ങളിലും ഒരു പോസിറ്റീവ് നീക്കം കൂടുതൽ പ്രതീക്ഷിക്കാം.

നിലവിലെ ചാർട്ടിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനാൽ 1360 രൂപ ലെവലിന്റെ സ്റ്റോപ്പ് ലോസ് നിലനിർത്തിക്കൊണ്ട് 1450 രൂപ ടാർ​ഗറ്റ് വിലയോടെ ഓഹരി വാങ്ങാൻ നിർദ്ദേശിക്കുന്നു . നിലവിലെ ഓഹരി വില 1,390 രൂപയാണ്.

5. ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ് - ഇന്ത്യയിലെ ഗ്രാഫൈറ്റ് ഇലക്ട്രോഡുകളുടെയും കാർബൺ, ഗ്രാഫൈറ്റ് സ്പെഷ്യാലിറ്റി ഉൽപ്പന്നങ്ങളുടെയും നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ് (GIL). ഇന്നലെ ഈ ഓഹരികൾ വമ്പൻ നേട്ടം കൈവരിച്ചു. അതിനാൽ വരും സെഷനുകളിൽ കൂടുതൽ മുകളിലേക്ക് കുതിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

നിലവിലെ ചാർട്ടിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനാൽ 475 രൂപ സ്റ്റോപ്പ് ലോസ് നിലനിർത്തിക്കൊണ്ട് 515 രൂപ ടാർ​ഗറ്റ് വിലയിൽ ഓഹരി വാങ്ങാൻ നിർദ്ദേശിക്കുന്നു. ഇപ്പോൾ ഓഹരിയുടെ വില 486.95 രൂപയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X