കേരളത്തിലെ സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ഈ വിലക്കയറ്റം സാധാരണക്കാർക്കും വിവാഹാഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്കും വലിയ തിരിച്ചടിയാവുന്നു. വരും ദിവസങ്ങളിൽ വില ഇനിയും കയറിയാൽ സ്വർണഭരണം വാങ്ങുന്നത് കൂടുതൽ പ്രയാസമേറിയതാവും. സാധാരണക്കാർക്ക് സ്വർണം വെറുമൊരു സ്വപ്നമായി മാറുമോ? നിലവിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണത്തിന് 61,000 രൂപയ്ക്ക് മുകളിൽ നൽകണം. അത്രയും രൂപ എല്ലാ സാധാരണക്കാർക്കും അസാധ്യമാവാം. ഇത്തരം പ്രതിസന്ധി പരിഹരിക്കാൻ നിരവധി മാർഗങ്ങൾ ഇപ്പോഴുണ്ട്.
സ്വർണത്തിന്റെ കടുത്ത വിലക്കയറ്റം മൂലം ഇന്ത്യയിലെ ജനങ്ങൾ കൂടുതലായും കുറഞ്ഞ മൂല്യമുള്ള സ്വർണഭാരണങ്ങളാണ് ഇപ്പോൾ വാങ്ങുന്നത്. അതായത് പ്രധാനമായും 22 കാരറ്റ്, 24 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെയാണ് സ്വർണത്തിന്റെ മാറ്റ് കണക്കാക്കുന്നത്. സാധാരണയായി 22 കാരറ്റ് ആഭരണങ്ങളാണ് എല്ലാവരും ധരിക്കുന്നത്. എന്നാൽ ഈ വിലക്കയറ്റം മൂലം പലരും 18 കാരറ്റ് സ്വർണഭാരണങ്ങൾ വാങ്ങാൻ നിർബന്ധിതരാവുന്നു.
22 കാരറ്റ്, 24 കാരറ്റ്, 18 കാരറ്റ് സ്വർണങ്ങൾ...
24 കാരറ്റ് സ്വർണമാണ് പരിശുദ്ധമായ സ്വർണം. 99.99% സ്വർണമാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ സാധാരണയായി ഇത് ഗോൾഡ് കോയിൻ, ബിസ്കറ്റ് എന്നീ രൂപത്തിലാണ് കാണുന്നത്. ഇത് ആഭരണത്തിലേക്ക് മാറ്റുമ്പോൾ മറ്റു ചില ലോഹങ്ങൾ ഉൾപ്പെടുത്തി സ്വർണത്തിന്റെ അളവ് അൽപം കുറക്കും.
22 കാരറ്റ് സ്വർണമാണ് സാധാരണയായി നിങ്ങൾ ധരിക്കുന്ന സ്വർണാഭരണങ്ങൾ. ഇതിൽ 91.7% ശുദ്ധമായ സ്വർണ്ണം അടങ്ങിയിരിക്കുന്നു. ബാക്കി മറ്റു ലോഹങ്ങളാണ് ഉൾപ്പെടുന്നത്. അതിനാലാണ് 22 കാരറ്റ് ആഭരണങ്ങൾ കൂടുതൽ തിളക്കമുള്ളതും ഒപ്പം കൂടുതൽ മൂല്യമുള്ളതുമായി കാണുന്നത്.

18 കാരറ്റ് സ്വർണാഭരണങ്ങൾ 22 കാരറ്റിനേക്കാളും മൂല്യം കുറവും കനം കുറഞ്ഞതുമാണ്. ഇത് വ്യാപകമായി ഉപയോഗിക്കാറില്ല. കാരണം ഇതിൽ 75% ശുദ്ധമായ സ്വർണ്ണവും 25% മറ്റ് ലോഹങ്ങളും അടങ്ങിയിരിക്കുന്നു. പക്ഷേ ഇന്നത്തെ കാലത്തെ ഈ വിലക്കയറ്റം മൂലം ആളുകൾ 18 കാരറ്റ് സ്വർണത്തിലേക്ക് മാറ്റി ചിന്തിക്കുന്നുണ്ട്.
18 കാരറ്റ് സ്വർണം....
സ്വർണ വില ഉയരുന്നതിനാൽ സാധാരണക്കാർക്ക് എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്നത് നിലവിൽ 18 കാരറ്റ് തന്നെ. ക്വാളിറ്റിയിൽ യാതൊരു കുറവും വരുത്താതെ കനം കുറഞ്ഞ സ്വർണാഭരണങ്ങൾ ഇപ്പോൾ നിർമ്മിക്കപ്പെടുന്നു. ഇത് വിവിധ ജ്വല്ലറികളിൽ വിവാഹത്തിനു ഒരു സെറ്റായിട്ടും വിൽക്കുന്നുണ്ട്. പലരും 10 പവന്റെ ഒരു സെറ്റ് ആഭരണങ്ങൾ വാങ്ങാറുണ്ട്. അത് 18 കാരറ്റ് ആവുമ്പോൾ വില പിന്നെയും കുറയും. കണക്ക് പ്രകാരം 18 കാരറ്റ് സ്വർണ്ണത്തിൻ്റെ വില 22 കാരറ്റ് സ്വർണ്ണത്തേക്കാൾ അഞ്ചിലൊന്ന് കുറവാണ്.
കുറഞ്ഞ വിലയും കൂടുതൽ ഈടുനിൽക്കുന്നതും കാരണം 18 കാരറ്റ് ആഭരണങ്ങൾ കൂടുതൽ ജനപ്രിയമാകുന്നു. മൊത്തം വിൽപ്പനയിൽ അതിൻ്റെ ഷെയർ 15 ശതമാനമായി ഉയർന്നു. ഇത് രണ്ട് വർഷം മുമ്പ് 5% മുതൽ 7% വരെയായിരുന്നു. ഇന്ത്യക്കാർ പൊതുവേ 22 കാരറ്റ് വരുന്ന പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ ഇത്രയും വില കൊടുത്ത് ആഭരണം വാങ്ങാൻ എല്ലാവർക്കും സാധിക്കില്ല.
ചെലവ് കുറയ്ക്കുന്നതിനായി 18 കാരറ്റ് ആഭരണങ്ങളിലേക്ക് ആളുകൾ മാറുന്നതിനാൽ ജ്വല്ലറികളിലും ഇപ്പോൾ ഇത്തരത്തിലുള്ള ആഭരണങ്ങൾ വിൽക്കുന്നുണ്ട്.
More From GoodReturns

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും



Click it and Unblock the Notifications