ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസിൽ സമീപ കാലത്തായി സാമ്പത്തിക മാന്ദ്യം രൂക്ഷമായി അനുഭവപ്പെട്ടിട്ടുണ്ട്. ഇത് തൊഴിൽ മേഖല ഉൾപ്പെടെ യുഎസിൻ്റെ വിവിധ മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. എന്നാൽ ഇന്ത്യയുടെ വളർച്ച അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ പാദത്തിൽ 8.2 ശതമാനം വളർച്ചയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പ്രകടമായി കാണാൻ സാധിച്ചത്.
സമ്പദ്‌വ്യവസ്ഥയുടെ ഈ അപ്രതീക്ഷിത കുതിപ്പിന് പിന്നിൽ രണ്ട് പ്രധാന ഘടകങ്ങളാണുള്ളത്. കയറ്റുമതിയിലെ ഫ്രണ്ട്-ലോഡിംഗും ശക്തമായ ആഭ്യന്തര ഡിമാൻഡും. യുഎസ് ഇന്ത്യക്കു മുതൽ 50 ശതമാനം തീരുവ ചുമത്തിയപ്പോൾ ഇന്ത്യക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചിന്തിച്ചിരുന്നു. പക്ഷേ വിപരീതമായി, കയറ്റുമതിക്കാർ വൻതോതിൽ ചരക്കുകൾ കയറ്റി അയക്കാൻ തിടുക്കം കൂട്ടിയതോടെ ആഭ്യന്തര ഡിമാൻഡ് കുത്തനെ ഉയർന്നു.
മാത്രമല്ല ഉത്സവ സീസണോടനുബന്ധിച്ച് സർക്കാർ നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറച്ചതോടെ സ്വകാര്യ ഉപഭോഗത്തിൽ ഏകദേശം 8 ശതമാനം വളർച്ചയ്ക്ക് കാരണമായി. ഇതും ഡിമാൻഡ് വർദ്ധിക്കാൻ കാരണമായി. മറ്റൊരു പ്രധാന നേട്ടം നിർമ്മാണ മേഖലക്കായിരുന്നു. ഇത് 9.1 ശതമാനം വളർച്ച നേടി. ഒരു വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണിത്.
വളർച്ചാ നിരക്കുകൾ
ജൂലൈ-സെപ്റ്റംബർ പാദത്തിലെ വളർച്ച 7 മുതൽ 7.3 ശതമാനം വരെയായിരുന്നു സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. എന്നാൽ 8.2 ശതമാനം വളർച്ച നേടിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ സർക്കാരിന്റെ നയങ്ങളെ പ്രശംസിച്ചു. കഴിഞ്ഞ പാദത്തിലെ 7.8 ശതമാനത്തിൽ നിന്നും മുൻവർഷത്തെ 5.6 ശതമാനത്തിൽ നിന്നും വമ്പൻ കുതിപ്പാണ് ഇത് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയരുമെന്നാണ് നിരവധി ഏജൻസികൾ അഭിപ്രായപ്പെട്ടത്.

താരിഫ് ആഘാതവും ആശങ്കകളും
യുഎസ് വ്യാപാര കരാറിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം ഇന്ത്യയുടെ ഭാവി വളർച്ചക്ക് ഒരു വെല്ലുവിളിയാവാൻ സാധ്യത കൂടുതലാണെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിൻ്റെ ഭാഗമായാണ് ഒക്ടോബറിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി ഏകദേശം 12 ശതമാനത്തോളം കുറഞ്ഞത്. യുഎസിലേക്കുള്ള കയറ്റുമതിയിലും 8.6 ശതമാനം കുറഞ്ഞു. ഒരുവേള യുഎസ് താരിഫ് വർദ്ധിപ്പിച്ചാൽ അടുത്ത വർഷം ഇന്ത്യയുടെ വളർച്ച 6.2 ശതമാനമായി കുറയുമെന്നാണ് സൂചന.
മാത്രമല്ല, ജിഡിപി കണക്കുകളിലും ചില ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ, ഇന്ത്യയുടെ ജിഡിപി ഡാറ്റയ്ക്ക് ഐഎംഎഫ് 'സി' റേറ്റിംഗ് നൽകിയിരുന്നു. ഇത് ഡാറ്റയുടെ ഗുണനിലവാരത്തെയും, സാമ്പത്തിക നിരീക്ഷണത്തെയും ബാധിച്ചേക്കാം.
ആഭ്യന്തര വിപണിയും പരിഷ്കാരങ്ങളും
ആഭ്യന്തര വിപണി ശക്തമായതോടെ ഇന്ത്യയുടെ വളർച്ചക്ക് കൂടുതൽ തിളക്കമേകി. കയറ്റുമതി മാത്രമല്ല, ശക്തമായ ഉപഭോക്തൃ കേന്ദ്രീകൃത രീതിയിലാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരുന്നത്. ഡിജിറ്റൈസേഷൻ, അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക്സിലെ പുരോഗതി തുടങ്ങി നിരവധി മാറ്റങ്ങളാണ് ഇന്ത്യ കൊണ്ടു വന്നിരിക്കുന്നത്. ഇതെല്ലാം സാമ്പത്തിക വളർച്ചക്ക് മുതൽകൂട്ടായി മാറുകയായിരുന്നു. സാമ്പത്തിക അച്ചടക്കവും ഏകോപനവുമെല്ലാം പണപ്പെരുപ്പത്തെ നിയന്ത്രണത്തിലാക്കി.
പലിശ നിരക്കും പണപ്പെരുപ്പവും
രാജ്യത്തെ പണപ്പെരുപ്പം താഴ്ന്ന നിലയിലായിരുന്നു എന്നത് ഇന്ത്യയുടെ വളർച്ചക്ക് ആശ്വാസകരമായി മാറി. ഒക്ടോബറിൽ 0.25 ശതമാനം കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞതിനാൽ വരാനിരിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കണോ, അതോ ശക്തമായ വളർച്ച തുടരുന്നതിനാൽ മാറ്റമില്ലാതെ നിലനിർത്തണോ എന്ന ചോദ്യം കേന്ദ്ര ബാങ്കിന് മുന്നിലുണ്ട്.
വളർച്ചാ നിരക്ക് 8 ശതമാനത്തിന് മുകളിലായതിനാൽ, "നിരക്ക് കുറയ്ക്കാനുള്ള സാധ്യത തീർച്ചയായും കുറയുന്നു" എന്നാണ് ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ പണപ്പെരുപ്പം കുറഞ്ഞതിൽ ഡിസംബറിൽ ആർഭഐ കാൽ ശതമാനം പലിശ നിരക്ക് കുറക്കുമെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നത്. 2029 ഓടെ ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് പറയുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications