ദില്ലി: സെപ്റ്റംബര്‍ വരെയുളള 2020-21 വിപണി വര്‍ഷത്തില്‍ ഇതുവരെ 2.49 ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്ത് ഇന്ത്യ. ഇന്തോനേഷ്യയിലേക്കാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയിരിക്കുന്നത് എന്നാണ് വ്യാപാര സംഘടനയായ എഐഎസ്ടിഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 3.33 മില്യണ്‍ ടണ്‍ പഞ്ചസാര കയറ്റുമതിക്ക് ആണ് രാജ്യത്തെ പഞ്ചസാര മില്ലുകള്‍ കരാറിലെത്തിയിരിക്കുന്നത്.
6 മില്യണ്‍ പഞ്ചസാര കയറ്റുമതിക്കാണ് മില്ലുകള്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ അനുമതി ഉളളത് എന്നും ആള് ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന് പ്രസ്താവനയില്‍ വ്യക്തമാക്കി. 2020-21 വിപണി വര്‍ഷം അവസാനിക്കാന്‍ ഇനിയും 5 മാസം അവശേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കയറ്റുമതിക്ക് ആവശ്യമായ ഉത്പാദനം നടത്താന്‍ സാധിക്കും എന്നാണ് കരുതുന്നത് എന്നും ആള് ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന് വ്യക്തമാക്കി.

പഞ്ചസാര വിപണി വര്‍ഷമായി കണക്കാക്കുന്നത് ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയാണ്. ജനുവരി 1 മുതല്‍ ഏപ്രില്‍ 9 വരെ 2.49 മില്യണ്‍ പഞ്ചസാരയാണ് മില്ലുകള്‍ കയറ്റുമതി നടത്തിയത് എന്നും എഐഎസ്ടിഎ വ്യക്തമാക്കി. അധികമായി 3,03,450 ടണ്‍ പഞ്ചസാരയാണ് കയറ്റുമതി ചെയ്ത് തുറമുഖ അധിഷ്ഠിത റിഫൈനറികളിലേക്ക് എത്തിക്കുന്നത്.
6 മില്യണ്‍ ടണ്‍ കയറ്റുമതി എന്ന ലക്ഷ്യത്തിലേക്കുളള പ്രയത്നത്തിലാണ് തങ്ങളെന്ന് എഐഎസ്ടിഎ വ്യക്തമാക്കി. ഇന്തോനേഷ്യയും അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പഞ്ചസാര ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇറാന് ആണ് ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പഞ്ചസാര ഇറക്കുമതി ചെയ്തത്. എന്നാല്‍ ഈ വര്‍ഷം കറന്‍സി പ്രശ്നങ്ങള്‍ കാരണം ഇറാനിലേക്കുളള കയറ്റുമതി നടന്നിരുന്നില്ല. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും പതിവായി പഞ്ചസാര ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ്. ഇത്തവണ യുഎഇയിലേക്ക് കൂടി ഇന്ത്യ പഞ്ചസാര കയറ്റുമതി ചെയ്യുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
