സ്വർണത്തിന്റെ വില കുത്തനെ ഉയരുന്നു. സ്വർണ വിലയുടെ ചരിത്രത്തിൽ 2024 ഒരു നാഴികക്കല്ലാണ്. ഇത്രയും വലിയ വിലക്കയറ്റം ആദ്യമായാണ്. എന്നിട്ടും സ്വർണത്തിന് ഡിമാൻഡ് വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. സാധാരണക്കാർ പോലും സ്വർണം വാങ്ങാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ പാരമ്പര്യം അനുസരിച്ച് സ്വർണം ഐശ്വര്യത്തിന്റെ പ്രതീകമാണ്. മാത്രമല്ല വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കുമെല്ലാം സ്ത്രീകൾ സ്വർണാഭരണങ്ങളാണ് ധരിക്കുന്നത്. ഇതെല്ലാം സ്വർണത്തിന്റെ മാറ്റ് കൂടാൻ കാരണമാവുന്നു.
ഇന്ത്യയിലെ സ്ത്രീകൾക്ക് സ്വർണത്തിനോട് പ്രത്യേക താത്പര്യമുണ്ട്. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കനുസരിച്ച് ഇന്ത്യൻ സ്ത്രീകൾ 24,000 ടൺ സ്വർണം ശേഖരിച്ചെന്ന് കണക്കാക്കപ്പെടുന്നു, ഇത് ലോകത്തിലെ മൊത്തം സ്വർണ ശേഖരത്തിൻ്റെ 11% ആഭരണ രൂപത്തിലാണ്. സ്വർണവും ഇന്ത്യൻ സംസ്കാരവുമായുള്ള ബന്ധമാണ് ഈ കണക്കിനു പിന്നിൽ. മാത്രമല്ല ആഗോള സ്വർണ ശേഖരത്തെ പോലും ഇന്ത്യ മറികടക്കുന്നു എന്നതാണ് സത്യം.
ആഗോള സ്വർണ ശേഖരം...
ഇന്ത്യൻ സ്ത്രീകളുടെ കൈവശമുള്ള സ്വർണത്തിൻ്റെ അളവ്, മുൻനിര രാജ്യങ്ങൾ കൈവശം വെച്ചിരിക്കുന്ന സ്വർണ ശേഖരത്തെ മറികടക്കുന്നു. ഇത് ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു.
- യുണൈറ്റഡ് സ്റ്റേറ്റ്സ്: 8,000 ടൺ
- ജർമ്മനി: 3,300 ടൺ
- ഇറ്റലി: 2,450 ടൺ
- ഫ്രാൻസ്: 2,400 ടൺ
- റഷ്യ: 1,900 ടൺ

ഇന്ത്യൻ സ്ത്രീകൾ സ്വന്തമാക്കിയ സ്വർണത്തേക്കാൾ ഈ രാജ്യങ്ങളിലുള്ള സ്വർണ കുറവാണെന്ന് പറയുന്നു. അന്താരാഷ്ട്ര നാണയ നിധിയുടേയും (IMF), സ്വിറ്റ്‌സർലൻഡ് പോലുള്ള രാജ്യങ്ങളുടേയും കരുതൽ ശേഖരത്തെപ്പോലും മറികടക്കുന്ന, ആഗോള സ്വർണത്തിൻ്റെ 11%-ലധികവും ഇന്ത്യൻ സ്ത്രീകളുടെ കൈവശമാണ്.
സ്വർണം കൂടുതലായി കാണുന്നത് ദക്ഷിണേന്ത്യയിലാണോ?
ദക്ഷിണേന്ത്യയിലാണ് സ്വർണ ശേഖരം കൂടുതലുള്ളത്. ഇന്ത്യയുടെ മൊത്തം സ്വർണ ശേഖരത്തിൻ്റെ 40% ദക്ഷിണേന്ത്യയിലാണ്. ഈ വിഹിതത്തിൻ്റെ 28% തമിഴ്‌നാടിന് മാത്രം. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ 2020-21 പഠനത്തിൽ ഇന്ത്യൻ കുടുംബങ്ങൾക്ക് 21,000-23,000 ടൺ സ്വർണം ഉണ്ടെന്ന് കണക്കാക്കുന്നു. ഇത് 2023 എത്തിയപ്പോഴേക്കും 24,000-25,000 ടണ്ണായി ഉയർന്നു. ഇത്രയും വലിയ ഗാർഹിക സ്വർണ ശേഖരം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു, ഇത് രാജ്യത്തിൻ്റെ ജി.ഡി.പിയുടെ ഏകദേശം 40% ഉൾക്കൊള്ളുന്നു.
സ്വർണത്തിന്റെ നികുതി നിയമങ്ങൾ...
- വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം വരെ കൈവശം വെക്കാം.
- അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം വരെ സൂക്ഷിക്കാം
- പുരുഷന്മാർക്ക് കർശനമായ പരിധി 100 ഗ്രാം വരെയാണ്
2024ലെ സ്വർണത്തിന്റെ പ്രകടനം...
2024-ൽ സ്വർണത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു. നവംബറോടെ വില 28% ഉയർന്നു. ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ മൊത്തം ഡിമാൻഡ് 100 ബില്യൺ ഡോളർ കവിഞ്ഞു, സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള തുടർച്ചയായ വാങ്ങലുകളും അനുകൂലമായ വിപണി സാഹചര്യങ്ങളും കാരണമാണിത്.
ആഗോള ട്രെൻഡുകൾ.....
ഡിസംബർ 12-ന് പുറത്തിറങ്ങിയ വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ ഗോൾഡ് ഔട്ട്‌ലുക്ക് 2025, ആഗോള സാമ്പത്തിക പ്രവണതകളെ കുറിച്ചും വളർച്ചയെ കുറിച്ചും വ്യക്തമാക്കുന്നു.
- യു.എസ് പൊളിറ്റിക്കൽ ലാൻഡ്‌സ്‌കേപ്പ്: ഡൊണാൾഡ് ട്രംപിൻ്റെ വരവ് ആഗോള വിപണികളെ സ്വാധീനിച്ചേക്കാം. യുദ്ധങ്ങൾ നടക്കുന്നതിനാൽ സ്വർണത്തിന്റെ വില വർദ്ധിക്കും.
- സെൻട്രൽ ബാങ്ക് ഡിമാൻഡ്: സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ ഏറ്റെടുക്കലുകൾ സ്വർണ വിലയെ കൂടുതൽ ഉയർത്തും.
- ഏഷ്യൻ ആധിപത്യം: വാർഷിക കണക്കിൽ സ്വർണ ഡിമാൻഡിൻ്റെ 60% ഏഷ്യയിൽ നിന്നാണ്. ഇതിൽ ഇന്ത്യയും ചൈനയുമാണ് വിപണിയിൽ മുന്നിൽ. 2024-ൽ ഇറക്കുമതി തീരുവ കുറച്ചത് സ്വർണത്തിൻ്റെ ഡിമാൻഡ് വർദ്ധിക്കാൻ കാരണമായി.
More From GoodReturns

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications