ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണ ശേഖരം ഈ ദരിദ്ര സംസ്ഥാനത്ത്: കണ്ടെത്തിയത് 222.8 ദശലക്ഷം ടൺ നിക്ഷേപം

കെജിഎഫ് എന്ന സിനിമ ഇറങ്ങിയപ്പോൾ കർണാടകയിലെ സ്വർണഖനികളെ കുറിച്ച് നിരവധി ചർച്ചകൾ ഉയർന്നിരുന്നു. നിലവിൽ സ്വർണ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കർണാടകയാണ് മുന്നിൽ നിൽക്കുന്നതെങ്കിലും, കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ ശേഖരം സ്ഥിതി ചെയ്യുന്നത് ബിഹാറിലാണെന്ന് എത്ര പേർക്കറിയാം?. അതെ, ബിഹാറിലെ ജാമുയി ജില്ലയിൽ ഇന്ത്യയുടെ മൊത്തം സ്വർണ ശേഖരത്തിന്റെ 44 ശതമാനവും അടങ്ങിയിരിക്കുന്നു എന്നാണ് 2022 ൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) വെളുപ്പെടുത്തിയിരിക്കുന്നത്.

ഇവരുടെ റിപ്പോർട്ട് പ്രകാരം, ജാമുയിയിൽ ഏകദേശം 222.88 ദശലക്ഷം ടൺ സ്വർണം അടങ്ങിയ അയിര് ഉണ്ടെന്ന് കണ്ടെത്തി. അതിൽ 37.6 ടൺ ലോഹത്തിന്റെ അംശവും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിലെ സത്യാവസ്ഥ തിരയുന്നതിനായി സർക്കാർ തന്നെ നേരിട്ടിറങ്ങുന്നു. റിപ്പോർട്ട് പ്രകാരമുള്ള സ്വർണം കണ്ടെത്താൻ വേണ്ടി ബിഹാർ സർക്കാർ തീരുമാനിച്ചു.

2022-ൽ ഇത്തരമൊരു റിപ്പോർട്ട് പുറത്തിറക്കിയെങ്കിലും ഖനന പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. ഖനനത്തിനായുള്ള പ്രക്രിയ ആരംഭിക്കുന്നതിനായി സംസ്ഥാനം വിവിധ കേന്ദ്ര ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കും. സ്വർണം കണ്ടെത്തിയാൽ ബിഹാർ ഒരു സമ്പന്ന സംസ്ഥാനമായി മാറുമെന്നതിൽ സംശയമില്ല.

ബിഹാറിൽ എവിടെയാണ് സ്വർണം?

ജമുയി ജില്ലയിലെ കർമതിയ, ഝഝ, സോനോ എന്നീ സ്ഥലങ്ങളെല്ലാം സ്വർണ അയിര് നിക്ഷേപത്താൽ സമ്പന്നമാണെന്ന് കണ്ടെത്തിയിരിക്കുന്നു. സംസ്ഥാന, കേന്ദ്ര ഏജൻസികൾ കരാറുകളിൽ ഒപ്പുവച്ചുകഴിഞ്ഞാൽ ഈ പ്രദേശങ്ങളിൽ ഉടൻ തന്നെ ഖനനത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണ ശേഖരം ഈ ദരിദ്ര സംസ്ഥാനത്ത്

ഇന്ത്യയിലെ സ്വർണ ശേഖരങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ ശേഖരം ബിഹാറിലാണെന്ന് കണ്ടെത്തിയെങ്കിലും ഉത്പാദനത്തിൽ മുന്നിൽ കർണാടക തന്നെയാണ്. ഇന്ത്യയിലെ ഉൽപ്പാദനത്തിന്റെ 99 ശതമാനവും കർണാടകയിൽ നിന്നാണ്. ഇതിൽ ഹുട്ടി, കോലാർ സ്വർണ പാടങ്ങളിൽ നിന്നാണ് കൂടുതലും ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാന സ്വർണ ശേഖരങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെയാണെന്ന് അറിയാം;

  • ബിഹാർ (44%)
  • രാജസ്ഥാൻ (25%)
  • കർണാടക (21%)
  • പശ്ചിമ ബംഗാൾ (3%)
  • ആന്ധ്രാപ്രദേശ് (3%),
  • ജാർഖണ്ഡ് (2%)

ബാക്കി 2% ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി കാണപ്പെടുന്നുണ്ട്.

ബീഹാറിൻ്റെ സാമ്പത്തിക ഭാവിക്ക് പുതിയ യുഗം

ജിഎസ്‌ഐയുടെ കണക്കുകൾ ശരിയാണെന്ന് തെളിഞ്ഞാൽ, ഇന്ത്യയുടെ ധാതു സമ്പദ്‌വ്യവസ്ഥയിൽ ബീഹാർ ഒരു പ്രധാന ശക്തിയായി മാറും. "ഇതൊരു 'ഗെയിം ചേഞ്ചർ' ആണ്. ഖനനം ആരംഭിക്കുന്നതോടെ തൊഴിൽ, അടിസ്ഥാന സൗകര്യത്തിലെ വളർച്ച, സംസ്ഥാനത്തിൻ്റെ വരുമാനം എന്നിവയ്ക്ക് പുതിയ വഴികൾ തുറക്കും," ഖനി വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

ബീഹാറും കേന്ദ്ര ഏജൻസികളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പു വെച്ചാൽ ഖനന പ്രക്രിയകൾക്ക് തുടക്കമിടാം. സ്വർണം കണ്ടെത്തിയാൽ വാണിജ്യ ഖനന അവകാശങ്ങൾക്കായി സംസ്ഥാനത്തിന് ലേലം വിളിക്കാനുള്ള അനുമതി നൽകാം. എങ്കിലും സ്വർണം കണ്ടെത്തി അവ വേർതിരിച്ചെടുക്കുന്നത് ചിലവേറിയ പ്രക്രിയയാണ്.

ബിഹാറിൻ്റെ വളർച്ചക്ക് തിരി തെളിയുമോ?

ഇന്ത്യയിൽ ഏറ്റവുമധികം ദാരിദ്ര്യമുള്ള ഒരു സംസ്ഥാനമാണ് ബിഹാർ. എന്നാൽ ഈ സ്വർണ ശേഖരം ശരിയായ രീതിയിൽ ഉപയോ​ഗത്തിൽ കൊണ്ടു വരാൻ സാധിച്ചാൽ ഇന്ത്യയുടെ സ്വർണ വ്യവസായത്തിൽ ബിഹാർ ഒരു നിർണായക പങ്ക് വഹിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചക്കും നേട്ടമാകും.

ഇന്ത്യയിലെ സ്വർണ വിപണി

ഓരോ ദിവസവും സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിക്കുന്നത്. സ്വർണ വില പവന് 1 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് റോക്കറ്റ് വേ​ഗത്തിലാണ് കുതിച്ചു കൊണ്ടിരുന്നത്. ആ​ഗോള തലത്തിലെ മാറ്റങ്ങളെല്ലാം ഇന്ത്യയിലെ സ്വർണ വിപണിയിലും ഒരുപോലെ പ്രതിഫലിക്കുന്നു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X