രാജ്യത്തെ ഏറ്റവും മികച്ച പേയ്മെന്റ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ക്രെഡ്. വളരെ കുറച്ച് കാലത്തിനുള്ളിൽ തന്നെ ക്രെഡ് ജനകീയമായി മാറി. മറ്റു പേയ്മെന്റ് ആപ്പുകളേക്കാൾ വേഗത്തിൽ തന്നെ ട്രാൻസാക്ഷൻ നടത്താൻ ക്രെഡിലൂടെ സാധിക്കാറുണ്ട്. മാത്രമല്ല പേയ്മെന്റ് സമയത്ത് മറ്റു തടസങ്ങളും നേരിടാറില്ല. ഫോൺ പേ, റാസോർ പേ തുടങ്ങിയ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ കുതിച്ചുയർന്നതു പോലെയാണ് ക്രെഡിന്റെ വളർച്ചയും കാണാൻ സാധിക്കുന്നത്.
മികച്ച ഫിൻടെക് കമ്പനികളിൽ ഒന്നായി മാറിയ ക്രെഡ് ആപ്പിന് നിലവിൽ ഏകദേശം 2,500 കോടി ആസ്തിയുണ്ട്. 2018ൽ കുണാൽ ഷാ എന്ന സംരഭകനാണ് ക്രെഡ് സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ഫലമാണ് ഇപ്പോഴുള്ള ക്രെഡിന്റെ വളർച്ച. ക്രെഡ് ആപ്പിനു മുന്നേ അദ്ദേഹം ഫ്രീ ചാർജ് എന്ന പേയ്മെന്റ് പ്ലാറ്റ്ഫോമിന്റെ സഹസ്ഥാപകനായിരുന്നു.
ക്രെഡ്
ക്രെഡിറ്റ് കാർഡ് ബിറ്റുകൾ കൃത്യസമയത്ത് അടക്കുന്നവർക്ക് മികച്ച ഓപ്ഷനാണിത്. അതിനാൽ തന്നെ ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തികൾക്ക് മാത്രമേ ക്രെഡ് ആപ്പ് ഉപയോഗിക്കാൻ സാധിക്കൂ. ക്രെഡ് ആപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോൾ പാൻ കാർഡ് വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഇത് മറ്റു പേയ്മെന്റ് ആപ്പുകളിൽ സാധാരണയായി കാണാറില്ല. ഇത് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നു എന്നതിനപ്പുറം ഉപയോക്താക്കൾക്ക് രസകരമായ ഓഫറുകളും ക്രെഡ് കോയിനുകളും നൽകുന്നു.
ഇന്ത്യയിൽ ഏകദേശം 5 കോടിയോളം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുണ്ട്. അതിനാൽ തന്നെ ക്രെഡ് ലക്ഷ്യമിടുന്നതും ഇത്തരം ആളുകളെയാണ്. ഏകദേശം 1.3 കോടി ഉപയോക്താക്കളാണ് ക്രെഡിന് ഉള്ളത്. ഏകദേശം 1.1 കോടി പ്രതിമാസ ഇടപാട് നടത്തുന്ന ഉപയോക്താക്കളും ക്രെഡിന് ഉണ്ട്. ക്രെഡ് എങ്ങനെയാണ് പണം സമ്പാദിക്കുന്നതെന്ന് ചിന്തിക്കേണ്ട കാര്യമാണ്. പ്രധാനമായും 5 രീതിയിലാണ് ക്രെഡ് സമ്പാദിക്കുന്നത്. ഏതൊക്കെ രീതികളെന്ന് പരിശോധിക്കാം;

ബില്ല് അടക്കുമ്പോൾ
പ്രധാനമായും ക്രെഡിറ്റ് കാർഡ് ബില്ല് അടക്കുമ്പോൾ അത് ക്രെഡ് വഴി ആണെങ്കിൽ ബാങ്കുകളിൽ നിന്ന് ചെറിയ കമ്മീഷൻ ലഭിക്കുന്നു. 2022ലാണ് യു.പി.ഐ പേയ്മെന്റ് ക്രെഡ് ആരംഭിച്ചത്. അതിനു ശേഷമാണ് ക്യാഷ്ബാക്ക് ഓഫറുകൾ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയത്. യു.പി.ഐ വഴി നടത്തുന്ന ഇടപാടുകൾക്കും ചെറിയ തുക ലഭിക്കുന്നുണ്ട്. മറ്റു വെബ്സൈറ്റുകൾക്ക് അവരുടെ പേയ്മെന്റ് ഓപ്ഷനായി ക്രെഡ് ഓപ്ഷനും ഉണ്ടാവാറുണ്ട്. അതു വഴിയും ചെറിയ കമ്മീഷൻ ലഭിക്കുന്നു.
വായ്പ എടുക്കാം
2020 മുതൽ ക്രെഡ് വഴി ഉപയോക്താക്കൾക്ക് വായ്പ എടുക്കാം. തുടക്കത്തിൽ 5 ലക്ഷം രൂപ പരിധിയിൽ മറ്റു രേഖകൾ ഒന്നുമില്ലാതെ വായ്പ എടുക്കാനുള്ള അവസരം ക്രെഡ് ഒരുക്കി. നിലവിൽ 15,000 കോടി രൂപയാണ് ലോൺബുക്ക് പ്രകാരം ആളുകൾ ക്രെഡിലൂടെ കടം എടുത്തിരിക്കുന്നത്. കൂടുതലും 1 ലക്ഷത്തിനു മുകളിലുള്ള ലോണുകളാണ് ക്രെഡ് നൽകുന്നത്. ഈ മാർഗത്തിലൂടെ ക്രെഡിന് സമ്പാദിക്കാൻ സാധിക്കും.
ഇൻഷൂറൻസ്
കഴിഞ്ഞ വർഷം ക്രെഡ് ഗാരേജ് എന്ന പ്ലാറ്റ്ഫോം കമ്പനി തുടങ്ങി. വാഹന ഇൻഷൂറൻസ് അടക്കാനും പിന്നെ വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഈ പ്ലാറ്റ്ഫോമുകളിലൂടെ പൂർത്തിയാക്കാം. ക്രെഡ് വഴി ഇന്ദന ബില്ലുകൾ അടച്ചാൽ അതിനു ക്യാഷ്ബാക്കും നേടാം. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഇതര വിഭാഗങ്ങളിലൊന്നാണ് മോട്ടോർ ഇൻഷുറൻസ്. ക്രെഡ് ഉപയോഗിക്കുന്ന മിക്ക ആളുകൾക്കും ഒന്നിലധികം വാഹനങ്ങൾ ഉണ്ടായിരിക്കാം. ഈ പ്ലാറ്റ്ഫോമിലൂടെ തന്നെ അവരുടെ ഇൻഷൂറൻസ് പുതുക്കാൻ സാധിച്ചാൽ വലിയ നേട്ടങ്ങളാണ് കമ്പനിക്ക് കിട്ടുന്നത്.
ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ
ക്യൂറേറ്റഡ് ഉൽപ്പന്നങ്ങളും യാത്രാ പാക്കേജുകളും ക്രെഡ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതിലെ ഉൽപ്പന്നങ്ങളുടെ എണ്ണം കുറവായിരിക്കും ഒപ്പം ഇവയെല്ലാം പ്രീമിയം ഉൽപ്പന്നങ്ങളായിരിക്കണമെന്നില്ല. ആമസോൺ, ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമുകളിലെല്ലാം ക്രെഡ് ആപ്പുകൾ പേയ്മെന്റ് സംവിധാനമായി പ്രവർത്തിക്കുന്നുണ്ട്.
സമ്പത്തും നിക്ഷേപവും
കുവേര എന്ന വെൽത്ത് മാനേജ്‌മെൻ്റ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാറ്റ്‌ഫോം കുറച്ച് നാളുകൾക്കു മുന്നേ ക്രെഡ് ഏറ്റെടുത്തു. നേരിട്ടുള്ള മ്യൂച്വൽ ഫണ്ടുകൾ, എഫ്ഡികൾ, എസ്ഐപികൾ, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയ ഇൻവെസ്റ്റ്മെന്റുകൾ ചെയ്യുന്നതിനായി ക്രെഡ് അവസരം ഒരുക്കുന്നു.
നിലവിൽ കമ്പനിയുടെ വരുമാനത്തിൻ്റെ 90 ശതമാനവും പേയ്‌മെൻ്റുകൾ, വായ്പകൾ, ഇൻഷുറൻസ് എന്നിവയിൽ നിന്നാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications