പൂർണ്ണമായും ഇന്ത്യൻ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ യുപിഐ ആപ്പ് എന്ന പെരുമയോടെ 'റെഡ്ഡിഫ് പേ' വിപണിയിലേക്ക് എത്തുന്നു. പ്രമുഖ പോർട്ടലായ റെഡിഫ്.കോം (Rediff.com) അവതരിപ്പിക്കുന്ന ഈ പുത്തൻ യുപിഐ ആപ്പിന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഔദ്യോഗികമായി അംഗീകാരം നൽകി.
റെഡിഫിന് ഈ അംഗീകാരം ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് റെഡിഫ്.കോം ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിശാൽ മേത്ത പറഞ്ഞു. വിദേശ കമ്പനികൾ ആധിപത്യം പുലർത്തുന്ന ഇന്ത്യൻ യുപിഐ വിപണിയിൽ, ഒരു തദ്ദേശീയ പ്ലാറ്റ്‌ഫോമിന്റെ സാന്നിധ്യം വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റെഡിഫ്പേ വഴി സുരക്ഷിതമായ യുപിഐ സേവനങ്ങൾ ഉറപ്പാക്കാം. കൂടാതെ ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾക്ക് ലളിതമായ ഡിജിറ്റൽ പേയ്‌മെന്റ് അനുഭവങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെഡിഫ് പേ പ്രവർത്തിക്കുക. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതിനു മുന്നോടിയായി പരീക്ഷണ പരിശോധന എന്ന നിലയ്ക്ക് ക്ലോസ്ഡ് യൂസർ ഗ്രൂപ്പ് (CUG) പരിശോധന കമ്പനി ആരംഭിച്ചു.

പ്രത്യേകതകൾ
സ്റ്റാൻഡേർഡ് ബിൽ പേയ്‌മെന്റുകൾ, മൊബൈൽ റീചാർജുകൾ, ക്രോസ്-ആപ്പ് പേയ്‌മെന്റുകൾ എന്നിവയെല്ലാം ഉണ്ടെങ്കിലും ഇക്വിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ, സ്ഥിര നിക്ഷേപം, റിക്കറിംഗ് ഡെപ്പോസിറ്റുകൾ (RD) തുടങ്ങിയ സേവിംഗ്‌സ്, നിക്ഷേപ പദ്ധതികളും റെഡിഫ് ആപ്പ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മികച്ച സാമ്പത്തിക പാഠങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ക്രെഡിറ്റ് ലൈൻ
റെഡിഫ് പേ പ്ലാറ്റ്‌ഫോം യുപിഐയിലെ ക്രെഡിറ്റ് ലൈനിനെയും പിന്തുണയ്ക്കും. പ്രത്യേകിച്ച് ടയർ-2, ടയർ-3 നഗരങ്ങളിലും വ്യാപകമായി ഉപയോഗിക്കാനാവും. എൻപിസിഐയുടെ നിയമപ്രകാരം ഉപയോക്താക്കൾക്ക് മുൻകൂട്ടി അംഗീകരിച്ച ക്രെഡിറ്റ് ലൈനുകൾ വഴി പ്രതിദിനം 1,00,000 രൂപ വരെ വ്യാപാരി പേയ്‌മെന്റുകൾ നടത്താനും, 10,000 രൂപ വരെ പണമായി പിൻവലിക്കാനും കഴിയും. ഇത് ദൈനംദിന വാങ്ങലുകൾക്കുള്ള മൈക്രോ-ക്രെഡിറ്റ് വഴി നിരവധി പുതിയ ഉപയോക്താക്കളെയും സൃഷ്ടിക്കുന്നു.
ക്യൂആർ കോഡ്
കൂടുതൽ ഉപയോക്താക്കളം ഈ ആപ്പുമായി ബന്ധിപ്പിക്കുന്നതിനായി RediffPay യുപിഐ ക്യൂആർ-കോഡുള്ള പോയിന്റ്-ഓഫ്-സെയിൽ (POS) സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യും. ഇത് ഇന്ത്യയിലെ എല്ലാ ചെറുകിട, സൂക്ഷ്മ, ഇടത്തരം, വൻകിട വ്യാപാരികളെ ഈ യുപിഐ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തുന്നതിന് വഴിയൊരുക്കും. അത് സാമ്പത്തിക ഇടപാടുകളെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.
റെഡിഫ് പേ
സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക ക്ഷേമത്തിനുമുള്ള ഒരു പ്ലാറ്റ്‌ഫോമാണ് റെഡിഫ്‌പേ. ഉപയോക്താവിൻ്റെ സാമ്പത്തിക ശീലങ്ങളെ പ്രോത്സാഹിപ്പിക്കുവാനും റെഡിഫ് പേ പ്രാധാന്യം നൽകുന്നു. ആക്സിസ് ബാങ്ക് ഈ പ്ലാറ്റ്‌ഫോമിനായി പേയ്‌മെന്റ് സിസ്റ്റം പ്രൊവൈഡർ (പിഎസ്‌പി) ബാങ്കായി പ്രവർത്തിക്കും. ഇൻഫിബീം അവന്യൂസിന്റെ അനുബന്ധ സ്ഥാപനമായ റെഡിഫ്.കോം ഇന്ത്യ ലിമിറ്റഡ് 2024 ൽ റെഡിഫിൽ ഒരു ഓഹരി സ്വന്തമാക്കി. നിലവിൽ കമ്പനിയുടെ 82 ശതമാനവും കൈവശം വെച്ചിട്ടുണ്ട്. ഇത് ഡിജിറ്റൽ പേയ്‌മെന്റ് വിപണിയിലേക്കുള്ള റെഡിഫ്.കോം ഇന്ത്യയുടെ ശക്തമായ മുന്നേറ്റത്തിന് കാരണമായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications